ഓം നമഃ ശിവായ
ഓം നമഃ ശിവായ
പാടുക പാടുക മനമേ പാടുക
പശുപതിയാം ശങ്കരനുടെ നാമം
പാടുക പാടുക മനമേ പാടുക
തിരുനാമം നിത്യവും ജപിക്കുക മനമേ
ത്രിലോക് രക്ഷകനാം നീലകണ്ഠൻ റെ നാമം
ത്രിനേത്ര കടാക്ഷത്താലു
തൃപ്പാദ പൂജയാലും നേടാം മോക്ഷപദം
പാടുക പാടുക മനമേ പാടുക
പശുപതിയാം ശങ്കരനുടെ നാമം
പാടുക പാടുക മനമേ പാടുക
പുത്രരാം ഗണനായകനും കുമാരനും
പാർവതി സമേതനാം രുദ്രൻെറ
പുണ്യമാം നാമത്താൽ നടത്താം
ഇമ്പമാർന്നൊരു കുടുംബമീയുലകിൽ
പാടുക പാടുക മനമേ പാടുക
പശുപതിയാം ശങ്കരനുടെ നാമം
പാടുക പാടുക മനമേ പാടുക
മുപ്പാരിൽ മൂവരിലാരു ശ്രേഷ്ഠനെന്ന്
ഒട്ടുമേ ചിന്തയില്ലാത്ത ശ്മശനവാസി
ഭൂതനാഥനാം ശിവശങ്കരനെ സ്തുതിച്ചീടുക
ശിവ മകന്നു ശവമായി വീണ്ടും ശിവനിലേക്ക് ചേരാം .
പാടുക പാടുക മനമേ പാടുക
പശുപതിയാം ശങ്കരനുടെ നാമം
പാടുക പാടുക മനമേ പാടുക
ജീ ആർ കവിയൂർ
24 03 2022
Comments