അറിഞ്ഞീടുക..

അറിഞ്ഞീടുക


അറിഞ്ഞീടുക


പൂജാതട്ടവുമേന്തി വന്നിടുനീ 
ക്ഷേത്രംപോൽ പവനാമാകുന്ന
എൻ വീട്ടിലേക്ക്
ദിക്കുകളൊക്കെ ചുഴറ്റി തിളങ്ങട്ടെ
പവനമാകട്ടെ എൻനഗരി

എൻഹൃദയത്തിൽ നിന്നുതിരുന്ന നാദം
നിന്റേതായ് മാറിയില്ലെങ്കിൽ
ഞാൻ മോഷ്ടിച്ച മുരളികയ്ക്കെന്തു ഗുണം
വിളിക്കാതെ നീയെന്റെ അരികിൽ അണഞ്ഞിട്ടും
നിൻ കൊലുസ്സു കിലുങ്ങില്ലേൽ എന്ത് ഗുണം
ആടിയുലയുന്ന അലകൾ പോലല്ലയോ
ലോല ലോലമെന്റെ അന്തരംഗം (പൂജാ )

നിൻജീവിതമാകുന്ന വഞ്ചി
എൻ മനസാം തടാകത്തിൽ ഒഴുക്കൂ
തൊടിയിലെ കള്ളിമുൾ ചെടികൾ പിഴുതു
നിശാഗന്ധി നട്ടു വളർത്തു
രാവേറെനീളവും ഇരുട്ടുമാണ്
മിന്നാമിനുങ്ങേ നീ വഴികാട്ടുക(പൂജാ )

പറയാനായുള്ളത് പറഞ്ഞിടുക
സങ്കോചമേതുമേ തോന്നീടാതെ
വിരലുകൾ കൊണ്ട് വിരൽ വളയ്ക്കാതെ 
നീ കോമളചാരുതയിൽഎന്നും കോമളമായവളല്ലേ
ഇന്നലെമുതൽ നാമിരുവർ സഹയാത്രികരായിരുന്നു
നിന്റെ ഹൃദയം ചില്ലാൽ വരയാതെ
എൻ വീട്ടിലേക്കോടിയണയു (പൂജാ )

ജീ ആർ കവിയൂർ
31 03 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “