കാടാമ്പുഴ വാഴും അമ്മേ..
കാടാമ്പുഴ വാഴും അമ്മേ..
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും
പാശുപതാസ്ത്രത്തിനായി തപം ചെയ്ത പാർത്ഥനു മുന്നിൽ കാട്ടാള വേഷം പൂണ്ടു
പണ്ടു ശിവപാർവതിമാർ വന്നിതു
കാട്ടാളവേഷം പൂണ്ട്
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും
സൂകര വേഷത്തിലായ
മൂകാസുരനെ നിഗ്രഹിച്ച തർക്കത്താൽ
യുദ്ധമതുചെയ്തു അർജ്ജുനനുമായി അറിയാതെ അയച്ച അമ്പുകളാൽ മുറിവേറ്റ ശിവശങ്കരനെ
കണ്ടു ശങ്കരി കോപാവിഷ്ഠയായ്
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും..
ശാപമത് നൽകി അർജ്ജുനൻ
അയക്കുമസ്ത്രങ്ങൾ പൂവായ് മാറട്ടെയെന്നു
അറിഞ്ഞു സത്യമത് വീണു കേണ്
മാപ്പിനായി
അർജ്ജുനനു നൽകി പാശുപതാസ്ത്രം നൽകിയത്രെ
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും
ശങ്കരാചാര്യർ പിൽക്കാലത്ത് അറിഞ്ഞു
വനദുർഗയും കിരാതപാർവ്വതിയുമായ
ദേവിയുടെ കോപം ശമിപ്പിക്കുവാനായി
സുദർശന മന്ത്രത്താലും നരസിംഹമന്ത്രത്താലും
കാട്ടു തെച്ചി പൂക്കളാൽ അമ്മയെ പൂമുടൽ നടത്തി പൂജിച്ചു
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും
ഇന്നും ഭക്തരീ വഴിപാട് നടത്തി
കാടാമ്പുഴ വാഴും ശിവാത്മജയെ വണങ്ങിവരുന്നു
യാദേവി ശക്തി സ്വരൂപിണി
യഥാ വിധം അനുഗ്രഹിക്കണമേ
നിത്യം എങ്കളെ
കാടാമ്പുഴയിൽ വാഴും അമ്മേ .... ദേവീ ...
നിന്നെയൊന്നു കാണുവാനെന്നുള്ളം കൊതിയോടെന്നുമെന്നും
ജീ ആർ കവിയൂർ
27 03 2022
Comments