നിനക്കായ്
നിനക്കായി
ഇതെഴുതിയത് നിനക്ക്
നിന്നോട് പറയാതെ
ഇത് നീ വായിച്ചു കൊള്ളുക
ഭാവങ്ങളെ അറിയാതെ
വരികളെ ചുംബിച്ചു ഇടുക
പറയാതെ തന്നെ ..!!
എങ്ങനെയാണോ നാണം
കാണിക്കാതെ എന്റെ
ചിത്രങ്ങളെ ചുണ്ടോട്
ചേർക്കുന്നത് പോലെ
പുഞ്ചിരിക്കുക ഹൃദയമിടിപ്പിനാലേ ..!!
കണ്ണു നിറയ്ക്കാതെ
എങ്ങനെയെന്നു കാണാതെ
പുഞ്ചിരിച്ചിടുക .
നീ എത്രയധികം ഇഷ്ടപ്പെടുന്നു
എന്ന് എനിക്ക് അറിയാവുന്നതാണ് !!
ആ ബന്ധം എനിക്ക്
ഏറെ പ്രിയപ്പെട്ടതാണ്
അതിനെ നെഞ്ചോട് ചേർക്കുന്നു .
എങ്ങിനെയാണോ വജ്രം
തിളങ്ങുന്നത് പോലെ
ഇതെഴുതിയത് നിനക്ക്
നിന്നോടു പറയാതെ വായിച്ചിടുക ഭാവമാറ്റങ്ങളില്ലാതെ !!
ജീ ആർ കവിയൂർ
10 03 2022
Comments