പല്ലാരിമംഗലം
*പല്ലാരിമംഗലം*
ഒരു മതിൽകെട്ടിനുള്ളിലായ്
പല്ലാരിമംഗലത്തു പള്ളികൊള്ളും
പവിത്രരാം ഹരനും ഹരിയും
ദേവിയും പരിപാലിച്ചനുഗ്രഹിക്കുന്നിതു നിത്യം ഭക്തരെ !
ഉണ്ടവിടെക്കുടികൊള്ളും
ഉപദേവതളാകും
ഗണങ്ങൾക്കധിപതിയാം ഗണനായകനും
ഭൂതനാഥനാം ശാസ്താവും !
നന്മ നല്കും സപ്തമാതൃക്കളും
നാഗരാജാവും നാഗയക്ഷിയമ്മയും
ബ്രഹ്മരക്ഷസ്സും ഉപവിഷ്ടരായി
മോക്ഷമാർഗ്ഗം തെളിയിയ്ക്കുന്നു !
പല്ലാരിമംഗലം ദേവാലയത്തിൽ
ദ്വാപരയുഗാന്തരേ മല്ലനെന്നു പേരുള്ളോരസുരനെ
ശിവസഹായത്താൽ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിച്ചോരിടമായ
*മല്ലാരിമംഗലം* ലോപിച്ചു കാലാന്തരേ പല്ലാരിമംഗലമായ് ഭവിച്ചൂവെന്നറിക ഭക്തരെ !
പരമശിവനു ശിവരാത്രിയും !
മഹാവിഷ്ണുവിൻ്റെയവതാരമാം
ശ്രീകൃഷ്ണനഷ്ടമിരോഹിണിയും
ശ്രീഭദ്രകാളിയ്ക്കു നവരാത്രിയും
ശ്രീധർമ്മ ശാസ്താവിനു മണ്ഡലപൂജയും,
യഥാ വിധി നടക്കുന്നിവിടെ ഈ പല്ലാരിമംഗലത്ത്..!!
ഭക്തിപുരസ്സരം ഭക്തന്മാർ വർഷാവർഷവും
വന്നു പോകുന്നിവിടെ !
ഒരു മതിൽക്കെട്ടിനുള്ളിലായ്
ഈ ദേവാലയത്തിന്റെ
ഒരു മതിൽക്കെട്ടിനുള്ളിലായ്
പല്ലാരിമംഗലമാർന്ന മരും
ഹരിയും ഹരനും ദേവിയും
ഈ പല്ലാരിമംഗലമാർന്നമരും
ഹരിയും ഹരനും ദേവിയും
ഭക്തരെപ്പരിപാലിച്ച നുഗ്രഹിയ്ക്കുന്നു നിത്യം ഭക്തരെ !!! ( 2)
മല്ലാരിമഗംലമായ പല്ലാരിമംഗലം ദേവാലത്തിൽ
കുടി കൊള്ളും പവിത്രരാം ഹരിയും ഹരനും ദേവിയും പരിപാലിച്ചു നുഗ്രഹിയ്ക്കുന്നു നിത്യം ഭക്തരെ !!!
......... .........
ജീ ആർ കവിയൂർ
17 03 2022
Comments