ഗാനം

ഗാനം

പാടനറിയാത്ത പാട്ടിന്റെ പല്ലവി....
അറിയാതൊന്നു ഞാൻ മൂളി .

പ്രണയത്തിൻ ലോല തന്ത്രികളിൽ ....
തൊടാൻ പലവുരു തേടിയലഞ്ഞു.

നിന്നോർമ്മസമ്മാനമായി തന്നൊരാ ...
വാക്കും വരികളും സ്നേഹാർദ്ര രാഗമായൊഴുകി.

പാൽനിലാ വലകളിൽ പിച്ചി പ്പൂഗന്ധമായി ...
പ്രിയതേ മധുരിക്കും ഓർമ്മയായി നീ .

പാടാനറിയാത്ത പാട്ടിന്റെ പല്ലവി.....
ഒരു മാത്ര ഓർത്തു ഞാൻ ശ്രുതി മീട്ടി.

ജീ ആർ കവിയൂർ
09.03.2022
ജീ ആർ കവിയൂർ
09 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ