മൂന്നു ചെറു കവിതകൾ
മൂന്ന് ചെറു കവിതകൾ
( 1 )
വയറ്റിലെ അഗ്നി ജലത്താൽ
കെടുത്തുവാൻ നല്ലവണ്ണമറിയാം
എത്ര ബിരിയാണി ഉണ്ടോ
അത്രയും നീളത്തിലെ
വിരിക്കുവാനാകയുള്ളൂ
ഒരിക്കലും വിൽക്കില്ല മഷി അതിൻ
തൂലികയിലേ
മനസ്സ് എന്തുപറയുന്നു അതേ
എഴുതുവാൻ ആവുകയുള്ളൂ
( 2 )
ധൈര്യത്തെകാൾ ശക്തമായിരുന്നു
എന്റെ വഞ്ചി
വൻ തിരമാലകൾ ആകാശത്തോളം ഉയരുന്നുണ്ടായിരുന്നു
തീരത്ത് എത്തുവാൻ ഏറെ വിഷമം
എങ്കിലും തിരമാലകളൊടു പരാജയപ്പെടാൻ
ഒരുക്കമല്ലായിരുന്നു കരയ്ക്ക് അടുക്കുവൊളം
( 3 )
ഓലം കൂട്ടിയിട്ട്
കളവ് ഒരിക്കലും
സത്യമായി മാറില്ല
എത്രയേറെ അന്ധകാരം ആയാലും സൂര്യനുദിക്കുക തന്നെ ചെയ്യുമ്പോഴും
കണ്ണടച്ചാൽ രാത്രി ആവില്ലല്ലോ !!
ജീ ആർ കവിയൂർ
10 03 2022
Comments