പ്രണയമേ നിൻ മുന്നിൽ
പ്രണയമേ നിൻ മുന്നിൽ
പലവാതിലുകളിൽ മുട്ടിവിളിച്ചു
പലവുരു പറയാനൊരുങ്ങി
പറയാതെ പോയത് എൻ
പിഴവോ അതോ വിധിയുടെ
പെരിയ വിളയാട്ടമോ അറിയില്ല
പാൽക്കടൽ വാസനും
പരം പിതാ സൃഷ്ടാവും
പരം പൊരുളാകും
പരമശിവനും പറ്റാത്ത
പിരിയാത്ത പ്രണയമോ
പ്രതിപത്തിക്കായി പലവട്ടം
പൊരുതി ജയിച്ചത്
പേരിനോ പണത്തിനോ
പ്രതാപത്തിനോ അറിയില്ല
പ്രണയമേ നിൻ മുന്നിൽ
പരാജയം സമ്മതിക്കുന്നു
ജീ ആർ കവിയൂർ
27 03 2022
Comments