എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് 


നിശ്ശബ്ദം , താരകങ്ങൾ , 
ചിത്രശലഭങ്ങളുടെ ചിറകടികൾ
സ്വപ്നം പൂർണമായില്ല 
നിന്നോട് എനിക്ക് പറയുവാനെറെയുണ്ട്

നിറങ്ങൾ ഒക്കെ ചാലിച്ച് 
നീ മുഖത്ത് വന്ന വികാരങ്ങളെ 
ആരുമറിയാതെ മറക്കാൻ ശ്രമിച്ചു 
നിനക്ക് എന്നോട് ഉള്ളത് 
ഒളിപ്പിക്കാൻ എത്രനാൾ കഴിയും 

വേദനയാൽ എന്നുള്ളം നീറുന്നുണ്ട് 
എനിക്കൊന്നും പെട്ടെന്ന് മനസ്സിലാവുകയില്ല 
നിനക്ക് അതൊന്നു പറഞ്ഞു മനസ്സിലാക്കാമായിരുന്നു 
പലവട്ടം കാണാൻ ശ്രമിച്ചു 

നിദ്രാവിഹീനമായ രാവുകൾ 
ഇന്നും നിന്നോടുള്ള പ്രണയത്തിൻ ഗന്ധം അറിയുന്നു 
എനിക്ക് നിന്നോട് പറയാനെറെയുണ്ട് 

അടിക്ക് അടിക്ക് നിന്റെ നിറം മാറുകൾ 
എന്നെ കാണുമ്പോൾ പണ്ട് നിന്റെ ഹൃദയം എറെ മേടിക്കുമായിരുന്നു 
ഇപ്പോൾ മറ്റാരെ കാണുമ്പോഴും അങ്ങനെ തന്നെയാണോ 

അകലുംതോറും ഏറുക അല്ലാതെ കുറയുകയില്ല 
എത്ര ദൂരെയാണെങ്കിലും
എന്റെ യാത്രകളിൽ നീ കൂടെ 
ഉണ്ടായിരുന്നുവെങ്കിലെന്ന് 
പലവട്ടം ആഗ്രഹിച്ചിരുന്നു 

ഇതു സത്യം പ്രണയം ഇന്നും മരിക്കുന്നില്ല 
നീയെന്നെ ഒരു കവിതയായി പൂത്തുലഞ്ഞു 
പടർന്നു പന്തലിച്ച് നിൽക്കുന്നു 
പ്രണയം ഇല്ലായിരുന്നുവെങ്കിൽ ഈ വരികൾ എഴുതുമായിരുന്നു നിനക്കായി 

ജീ ആർ കവിയൂർ 
21 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “