न जी भर के देखा ഡना कुछ बात कीबड़ी आरज़ू थी मुलाक़ात की)ഗസൽ ഡോ ബഷീർ ബദറിന്റെ പരിഭാഷ
(न जी भर के देखा ना कुछ बात की
बड़ी आरज़ू थी मुलाक़ात की)
ഗസൽ ഡോ ബഷീർ ബദറിന്റെ പരിഭാഷ
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ്
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ്
ഏറെ വർഷങ്ങളായൊരറിവുമില്ല
ഏറെ വർഷങ്ങളായൊരറിവുമില്ല
പകലെന്നോ. രാവെന്നോയറിഞ്ഞതില്ല
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു സംസാരിക്കാനോ കഴിഞ്ഞതുമില്ല ( 2)
പകൽ വെണ്മയുടെ മാലാഖമാർ കുളിക്കാനിറങ്ങി (2)
ചിന്തു മെല്ലെ മൂളിപാട്ടു പാടിയൊഴുകി നദി
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ്
മൗനമായിരുന്നപ്പോൾ കാറ്റും നിലച്ചല്ലോ (2)
നാവറിയുന്നെല്ലായെല്ലാ വികാരങ്ങളും
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു സംസാരിക്കാനോ കഴിഞ്ഞതുമില്ല
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ് (2)
ഒരു പക്ഷെ നക്ഷത്രങ്ങൾക്കുറിവില്ലായിരുന്നു (2)
യാത്രക്കാരനെവിടേയോ രാതികഴിച്ചു കൂട്ടി
കണ്ടതില്ല മനസ്സു നിറഞ്ഞൊന്നു , പിന്നെ
ഒന്നു മിണ്ടുവാനോ കഴിഞ്ഞതുമില്ല
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ്
വല്ലാത്തൊരാഗ്രഹമായിരുന്നൊന്നു
നേരിൽ കാണുവാനായ് (3)
രചന ഡോ ബഷീർ ബദർ
പരിഭാഷ ജീ ആർ കവിയൂർ
16 03 2022
Comments