मैं होश में था तो फिर उसपे मर गया कैसे...കാലീം ചന്ദ്രപുരിയുടെ ഗസൽ പരിഭാഷ

मैं होश में था तो फिर उसपे मर गया कैसे...
കാലീം ചന്ദ്രപുരിയുടെ ഗസൽ പരിഭാഷ

ഞാനുണർവിലായിരുന്നു
എന്നിട്ടുമെങ്ങിനെ ഞാൻ
അതിൻ പിന്നാലെ പോയതെങ്ങിനെ
ഈ വിഷമെങ്ങിനെ എന്റെ
രക്തത്തിലലിഞ്ഞുചേർന്നു

കുറച്ചവളുടെ ഹൃദയത്തോട്
ചേർന്നിരുന്നല്ലെങ്കിൽ എങ്ങിനെ
എന്റെ കൈകളിലമർത്തിയിട്ടു
വിട്ടുപിരിഞ്ഞുയീ ലോകത്തോട്...

തീർച്ചയായും അവളുടെതായ
കല്പനികതയുടെ ആശ്വാസമായിരിക്കാം
അല്ലെങ്കിലെങ്ങിനെ ലഹരിയിൽ മുങ്ങിയ
ഞാൻ വീട് അണഞ്ഞതെങ്ങിനെ

എത്രയോ വർഷങ്ങളായി
അവളെക്കുറിച്ചു
വിസ്മൃതിയിലായിരുന്നു 'കലീം'
ഞാനെങ്ങനെ ഇന്നവളുടെ
ഇടവഴിയിളുടെയെത്തി...

ഞാനുണർവിലായിരുന്നു
എന്നിട്ടുമെങ്ങിനെ ഞാൻ
അതിൻ പിന്നാലെ പോയതെങ്ങിനെ
ഈ വിഷമെങ്ങിനെ എന്റെ
രക്തത്തിലലിഞ്ഞുചേർന്നു..

രചന കാലീം ചന്ദ്രപുരി
പരിഭാഷ ജീ ആർ കവിയൂർ
27 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “