ഗാനം - ഇന്നലെ എൻ

ഗാനം ഇന്നലെ എൻ

ഇന്നലെ എന്റെ വഴിയിൽ 
ഇന്ദുകലയവൾ നിലാവു വിരിച്ചു 
പാലുപോലെയായ് എന്റെ മനസ്സ് 
മൊഴികളിൽ മധുരം കിനിഞ്ഞു 
 
പെട്ടന്നു കുളിർകാറ്റു വീശി
മഴയുടെ കാൽച്ചിലമ്പൊലി കേട്ടോ മിഴിനിറഞ്ഞു മനമറിഞ്ഞു 
നനഞ്ഞു ദേഹമാകെ 
പഴയ കാലത്തിൻ ഓർമകളാലെ

അധരങ്ങളിൽ വിടർന്നു മറഞ്ഞു പ്രണയത്തിൽ മൊട്ടുകൾ വിരിഞ്ഞു 
കഴിഞ്ഞു കൊഴിഞ്ഞ കർണികാരം 
പൂവിട്ടു നിന്നു കൈനീട്ടം നൽകും പോലെ 

ഞാൻ പറഞ്ഞതൊക്കെ അവളു കേട്ടോ നരകയറിയിരുന്നു പകലിന് 
സായാഹ്ന സൂര്യൻെറ രാഗാംശുവിൽ 
അവൾ പഴയതു പോലെ തിളങ്ങി 
മനസ്സ് ഒരു ശലഭമായി മാറി 

ജീ ആർ കവിയൂർ 
24 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “