ധ്രുപദ് ഉണരവേ

ധ്രുപദ് ഉണരവേ 

നീയൊരു രുദ്രവീണയായ്
മാറിയപ്പോളെൻ അംഗുലികൾ
തന്തികളിൽ തൊട്ടനേരം
അനുഭൂതി പൂക്കുന്ന 
താളലയമുതിർന്നു
എല്ലാം മറന്നു ഞാനയെന്നെ 
തന്നെയുമറന്നുവല്ലോ സഖി

സപ്ത സ്വരമുതിർക്കും 
തന്തികളിൽ നിന്നും 
മന്ദ്രസ്ഥായിമദ്ധ്യവും 
ഷഡ്ജവും പഞ്ചമവുമായി
അതിമന്ദ്രഗാന്ധാരത്താൽ 
നിൻ ശാരീരത്തോടൊപ്പം
ധ്രുപദ് ലഹരിയുണർന്നു..

താരകങ്ങൾ കൺ ചിമ്മിതുറന്നു
നിലാവ് പൂത്തു തളിർത്തു
നിമ്നോന്നതങ്ങളിലാനന്ദം
മയങ്ങി കനവിലേക്കിറങ്ങി
രാവ് ആകന്നു പകൽപൂവിരിഞ്ഞു

ജീ ആർ കവിയൂർ
11 03 2022





    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “