നിൻ കരുതലാൽ (ഗസൽ)
നിൻ കരുതലാൽ (ഗസൽ)
നിൻ കരുതലാൽ ഉണർന്നുവല്ലോ
വിരഹത്തിൻ നോവിതാ
രാത്രി വസ്ത്രമണിഞ്ഞ
നിൻ ലാവണ്യമൊർത്ത്
നിന്റെ ഏതോ ജാഗ്രതയാൽ
ലക്ഷ്യത്ത് എത്തുവാനാവാതെ
ഒരു ശ്രദ്ധ വേണം എപ്പോഴും
ഉറക്കത്തിലേക്ക് വഴുത്താതെ
ഓർമ്മകളുടെ സഞ്ചാരങ്ങളിൽ
ഉന്മത്തനായി കനവിൽ നിന്നും
ഉണർന്നു നിന്നെ കാണാഞ്ഞു
വിഷാദവദനനായി രാവിൽ
നിലാവിൻ നിഴലിൽ അലഞ്ഞു
മുല്ലപ്പൂവിൻ നറുമണമറിഞ്ഞു
തേടി നിൻ സാമീപ്യത്തിനായി
ആകലെനിന്നും ഉയർന്നു
സിത്താറിനൊപ്പം ഗസൽ വീചികൾ
നിൻ കരുതലാൽ ഉണർന്നുവല്ലോ
വിരഹത്തിൻ നോവിതാ
രാത്രി വസ്ത്രമണിഞ്ഞ
നിൻ ലാവണ്യമൊർത്ത്
ജീ ആർ കവിയൂർ
03 03 2022
Comments