പറയുകിൽ പറയാം
പറയുകിൽ പറയാം
ശബ്ദങ്ങൾ ചില ഗംഭീരത വാക്കുകളിൽ
പക്ഷേ ഭാവങ്ങൾ സത്യമാണ്
രീതികൾക്കും വർണ്ണങ്ങൾക്കും
സ്വന്തമായ പ്രതിഫലനം
പറയുക ഇപ്പോൾ
അനുഭവം കുറവാണെന്ന്
മനസ്സിന്റെ ഇംഗിതം അതുതന്നെ
പറയുകയും പ്രവർത്തിക്കുകയും ചെയ്യും
എവിടെ നിന്നും പഠിച്ചുയിങ്ങനെ
പറഞ്ഞു ഫലിപ്പിക്കാൻ
നേരെവാ നേരെപോ എന്നേയുള്ളൂ
എന്റെ കഥകൾ അത്രയുള്ളു
ഇല്ലെങ്കിൽ പറയുക , മഴമേഘങ്ങളുടെ പെയ്ത്തു നീരു പോലെ
ആർക്ക് ഇഷ്ടം തോന്നിയോ അവർ കൂടെ വന്നു
എന്നിട്ടോ ഞെട്ടിച്ചിട്ടു മടങ്ങി
ഇങ്ങനെ ജനങ്ങൾ വന്നു
കണ്ടുമുട്ടി കാര്യങ്ങൾ
അങ്ങനെ നീങ്ങവേ
പറയൂകിൽ പറയാം
തുള്ളിതുള്ളികളായി നിറഞ്ഞു
പാത്രങ്ങളും കുളങ്ങളും
ചോദിച്ചു വാങ്ങിയില്ല ആരോടും
ചോദിച്ചാലുമാരും തരണമെന്നില്ലല്ലോ ?!
ഭാഗ്യം രേഖകളോടെ ചേർന്നിട്ടില്ല
പറയൂകിൽ പറയുക
ചുള്ളിക്കമ്പുകൾ
കാറ്റിനോടൊപ്പമേ പറന്നുള്ളൂ ..
സ്വയം കുഴിച്ചു പോയി
ഉള്ളിലെ ഉള്ളിലേക്ക്
സ്വയം കണ്ടെത്തി കൊണ്ടേയിരുന്നു ..
രഹസ്യങ്ങൾ ആരോട് ചോദിക്കാൻ ലോകത്തിനോടോ?!
പതുക്കെ എത്തിച്ചേർന്നു അന്തരാത്മാവോളം..!!
പറയുകിൽ പറയാം
സമുദ്രത്തിലെ മുത്തുകൾ തിരഞ്ഞു കൊണ്ടേയിരുന്നു ..
എന്ത് കിട്ടി ? എന്ത് കിട്ടിയില്ലയെന്ന്
കണക്കുകൂട്ടി കഴിച്ചിട്ട് കിട്ടുന്നില്ല ..!!
ഇല്ല ഒരു തുറന്ന പുസ്തകമാണ്
ആർക്കു വേണമെങ്കിലും പരിശോധിക്കാം
പുറത്ത് മുറുമുറുപ്പുകൾ ഏറിയപ്പോഴും അകത്തെ അനുഭവപ്പെട്ടു മനുഷ്യത്വം ..!!
പറയുകിൽ പറയാം
ഉരച്ചു കൊണ്ടിരുന്നു ചന്ദനം
എന്നാൽ ഗന്ധം കേവലം
അതുതന്നെയല്ലേ ?!
ജി ആർ കവിയൂർ
17 03 2022
Comments