അസ്തിത്വം
അസ്തിത്വം
ഏതോ പരിധിയില്ലാകാശത്തിൽ
കത്തിജ്ജ്വലിയ്ക്കുന്ന സൂര്യനല്ലെങ്കിലെന്താ ?!
മിന്നി മിന്നിക്കത്തും ഒരു ചിരാതായിട്ടെങ്കിലും !
ഈ ലോകത്തിനൽപ്പം പ്രകാശം പകരാനായിട്ടില്ലെങ്കിലെന്താ ?!
ഒരു ചെറു കുടിലെങ്കിലും പ്രകാശമാന മാക്കാനെന്നാലാവുമല്ലോ !
ആകാശ തത്വമായെങ്കിലും ! ഒരു വൃക്ഷമായി
ഭൂമിയിൽ നിൽക്കാൻ കഴിഞ്ഞുവെങ്കിൽ !
ചക്രവാള ചരിവുവരെ എന്റെ വസ്ത്രത്തുമ്പു
പറന്നില്ലെങ്കിലെന്ത് ?
എന്റെ തണലിലായൽപ്പനേരം വിശ്രമിയ്ക്കാൻ !
ഒരു സഞ്ചാരിയ്ക്കു കഴിയുമെങ്കിൽ !
ഏതെങ്കിലുമൊരു സാഗരത്തിൻ വിശാലതയില്ലെങ്കിലെന്തൊരു
നിർമ്മല ജലകണത്തിന്നുറവയായി !
ആഴമില്ലാതെ മുത്തുകളെ വാരുവാനും !
നിരാൽ ദാഹം ശമിപ്പിയ്ക്കാനാവുമല്ലോ !?
എന്നാൽ !
തൃഷ്ണയകന്ന്
മറ്റുള്ളവർക്കായിട്ട്
കഴിയുവാനായിരുന്നെങ്കിൽ..!
പർവ്വത ശിഖരത്തോളമുയരമില്ലെങ്കിലും !
ഭൂമിയോടു ചേർന്നു നിൽക്കും മനുഷ്യനാണല്ലോ !
അംബരത്തെ ത്തൊടുവാനുള്ള ശേഷിയില്ലെങ്കിലെന്ത് ?
മറ്റുള്ളവരുടെ
ഹൃദയത്തെ തൊടുവാനുള്ള കഴിവുണ്ടല്ലോ ?!
പൂവുകളിൽ ശ്രേഷ്ഠമായ താമരയല്ലെങ്കിലെന്ത് ?
മറ്റു പുഷ്പങ്ങളുടെ നിരകളിൽപ്പെടുകയെങ്കിലും
നാരായണ പാദങ്ങളിലർപ്പിയ്ക്കപ്പെടാൻ
ആർഹനല്ലയെങ്കിലും !
എന്നിൽ മോഹിതയായവളുടെ കേശങ്ങളിൽ അലങ്കരിക്കപ്പെടുന്നുണ്ടല്ലോ ?!
ആരെങ്കിലുമെവിടെയെങ്കിലും..!
ജീ ആർ കവിയൂർ
04 03 2022
Comments