കവിമനം ലഹരിയിൽ
കവിമനം ലഹരിയിൽ
നിന്റെ കണ്ണിൽ വിരുന്നു വന്നൊരു
സ്വപ്നത്തിൻ ചാരുതയിൽ മെല്ലെ
ഉണർന്ന വദനത്തിൽ കൊണ്ടൊരു
പുഞ്ചിരിപൂവിന്റെ മാസ്മരികത
മനസ്സിന്റെ കോണിലായതാ
ഓർമ്മകളുടെ തേരോട്ടം
വാഞ്ചിത ആനന്ദ ആരാമം
തേൻ നുകരും വണ്ടിൻ മനസ്
ചെണ്ടുലയും തണ്ടിന്റെ ഇളക്കം
മന്ദാര മണം പകരും
മന്ദ പവനനും കവിക്കും
ലഹരാനുഭൂതി സുന്ദരം
ജീ ആർ കവിയൂർ
16 03 2022
Comments