അയ്യപ്പ ഗാനം
അയ്യപ്പ ഗാനം
ജ്യോതി സ്വരൂപനാം അയ്യനേ
തുണയായ് നീ മാത്രം അയ്യനെ
ശനിദോഷം അകലുവാൻ
നിൻ തിരുനടയിൽ അണയുന്നു
ഭക്തരാം ഞങ്ങൾ
ഭക്തരാം ഞങ്ങൾ
ഭൂതനാഥനെ നിന്നെക്കാണാൻ
പഞ്ചേന്ദ്രിയങ്ങളടക്കി
അഷ്ടരാഗങ്ങൾ ഒടുക്കി
ത്രിഗുണങ്ങളുടെ അറിഞ്ഞ്
വിദ്യ അറിഞ്ഞ് അവിദ്യകളെയകറ്റി
പതിനെട്ടു പടികയറി
തത്വമസി പൊരുളറിഞ്ഞ്
നീയും ഞാനും ഒന്ന് അറിയുന്നു
അയ്യനെ അയ്യനെ അയ്യപ്പനെ
ജ്യോതി സ്വരൂപനാം അയ്യനേ
തുണയായ് നീ മാത്രം അയ്യനെ
ശനിദോഷം അകലുവാൻ
നിൻ തിരുനടയിൽ അണയുന്നു
ഭക്തരാം ഞങ്ങൾ
ഭക്തരാം ഞങ്ങൾ
ജീ ആർ കവിയൂർ
11 03 2022
Comments