എന്റെ അവിവേകം പൊറുക്കണേ
എന്റെ അവിവേകം പൊറുക്കണേ
കവിത കവിയുരിന്റെ ആയാലും
കബീറിന്റെ ആയാലും
അധികം ആയാൽ അമൃതാണെങ്കിലും
ചെടിക്കുമല്ലോ
അവസരങ്ങളിലും അനവസരങ്ങളിലും
അനുവാദമില്ലാതെ കടന്നുവരികയും
നോക്കി നിൽക്കെ അപ്രത്യക്ഷമാകും
കവിത അവൾ പിടി തരാതെ കടന്നു കളയും
എന്നിരുന്നാലും ചിലർ അതിനെ ദ്രൗപതിയെന്നും സീതയെന്നും കരുതി
പൊതു സമക്ഷം വസ്ത്രാക്ഷ്പവും നടത്തുകയും ജനാപവാദം പേടിച്ചു
കാട്ടിൽ തള്ളുകയും ചെയ്യുന്നുവല്ലോ
ചിലപ്പോൾ ചിലർ ലക്ഷമണനായി
മൂക്കും മുലയും ചെദിക്കുന്നു
പിന്നെ പലപ്പോഴും രേഖവരച്ചു കാട്ടി
രാവണൻ വരും എന്നും അപഹരിക്കപ്പെടുമെന്നും എന്നും
സങ്കേതം നൽകുന്നു ആരും അതിനു
മുഖവില നൽകുന്നില്ലല്ലോ
കൂനികുടി വന്നു വരം ചോദിച്ചു
രാജ്യഭരണം തട്ടി എടുക്കാനും ഒരുങ്ങുന്നു
ക യും വിതയും ഇല്ലാതെ അലയും
കവിതേ നിന്നെ മാനഭംഗപ്പെടുത്തുന്നു
നീ പോലുമറിയാതെ സൂക്ഷിക്കുക
നീ കുയിലായി വന്നു കാക്കകൂട്ടിൽ
മുട്ടയിട്ടു പോകുന്ന പ്രവണതയു മേറുന്നു
സൂക്ഷിച്ചില്ല എങ്കിൽ ദുഃഖിക്കേണ്ടി വരും
നിന്നെ മൂടോടെ പിഴുതു മറ്റുള്ളയിടത്തെക്കു
പറിച്ചു നടും പേരാലിനെ പോലെ പിന്നെ
ആവഴിക്കു വരാനും മുതിരില്ലല്ലോ
എന്നിരുന്നാലും നീ എന്റെ ആശ്വാസവും
വിശ്വാസവും അത്താണിയും ഔഷധവുമല്ലോ
നിന്നെ പിരിഞ്ഞെണീക്കാവില്ല കഴിക്കുവാൻ
ഞാനോ മാനിഷാദ പാടാനും മേഘ സന്ദേശമായി മാറ്റാനും കെൽപ്പില്ലാത്ത
കപിയായി വാലില്ലാത്തതെ ഉരുകൾ ചുറ്റി വരും
കവിയുരു കാരനാകും പാവം ജീ ആർ അല്ലോ
ക്ഷമിക്കുക പൊറുക്കുക ഇങ്ങിനെ ഒക്കെ
എഴുതി വായിപ്പിക്കാൻ നടത്തിയ പ്രയാസത്തിനായി ..
ജീ ആർ കവിയൂർ
01 03 2022
Comments