कुछ होश गंवाने के चर्चे - ഫാനി ബദായുനിയുടെ ഗസൽ പരിഭാഷ
कुछ होश गंवाने के चर्चे -
ഫാനി ബദായുനിയുടെ ഗസൽ പരിഭാഷ
ചില സ്മൃതിനഷ്ടങ്ങളുടെ ചർച്ചകളും
തിരികെ മടങ്ങുവാനുള്ള ഒരുക്കങ്ങളും
ഈ രണ്ടവസ്ഥകളുമൊന്നുമല്ല പക്ഷെ
ദുരിതപൂര്ണമായ ജീവിത ദുഃഖത്തിൻ
ഒഴിച്ചു കുട്ടാനാവാത്ത കഥയാർന്നെൻ ജീവിതം
ഒരു ചെറു അത്ഭുതങ്ങളുടെ പരിണിതവും
മറ്റു ചെറു ഭീതി കലർന്ന ഹൃദയഭാരവും
നിൻ അതിരു കടക്കും ഭ്രാന്തമായ ആവേശം
വിഭ്രാന്തിയുടെ സീമകളും കടക്കുന്നു സ്വയം
എന്താണ് പറയുക സത്യത്തെ കുറിച്ചു ഈ ഹൃദയത്തിന്റെ മനോഹാരിതയും അവ നൽകും തീവ്രമാർന്ന പ്രണയവും
മറ്റൊന്നുമല്ല എരിഞ്ഞു അണയുന്നു പ്രകാശമാനമാക്കും ഉരുകി ഒഴുകും മെഴുകുതിരിയുടെ മറയാർന്ന ഇരുളിലും
ഒരു ശോകമാർന്ന ലോകത്തിന് മാന്ത്രികതയും
അവതെളിക്കും പ്രാണത്തിൻ പാതകളും
ഓരോ ദുരന്തങ്ങൾക്ക് രണ്ടു വഴിതിരുവുകളുണ്ട് ഇവ രണ്ടും കടന്നു പോകുന്നത് എന്റെ ദുഃഖം നിറഞ്ഞ വാസഥാനത്തു വന്നു ചേരുന്നുവല്ലോ
രചന ഫാനി ബദായുനി
പരിഭാഷ ജീ ആർ കവിയൂർ
26 03 2022
Comments