വിശാലമായ ആകാശം തരു
വിശാലമായ ആകാശം തരു
നാരിയവളുടെ ആശകളെത്ര ഉചിതം
ചിറകുമുളച്ചു വെങ്കിൽ പറന്നുയരാമീ അനന്തമാം ആകാശത്തിലായി
ഇങ്ങനെയുള്ള ജീവിതം ലഭിച്ചെങ്കിലൊന്നു പറന്നുയരാൻ അനുവദിക്കുക
ആ വിശാലമായ ആകാശം തരിക !!
ഇതൊക്കെ മനസ്സിലെ ആഗ്രഹങ്ങൾ മാത്രമാണോ ഉദരത്തിലെ ഒടുകുന്നുവല്ലാേ പെണ്ണെന്നറിഞ്ഞ ഉടനെ തന്നെ
പത്തുമാസം കൊണ്ടുനടന്നു പെറ്റുവളർത്തിയ അവളെയിന്ന് ഭാരമായി കരുതുന്നു വല്ലോ!!
ചിറകുകൾ ലഭിച്ചു എങ്കിലൊന്ന്
പറന്നുയരാൻ അനുവദിക്കുക
ആ വിശാലമായ ആകാശം തരൂ .!!
തന്റെ ചോരയിൽ പിറന്ന അതിനെ വിറ്റഴിക്കപ്പെടുന്നത് കാണുമ്പോൾ
സ്വന്തം ശരീരത്തിനുള്ള അധികാര-
മില്ലാതെ ആകുന്നു വല്ലോ
എങ്കിലും തേടുന്നു കല്ലുകളിലുമീശ്വരനെ
നാരി യാണ് മനുഷ്യഗണത്തിൽ പിറന്നവളാണ് ശോഷണത്തിന് വിധേയമാകുന്നവളോ
ഒരു ആഭരണം തരൂ സ്വാതന്ത്ര്യത്തിൻ.!!
ചിറകുകൾ ലഭിക്കുമെങ്കിലൊന്ന്
പറന്നുയരാൻ അനുവദിക്കുക
ആ വിശാല ആകാശം തരു.!!
കാലവും സമയവും മാറിക്കൊണ്ടിരിക്കുന്നു എന്നാൽ മാറ്റമില്ലാതെ തുടരുന്നു
സ്വതന്ത്രയായി സമ്മാനിതയായി അധികാരമില്ലാതെ അലയുന്നു
അപൂർണ്ണമായ ചിത്രം കണക്കേ
മങ്ങി മറയുന്നു വല്ലോ
ഈ ലോകത്തിലെ അമൃതത്തിൻ
ഭാഗമല്ലേ ഞാൻ
ഈ പ്രകൃതിയുടെ പകുതിയല്ലോ ഞാൻ .!!
ജന്മം കൊണ്ടും കൊടുത്തും
ഇന്ന് ആരുടെയെങ്കിലും മകളും
നാളെ മാതാവും നാരിയുമായി സംപൂർണ്ണതയിലേക്ക് ഉയർന്നുവെങ്കിൽ
എനിക്ക് അർഹത തരൂ .!!
ചിറകുകൾ ലഭിക്കുമെങ്കിലൊന്ന്
പറന്നുയരാൻ അനുവദിക്കുക
ആ വിശാല ആകാശം തരു .!!
ജീ ആർ കവിയൂർ
08 03 2022
Comments