ഗാനം
ഗാനം
കർണ്ണികാരം പൂത്തിടുന്ന മേടമാസക്കുളിർനിലാവിൽ
കാതരേ നിൻ മിഴിനിറഞ്ഞതെന്തേ
കൊതി തീരേകാണും മുൻപേകാര്യങ്ങൾ ചൊല്ലും മുൻപേ
കദനങ്ങൾ നൽകിയവൻ അകന്നുപോയോ (കർണ്ണി )
കഴിഞ്ഞദിനങ്ങൾതൻ നൊമ്പരം പേറി ഞാൻ
കനവുകൾ കാണാൻമറന്നുപോയി (2)
കണ്ണുനീർ തോരാതെ തിരിഞ്ഞും മറിഞ്ഞും ഞാൻ
നിദ്രാവിഹീനമാം രാവുകളിൽ (2)(കർണ്ണി )
രാക്കുയിൽ പാടിയ ഗാനത്തിന്നീണത്തിൽ
ശോകാർദ്ര ഭാവം നിറഞ്ഞു നിന്നു (2)
അവളുടെ കഥകേട്ടുപാടുന്നതുപോലെ
കാതോർത്തു നിലാവിനെ നോക്കിനിന്നു (2)(കർണ്ണി )
ജീ ആർ കവിയൂർ
30 03 2022
Comments