എൻ അയ്യപ്പൻ
ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)
സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം
മോഹനരൂപനെ നിന്നെ കാണാനടിയൻ
വന്ന വഴിക്കു പമ്പയിൽ മുങ്ങി പിതൃതർപ്പണം നടത്തി
ദേഹവും മനശുദ്ധി വരുത്തി
ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം
കരിമലമുകളേറി കർമ്മങ്ങളെ യറിഞ്ഞു അപ്പാച്ചിമേട്ടിൽ മൃഗസദ്യക്കായി ശർക്കരയുണ്ടയെറിഞ്ഞു കൈകൂപ്പി ശരണം വിളിച്ചു ശരംകുത്തിയിൽ ശരം വച്ചു വണങ്ങി
ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)
സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം
പടിപതിനെട്ടും കയറി വരുന്നു ഞാൻ അയ്യനെ വൃതശുദ്ധിയോടെ അണയുന്നു നിൻ അരികിൽ ശാസ്താവേ
ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)
സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം
ഞാനും നീയും രണ്ടല്ല ഒന്ന് എന്നറിഞ്ഞ് മലയിറങ്ങുമ്പോൾ മനസ്സിനു എന്തൊരാശ്വാസമയ്യനെ
ഓംകാരപൊരുളാണ് എൻ അയ്യപ്പൻ (2)
സ്വാമി നിന്നെ ഒന്നല്ല ഒരായിരം വട്ടം തൊഴുതാലും തീരില്ല എൻ മോഹം
Comments