ലയ ബിന്ദുവിൽ
ലയ ബിന്ദുവിൽ
മൗനാനുരാഗത്തിൻ
മുഗ്ദ്ധമാം വീചികളിൽ
മൃദുലതന്ത്രികളിൽ
മധുരാനുഭൂതിയുടെ
അമൃതധാരയൊഴുകി
അലിഞ്ഞുചേരും
ആനന്ദാനന്ദമേ നിന്നെ
അറിയുന്നു ലയസിന്ധുവിൽ
രംഗതരംഗിത ലോലലോലം
രാഗാംശു ചാർത്തുന്ന വേളയിൽ
രേഖകൾചേർക്കുന്ന ബിന്ദുക്കൾ
രമ്യമായിഅലിയുന്നു സിരകളിൽ
പടരുന്നു അഗ്നിനാളം
പടിയാറും കടന്നിതാ സഹസ്രാര-
പത്മത്തിലെത്തി നിൽക്കുന്നു
പരമാത്മലയനത്തിനായി
ജീ ആർ കവിയൂർ
05 03 2022
Comments