കേൾക്കുക സഹയാത്രികയെ
കേൾക്കുക സഹയാത്രികയെ
എന്തേ നിനക്കിത്ര അറിയാതെ പോയെന്നെ
കേൾക്കു നീയെൻ പ്രിയ സഹയാത്രികേ
ജീവിതകാലം നിൻ ശ്വാസം ചലിക്കും പോൽ
നിൻ ചാരെ തന്നെ ഞാൻ നിന്നിരുന്നു
എത്ര മനോഹരഓർമകളേകുന്നു
നാം തമ്മിൽ കണ്ടൊരാ നിമിഷങ്ങളിൽ
നിൻ ചൊടിയിൽ നിന്നും ഉതിരുന്ന മൊഴികളും
ഇന്നുമെൻ ഭാഗ്യമായ് കരുതുന്നു ഞാൻ
പ്രിയതേ നിൻ പ്രണയത്തിൽ
ഞാനെന്നെ മറക്കുന്നു
ഭ്രാന്തനായ് മാറി ഞാൻ നിന്നോർമയിൽ
വരവീണ കയ്യിൽ ഒതുക്കുന്നപോലവേ
എന്നകതാര് നീ കീഴടക്കി
കറ്റോടിവന്നു ചിരാദിനെതഴുകും പോൽ പ്രണയത്തിൻ വഴിയിൽ നടത്തിയെന്നെ
പ്രിയതരമാമൊരു പുഞ്ചിയേകാനും
എന്നേ പഠിപ്പിച്ചു പ്രിയസഖീ നീ
ഏതോ ലഹരിതൻ അടിമയെപ്പോലെഞാൻ
സ്ഥലജല സ്‌മൃതികൾ മറന്നു നിൽപ്പു
വഴിയറിയാതെ ഞാൻ ഉഴറുമ്പോൾ നീയെന്നിൽ
ഈശ്വരിയായ് മുന്നിൽ തെളിഞ്ഞിടുന്നു
നിൻ ഇടവഴികളിൽ ഞാനെന്നും പ്രണയത്തിൻ
നിത്യ സഞ്ചാരിയായ് മാറിയല്ലോ
എൻകരവലയത്തിൽ അല്ലേ നിൻ ജീവിതം
സഹയാത്രികേ നീ അറിഞ്ഞതില്ലേ
നിന്റെ നിശ്വാസങ്ങൾ പോകുന്നിടത്തെല്ലാം
എൻജീവൻ കാവലാളായ് വന്നിടും
ശ്വാസത്തിന്നുയിരേകും കാലം വരേയും
ജീവന്റെ അന്തിമവേളയിലും ഓമലേ
ജീവന്റെ അന്തിമവേളയിലും
ജീ ആർ കവിയൂർ
14 03 2022
Comments