बात करनी मुझे मुश्किल कभी ऐसी तो न थीजैसी अब है तेरी महफ़िल कभी ऐसी तो न थीബഹദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ
बात करनी मुझे मुश्किल कभी ऐसी तो न थी
जैसी अब है तेरी महफ़िल कभी ऐसी तो न थी
ബഹദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ
പറഞ്ഞു തീർക്കാനില്ലായിരുന്നെനിക്കു ബുദ്ധിമുട്ടുകളിപ്പോളില്ലായിരുന്നു നിന്റെയീ
ഗസലിനാഘോഷങ്ങളിത്രക്കില്ലായിരുന്നു
മുന്പത്തെക്കാളിപ്പോൾ
ആരാണാവോ ഈ സാമാധാനവും ശാന്തിയും
തട്ടിപ്പറിച്ചു കടന്നകന്നത്
നീ ഒരിക്കലും അസ്വസ്ഥയായിരുന്നില്ല ഒരിക്കലും പണ്ടത്തേക്കാളുമിന്ന്
ഹോ ദൈവമേ, അവളുടെ മിഴിമുനകളെന്നിൽ
മൊഴികളില്ല പറയുവാനായിട്ട്
ഞാനൊരിക്കലും ഇത്രക്കും ലഹരിയിലായിരുന്നില്ല ഇന്നത്തെ അത്രയും
ആ കൊല്ലും മിഴികളെന്നുമെൻ ശത്രുവായിരുന്നു
പക്ഷെ അവ ഒരിക്കലും മുറിവിവേല്പിച്ചിരുന്നില്ല
എന്നാലിന്നോ പറയാതെ വയ്യ
അറിയില്ല എന്താണാവോ ഇന്നാ മുഖത്തിനിത്ര തിളക്കം
നിന്നിൽ കണ്ടിരുന്നില്ലല്ലോ നിലാവേ ഇന്നത്തെ പോലെ ഒരിക്കലുമീ വെണ്മ
എന്തിനാണീ പരിഭവം ഇങ്ങിനെ എന്നോട് അതുമീ സഫറിനോട്
ഒരിക്കലുമില്ലാത്തൊരീ ശീലം
അല്ലയോ തിളങ്ങും മാലാഖേ നീ എന്തേ ഇന്നിങ്ങനെ ഒരിക്കലുമില്ലാത്ത പതിവ്
രചന ബഹദൂർ ഷാ സഫർ
പരിഭാഷ ജീ ആർ കവിയൂർ
20 03 2022
Comments