ഇനിയെത്ര നാളിങ്ങനെ..

ഇനിയെത്ര നാളിങ്ങനെ..

പറയുവനൊരു വാക്കുകളില്ലായെനിക്കു ഓമലേ
പറഞ്ഞതോന്നുമേ കളിവാക്കല്ല സത്യമെന്നറിക
പിഴവായൊന്നുമെ ഉരിയാടിയില്ല നിന്നോടായി
പിടിതരാതെ പോയില്ലേ മിഴികളിൽ സ്വപ്നവും

മനസ്സിലാകവേ  മധുര നോവിൻ വിത്തുപാകി
മൊഴികളിൽ തേനോലും ഗസലീണം പകർന്നു
മൊട്ടു വിരിയിച്ചു അനുരാഗത്തിൻ മാസ്മരിക
മന്ത്രം കാതിൽ മൂളിയകന്നു പൂവിൻ ചെണ്ടിൽ

ചുംബിച്ചകലും ഭ്രമര പോൽ പറന്നുയർന്നു
ചേക്കേറാൻ ചില്ലകൾ തേടും കിളികുലജാലം
ചൊല്ലി സന്ധ്യാ നാമങ്ങൾ ശ്രുതി ശുദ്ധമായി
ചിലങ്കകളുടെ പൊട്ടിച്ചിരിയിൽ മയങ്ങി രാവ്

നിലാവോലിയിൽ നിഴൽ നാടകങ്ങളരങ്ങേറി
നിദ്രാവിഹീനനായ് ഇറയത്ത് കാതോർത്തു
നിശബ്ദതയുടെ യാമങ്ങളിലായി തിളങ്ങി
നക്ഷത്ര പകർച്ചകണ്ടു മനസ്സിൽ നിരുപിച്ചു

അടുക്കും തൊറുമകളുന്നുവല്ലോ നീയും
അടക്കം പറച്ചിലുകളുടെ അപവാദം ഭയന്നു
ആർക്കും മുഖം നൽകാതെ  തുടരുമീ യാത്ര
അതേ ഇനിയെത്ര നാളിങ്ങനെ തുടരുമൊമലേ

ജീ ആർ കവിയൂർ
27 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “