മനസ്സിലാക്കുന്നുവല്ലോ
മനസ്സിലാക്കുന്നുവല്ലോ...
നിന്റെ കാർക്കുന്നതലത്തിൽ
ആണയിട്ടു സത്യമായിട്ടും പറയട്ടെ
കാർമേഘം ഒളിച്ചിരിക്കുന്നു..
ഞാനെന്ന പോലെ എത്രയോപേർ
ഭ്രാന്തരായ് ഗോപനീയമായി
അനുഗമിച്ചിടുന്നു
നീ എന്തിനു പഴിയേൽക്കുന്നു
ഇങ്ങനെ തരംഗങ്ങളായി
താളം കൊണ്ട് ഉലഞ്ഞിടുന്നു
എനിക്കൊന്നുമേ അറിയില്ല
എന്തിനു ഞാനിങ്ങനെ
ഇളകി മറിയുന്നു
രാവുകൾക്കു തണുപ്പേറുന്നു
പകലോ ചൂടിനാൽ തിളച്ചിടുന്നുവല്ലോ
നീ എന്നു മുതലെന്നെ അറിഞ്ഞിടുന്നു
അന്നു മുതൽ നീയും മനസ്സാലെ
ഇളകി വശായിരിക്കുന്നുവല്ലോ
ഒപ്പം ഞാനും
മഴയില്ലെങ്കിലും മിന്നൽപിണരുകളുണ്ടല്ലോ
എന്നിട്ടും നിൻ കാർകുന്തൽ അഴിഞ്ഞു ഉലയുന്നല്ലോ ഒപ്പം ഞാനും ആടിയുലയുന്നുവല്ലോ
മധുമത്തനായ ഭ്രമരം എന്താണോ
പൂവിനോട് ആഗ്രഹിക്കുന്നത്
നീയും മനസ്സിലാക്കുന്നുവല്ലോ
ഞാനും മനസ്സിലാക്കുന്നുവല്ലോ
ജീ ആർ കവിയൂർ
31 03 2022
Comments