യുദ്ധം
യുദ്ധം
വെടിക്കോപ്പുകളുടെ കൂമ്പാരത്തിൻ മേൽ ലോകമെങ്ങനെ നിലനിൽക്കും
മാഞ്ഞുപോകും എല്ലാം വീടും കുടിയുമൊക്കെ
സ്വയം ഉന്നതരെന്ന് അവകാശപ്പെടുന്നവരെ
പ്രകൃതിയുടെ ഗീതം പാടുന്നവരെ
പതിക്കുന്നുവല്ലോ സംസാരങ്ങൾ
വംശങ്ങളെ തിലകക്കുറിയായി കരുതുന്നവരെ
അധികാരമോ അതോ ധിക്കാരമോ അഹങ്കാരമോ
എന്തിനു നാം യുദ്ധത്തിൽ അന്ധകാരം സ്വീകരിക്കുന്നു
എന്തിനു മറ്റുള്ളവർക്കു ദ്രോഹമായിയെല്ലാം
അഗ്നിക്കിരയാക്കി സംസ്കരിക്കുന്നു
മറ്റുള്ളവരുടെ എരിഞ്ഞ വീടുകൾക്കുമുന്നിൽ
തീ കാഞ്ഞ് ഇരിക്കുന്നവർ അറിയുന്നില്ല കാറ്റിന്റെ ഗതി മാറിമറിയുന്നത് എപ്പോളെന്ന്
ഇന്നല്ലെങ്കിൽ നാളെ ആർക്കും ഇതിനെ നേരിടേണ്ടി വരുമല്ലോയെന്ന് ഓർക്കുക
ഈ തീജ്വാലകൾക്ക് അറിയുകയില്ല മുഖങ്ങൾ അവർക്ക് അറിയില്ല കേവലം ദഹനാഗ്നിയിൽ
അന്നവും വസ്ത്രവും കിടപ്പാടങ്ങളും
സ്വാഹക്ക് ഹോമിക്കുമ്പോൾ .
ജീവൻ വിലപ്പെട്ടതാണ് ഒന്നും ഒന്നിനെ ഇല്ലാതാക്കാതെ എല്ലാം ചേർത്തുവയ്ക്കുന്ന
മാനവികതയല്ലേ
ഇതിനായി സ്നേഹത്തിൻ പാലം പണിയാൻ ആരുമില്ലേ
യുദ്ധത്തിന്റെ പരിണാമം പരാജയം മാനവികതയുടെതല്ലേ
സിംഹാസനത്തിൽ ഇരിക്കുന്ന വരെ നിങ്ങളുടെ ചായ പാത്രത്തിൽ നിലാവിന്റെ ഛായ വീഴാറില്ലേ
ദുശ്ശാസനനും ദുര്യോധനന്റെയും അടുത്ത ശാന്തി സന്ദേശങ്ങൾ കൊണ്ടുപോകുന്നതിനായി ദൂത് നടത്താൻ
ഗ്ലാനി സംഭവിക്കുമ്പോൾ വരുവാൻ
ഇനിയൊരു കൃഷ്ണ പരമാത്മാവില്ലേയിന്ന്
ക്രോധാഗ്നിയിൽ ലക്ഷോപലക്ഷം ജീവൻ പൊലിയുന്നുവല്ലോ
ഒരുപക്ഷേ നീയതി ദുഷ്ടന്മാരുടെ നിഗ്രഹത്തിനായി ഈവിധ യുദ്ധങ്ങൾ ചെയ്യപ്പെടുന്നതാവാം
ഭീഷ്മപിതാമഹൻ യുദ്ധത്തിന് ഇറങ്ങുന്നതും
ശ്രീകൃഷ്ണൻ സ്വയം സാരഥിയായി മാറുന്നതും
അകാരണമായി യുദ്ധമുണ്ടാവാറില്ല
തീയില്ലാതെ പുക ഉണ്ടാവില്ലല്ലോ
പക്ഷേ ഈ വിധ സംഹാരങ്ങൾ കണ്ട് എൻ
ശുദ്ധ ഹൃദയം നൊമ്പരം കൊള്ളുന്നുവല്ലോ
ജീ ആർ കവിയൂർ
20 03 2022
Comments