ഗസലൊരു ആവേശം
ഗസലൊരു ആവേശം
നീല നിലാവായ്
നീ അരികിലുണ്ടാവുമ്പോൾ
എന്തെന്നില്ലാത്തൊരു ആത്മധൈര്യം ..!!
കാറ്റു വന്നു നിന്നെ കുറിച്ചുള്ളത്
പറയുമ്പോൾ എന്തേ ഉള്ളിലായ് പറയാനാവാത്തൊരു കുളിർമ ..!!
നീല നിലാവായ്
നീ അരികിലുണ്ടാവുമ്പോൾ
എന്തെന്നില്ലാത്തൊരു ആത്മധൈര്യം !!
ഹൃദയങ്ങൾ ഒന്നാവുവാനായ്
എത്രയോ കഥകൾ അന്നുനാം
കണ്ണും കണ്ണുമായ് പറഞ്ഞിരുന്നു
ഇന്നുമൊർക്കുമ്പോളൊരു
രാഗാ വേശമെന്നോ..!!
വരാതെ പോകുമോ
വസന്തത്തിന് കുറിച്ച്
വിരഹാർദ്രമായിന്ന് എഴുതി പാടുമീ
ഗസൽ വരികൾക്കിന്നു പ്രണയ നോവ്.!!
നീല നിലാവായ്
നീ അരികിലുണ്ടാവുമ്പോൾ
എന്തെന്നില്ലാത്തൊരു ആത്മധൈര്യം ..!!
ജീ ആർ കവിയൂർ
12 03 2022
Comments