നീ മനമേ...
നീ മനമേ...
തിരയൊന്നടിച്ചാൽ മായുന്നതല്ലേ
ചൊരിമണലിൽനാം കുറിക്കുന്ന വരികൾ
മഞ്ഞുപോകുന്നൊരാ വാക്കുകൾക്ക്
പിന്നെ പ്രയോജനമുണ്ടോ
കരിങ്കല്ലുപോലുള്ള ഹൃദയമുള്ളോനെന്നു
അന്നു നീ എന്നെ വിളിച്ചിരുന്നു
കരിങ്കല്ലിലായാലും ആഞ്ഞൊന്നെഴുതിയാൽ
മായുകയില്ലൊരുനാളും
ഒരു ശരത്കാലമായ് മാറാൻ ഞാൻ ശ്രമിച്ചു
എന്തിനു നീയെന്നെ ക്ഷണിച്ചു
മനസ്സിന്റെ ആശയും തനുവിന്റെ ദാഹവും
ഋതു മാറി മറഞ്ഞപ്പോൾ വിടപറഞ്ഞു
മുഖംതിരിച്ചന്നുനീ തിരികെ നടന്നപ്പോൾ
ഇരുൾ വന്നു മൂടിയെന്നുള്ളിൽ
ഇനിയും സൂര്യനുദിക്കില്ലെന്നോ (ഇനിയും )
പ്രണയമേ എന്നോട് എന്തിനീ പരീക്ഷണം
വിരഹത്തിൽ കഴിയാനോ ഞാൻ യോഗ്യൻ(തിര )
ഞാൻ ഓണംഘോഷിക്കും നീ ഈദ് ഘോഷിക്കും
എന്തിനീവിലക്കുകൾ തീർക്കുന്നു മതിലുകൾ
ഈ ധര നിനക്കു ഞാൻ തരുന്നു
നിന്നാകാശം എനിക്കു തരൂ നീ (നിന്നാ )
ശക്തിയാൽ പറന്നുയരട്ടെ ഞാൻ
നീ തന്ന പൊന്നിൻ ചിറകാൽ
വിരലാലേ ചുറ്റാത്ത ദാവണി തുമ്പും
കാൽവിരലാൽ നീ വരയ്ക്കുന്ന ചിത്രവും
കാണുമ്പോൾ എന്നുടെ മനസ്സിൻനിയന്ത്രണം
കൈവിട്ടുപോയാൽ പറയല്ലേയൊന്നും (തിര )
കണ്ണുകൾ അടച്ചപ്പോൾ രാധയെ കണ്ടു
കണ്ണുതുറന്നപ്പോൾ രുഗ് മിണിയും
ഏകാന്തതയിലിരുന്നു ഞാൻ നിനച്ചപ്പോൾ
നീ ഭക്തകവിയാം മീരയായി (നീ )
കൈവിട്ടു പോകല്ലേ മനസ്സേ ഒരിക്കലും
കൈവിട്ടു പോകല്ലേ മനസ്സേ
. കൃഷ്ണാ..നിൻ മുരളികകേട്ടു
കൃഷ്ണാ.. കൃഷ്ണാ
തൃഷ്ണയകറ്റീടണെ (തിര )
ജീ ആർ കവിയൂർ
18 03 2022
Comments