കുത്തി കുറിക്കുവാനി വയ്യ
കുത്തി കുറിക്കുവാനി വയ്യ
നിഴലായി നീ എന്റെ പിന്നിലുണ്ടെന്ന്
നിരൂപിക്കാൻ ആകാതെ കേമനായി ഞാനും
നിൻ കോമാളിവേഷം കാണുമ്പോഴേക്കും
നിറമാറുന്നത് എപ്പോഴെന്നറിയില്ലല്ലോ ?!
ഇനി നീ വരുമ്പോൾ എന്നെയെറെ
ഇട്ടു കഷ്ടപ്പെടുത്താതെ കൊണ്ടോണേ
ഇറയത്തു നിൽക്കാതെ വെയിലും മഴയും ഇല്ലാതെ അങ്ങ് അടുത്തു ചേർന്നു നിൽക്കണേ.
കാണും കൊള്ളരുതായ്മകൾ
കണ്ണും കാതും കൊടുത്തുമടുത്തല്ലോ
കയറി കൂടുകിൽ നിന്നെക്കുറിച്ച് ഇങ്ങനെ
കുത്തി കുറിക്കുവാൻ ഇനി വയ്യ മരണമേ ..!!
ജീ ആർ കവിയൂർ
06 03 2022
Comments