കെ എൽ സൈഗാളിന്റെ ഗസൽ ऐ क़ातिब-ए-तक़दीर मुझे इतना बता दे പരിഭാഷ
കെ എൽ സൈഗാളിന്റെ ഗസൽ ऐ क़ातिब-ए-तक़दीर मुझे इतना बता दे പരിഭാഷ
അല്ലയോ എഴുത്തുകാരാ കവി
എന്നോടൊന്നു പറയുമോ (2)
ഇത്രയെങ്കിലും പറയുമോ നീ
എന്നോടെന്തിനു ദേഷ്യം
ഞാനെന്തു തെറ്റു ചെയ്യ്തു
മറ്റുള്ളവർക്ക് സന്തോഷവും എനിക്ക്
വെറും വേദനക്കൊപ്പം ശോകം നിറഞ്ഞ
ആഴമേറിയ ദുഃഖം തന്നിതു പറയുമോ
ദുനിയാവിനു ചിരിയും
എനിക്ക് കരച്ചിലും സമ്മാനിച്ചു
ഞാനെന്തു ചെയ്യ്തു
ഞാനെന്തു ചെയ്യ്തു
എന്നോടെന്തിനു ദേഷ്യം
ഞാനെന്തു തെറ്റു ചെയ്യ്തു
പങ്കുവെക്കുമ്പോൾ എല്ലാവർക്കും നൽകിയത്
പങ്കുവെക്കുമ്പോൾ എല്ലാവർക്കും
നൽകിയത് വർണ്ണ വസന്തം
കേവലമെനിക്കു ഭാഗ്യ നഷ്ടങ്ങൾ
മാത്രമെന്റെ നിലക്കണ്ണാടിയിൽ നിഴലിക്കുന്നത്
അതും കണ്ണാടി ചില്ലുകളിൽ ഒഴിച്ചു ലഹരിയായി ആസ്വദിക്കുന്നു പലരും
കുടിക്കുമ്പോൾ ഞാൻ മാത്രമെന്തേ
വേദനയാൽ വാർന്ന ഹൃദയാനൊമ്പരം സേവിക്കുന്നു
ഞാനെന്തു ചെയ്യ്തു
ഞാനെന്തു ചെയ്യ്തു
ഓരോ പദാചാലനങ്ങൾക്കുമുന്നിൽ
അവർക്കായി സമ്പത്ത് വർഷിക്കുന്നു
എന്നാലോ പാടി പറക്കും വാനമ്പാടിയുടെ
ചുണ്ടിലെ കുറുകൾ അപ്രത്യക്ഷമാക്കുന്നുവല്ലോ
മിന്നാമിന്നിയുടെ മിന്നലും
താരകങ്ങളുടെ തിളക്കവും
ഈ വെയിലേറും അന്ധകാരത്തിൽ
എന്റെ ജീവന്റെ പിറകെ എന്തിനു കൂടുന്നു
എന്തിനാണ് എന്തിനാണ്
എന്തിനാണുയെന്നു പറയു
ഈ ശിക്ഷ എനിക്ക് നൽകിയത്
എന്തിനാണ് എന്തിനാണ്
ഏതു തെറ്റിനുള്ള പ്രതികാരമാണ് എന്നോട് തീർക്കുന്നത്
ഞാനെന്തു ചെയ്യ്തു
ഞാനെന്തു ചെയ്യ്തു
എന്നോടെന്തിനു ദേഷ്യം
ഞാനെന്തു തെറ്റു ചെയ്യ്തു
രചന കെ എൽ സൈഗാൾ
പരിഭാഷ ജീ ആർ കവിയൂർ
Comments