പിടവൂർ കാവിൽ പടി ദേവീക്ഷേത്രം
പിടവൂർ കാവിൽ പടി ദേവീക്ഷേത്രം
കുന്നുണ്ട് കാവുണ്ട്
കുന്നിൻ മകളവിടുണ്ട്
അന്നപൂർണ്ണേശ്വരിയായ്
അവിടുന്നു കാക്കുന്നുണ്ട്
ദേശത്തെ മൊത്തമായി ..!!
അമ്മതൻ അന്തികെ
കാവലായ് ഗണപതിയുണ്ട്
ഭദ്രത നൽകും ഭദ്രയുമുണ്ട്
ഭക്തരുടെ രക്ഷയ്ക്കായ്
നരസിംഹ മൂർത്തിയും
നീ വസിക്കുന്നുണ്ട് ശാന്തമായി .!!
അരികിലായ് വാണരുളുന്നുണ്ട്
തത്വമസി പൊരുളാം
അയ്യനുണ്ട് അയ്യപ്പനുണ്ടേ
ശരണം വിളി പോർക്ക് ഒപ്പമുണ്ട് ..!!
കാവിൽ കാവലായി
അനുഗ്രഹം ചൊരിയും
നാഗരാജാവും നാഗയക്ഷിയും
വിദ്യാ സംരക്ഷകനാം രക്ഷസ്സുമുണ്ടേ..!!
പിടവൂരിൻ പിഴവു മാറ്റാൻ
പടി മുകളിൽ അമ്പലമുണ്ട്
അന്നപൂർണ്ണേശ്വരിാം അമ്മയുണ്ടേ
സദാ പൂർണ്ണയാം ശങ്കര വല്ലഭയുണ്ടേ
ജീ ആർ കവിയൂർ
25 03 2022
Comments