അപേക്ഷിക്കാം

അപേക്ഷിക്കാം

സായംസന്ധ്യയിൽ 
നീയാം തിരമാലകൾ വന്നു 
തൊട്ടകലുമ്പോൾ ഞാനാം 
തീരത്തിനു കുളിർമ

അലറിവിളിക്കും വിരഹത്തിൻ 
നോവിനെ കണ്ടറിഞ്ഞു ഓലപ്പീലി ചൂടിനിൽക്കും കേരവൃക്ഷ തലപ്പുകൾ വെഞ്ചാമരം വീശി നിന്നെ ആശ്വസിപ്പിക്കുന്നുവോ

നിതന്നകന്ന ചിപ്പിയും മുത്തും പെറുക്കിയെടുത്ത്  നിനക്കായി മാലകോർക്കുമ്പോൾ 
മാനത്തു നിന്ന് നിനക്കായി
മാലയായി കൊറ്റികൾ പറന്നത് 
കാണുമ്പോൾ നമുക്കായി 
തീർത്ത വരണമാല്യം പോലെ

 ജനമാജന്മാന്തരങ്ങളായി 
തുടരുമിതു പ്രകൃതിയുടെ
 പ്രഹേളികയോ പ്രണയമോ

വരിക വരിക ഓർമ്മാവസന്തത്തിന്
ഗീതികൾ പാടാമിനിയൊരു ജന്മം 
നൽകാനും നീ എന്റെ ആയി മാറാനും 
ഈ സ്വരം കേൾക്കുമീശ്വവരനോട്
കേണു അപേക്ഷിക്കാം പ്രിയതേ.

ജീ ആർ കവിയൂർ
11 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “