അമീർ മിനായിയുടെ ഗസൽ പരിഭാഷ(जब से बुलबुल तू ने दो तिनके लिए )

അമീർ മിനായിയുടെ ഗസൽ പരിഭാഷ 
(जब से बुलबुल तू ने दो तिनके लिए )




എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു (2)
മിന്നൽ പിണരുകൾ തെളിയിന്നുണ്ട് ഇവർക്കായ് 
എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു

ആരു നോക്കിയോ വിജനതയിൽ കണ്ടു വസന്തം (3)

ആർക്കായി വിടർന്നു പൂവുകൾ കാട്ടിൽ
എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു

ലോകത്തിൻറെ മുഴുവൻ സ്വന്തമല്ലോ നീ ഒപ്പം എന്റെയും (3)

ഞാനീ ദുനിയാവു വിട്ടു നിനക്കായി
എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു

കണ്ടുമുട്ടിയ ദിനങ്ങളെത്ര ചുരുക്കം (3)
ദിനങ്ങളെണ്ണിക്കൊണ്ടിരുന്നീ ദിനത്തിനായ്
എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു
വാടികയിലാകെ മൊട്ടുകൾക്കുയെന്തേ വിളറിയ നിറം (3)
അയക്കണമിത് ഒരു പ്രണയനിക്ക്

എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു
മിന്നൽ പിണരുകൾ തെളിയിന്നുണ്ട് ഇവർക്കായ് 
എപ്പോൾ മുതൽ രാപ്പാടിക്കുയിലെ
നീ വൈക്കോൽ തുമ്പ് കൊത്തിയെടുത്തു

രചന അമീർ മിനായ്
പരിഭാഷ ജീ ആർ കവിയൂർ
06 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “