हम से आया न गया तुम से बुलाया ना गयाരാജേന്ദ്ര കൃഷൻ രചനയുടെ പരിഭാഷ
हम से आया न गया तुम से बुलाया ना गया
രാജേന്ദ്ര കൃഷൻ രചനയുടെ പരിഭാഷ
എന്നാലായില്ല വരുവാൻ
നീയോ വിളിച്ചതുമില്ലല്ലോ
സ്നേഹത്തിൻ ദൂരം രണ്ടാളാൽ
കുറക്കുവാനുമായില്ലല്ലോ
ആനിമിഷമോർമ്മയുണ്ട് നിന്നെ അന്ന് കണ്ടപ്പോളായി
ഒരു നോട്ടവും അതു നൽകും കുളിരും
പിന്നെ നീട്ടിയ കൈകളുമൊപ്പം മൊഴിഞ്ഞതും
കണ്ടുകണ്ടു തീരുംമുന്നേ രാവണഞ്ഞു
ആ കാഴ്ച്ചയുടെ തിളക്കമിന്നും മറക്കാതെ ഹൃത്തിൽ
എന്നാൽ നിന്നെ കാണാൻ വരാനാവാതെ പോയല്ലോ..
എന്തിന് വാർത്ത അറിഞ്ഞുവെങ്കിൽ പിരിയുകയില്ലായിരുന്നെനേം
വന്നുകാണുകയില്ലേ
ഭാഗ്യം സ്വയം നിർണയിച്ചില്ലേ എല്ലാം മേൽകീഴാവൻ
പ്രണയമെന്തേ വാടികയായിരുന്നോ എല്ലാമങ്ങു കരിഞ്ഞു ഉണങ്ങി പോകുവാനായി
ഇങ്ങിനെ വേരറ്റു പോയല്ലോ വീണ്ടും
നാമ്പുകൾ മുളക്കാനീ പ്രണയത്താൽ
എന്നാൽ നിന്നെ കാണാൻ വരാനായില്ലല്ലോ
ഓർമ്മകളുടെ നിറം മങ്ങുന്നു
സമയവും കടന്നകലുന്നു
പൂവ് വിടരുകയും വാടികൊഴിഞ്ഞു പോകുകയും ചെയ്യുന്നു
എല്ലാവരും വിട്ടകന്നു പോകുന്നു
ഓർമ്മകൾ മാത്രം മായാതെ നിൽക്കുന്നുവല്ലോ
മുറിവ് നീ തന്നത് ഹൃദയത്തിലും മനസ്സിലും മായാതെ കിടക്കുന്നത് എന്നാൽ നിന്നെ കാണാൻ വരാനായില്ലല്ലോ
രാജേന്ദ്ര കൃഷൻ രചന
പരിഭാഷ ജീ ആർ കവിയൂർ
20 03 2022
Comments