കൃഷ്ണാ ഗുരുവായൂരപ്പാ

കൃഷ്ണാ ഗുരുവായൂരപ്പാ 


മന്ത്രങ്ങളറിയില്ല 
തന്ത്ര വീഥികളുമറിയില്ല 
അറിവുള്ളത് നിൻ നാമം 
കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ 
നീ മാത്രം ശരണം ഭഗവാനേ..!!

ഈരേഴു പതിനാലു ലോകവും 
അമ്മയ്ക്ക് കാട്ടിക്കൊടുത്തവനേ
സുധാമാവിൻ അവൽ തിന്നു 
സർവ്വ ഐശ്വര്യങ്ങളും നൽകിയോനേ
പാർത്ഥനു സാരഥിയായി നിന്ന്
പരമാർത്ഥമാം ഗീതോപദേശം നൽകിയോനേ 

കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ 
നീ മാത്രം ശരണം ഭഗവാനേ..!!

കുറൂരമ്മയ്ക്കു ദർശനം നൽകി നീ
കുന്നിക്കുരുവോളം ജീവനും 
മുക്തി നൽകി നിൻ പാദത്തിൽ ചേർക്കണേ 
മൂന്നടി അളന്നവനേ മുപ്പാരിനെ പരിപാലിക്കുന്നവനേ

കൃഷ്ണാ...കൃഷ്ണാ ഗുരുവായൂരപ്പാ 
നീ മാത്രം ശരണം ഭഗവാനേ..!!

ജീ ആർ കവിയൂർ
12 03 2022
  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “