ശിവ കീർത്തനം

ശിവ കീർത്തനം

ശങ്കര തൃപ്പാദ പൂജക്കൊരുങ്ങി 
ശശാങ്കനും ദിനകരനും 
ധര സാക്ഷിയായി 
ധാര ധാരയായ്  
തിരു ജടയിൽ ഗംഗ

പർവത മകൾ ഹാരമണിയിച്ചു
നന്ദിമൃഗേശ്വരൻ മൃദഗ താളമുതിർത്തു
ശിവഗണങ്ങൾ പാടി ഉണർത്തി
ഹരഹര മഹാദേവ ശരണം ശരണം

കൈലാസം ഭക്തി സാന്ദ്രമായ്
കൈകൾ കൂപ്പി ഭജിച്ചു ഞാനും
കരകയറ്റുക ഞങ്ങളെ 
ദാരിദ്ര്യ ദുഃഖത്തിൽ നിന്നും


"ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം"

ജീ ആർ കവിയൂർ
01 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “