നിലാവുള്ള രാവിൽ ഗാനം
നിലാവുള്ള രാവിൽ. ഗാനം.
നിലാവുള്ള രാവിൽ
മൈലാഞ്ചിവർണ്ണം തീർത്ത്
വന്നവളേ
നീയെൻ ജീവിതത്തിനു
പുതിയ
വഴിതിരിവുകൾ കൊണ്ടുവരിക.
നീ നിൻ പ്രതിജ്ഞയെ മറന്നിടുക
ഞാനെന്റെയും മറന്നീടാമല്ലോ.
പ്രണയത്തിൻ മത്സരത്തിൽ
ഒന്നോടി നോക്കുക
കാപട്യമാർന്ന ബന്ധം
ഒന്നു വിട്ടകന്നു നോക്കുക.
നീ നിൻ പ്രതിജ്ഞയേ
മറന്നീടുക
ഞാനെന്റെയും മറന്നീടാമല്ലോ.
ശ്യാമവർണ്ണന്റെ വർണ്ണത്തിൽ
മീര മുക്കിയ ചെലയൊന്നു
ചുറ്റി നോക്കുമോ
ആനന്ദമെന്തെന്നറിയുക കൂട്ടരേ!
നീ നിൻ പ്രതിജ്ഞയെ മറന്നീടുക
ഞാനെന്റെയും മറന്നീടാമല്ലോ..
നീയെനിക്ക് കുട്ടുവരിക
കൈയെന്റെകൈയ്യിൽ തരിക
ലോകം തന്നെ വിട്ടൊഴിയാം ഞാൻ.
കാണുക ഈ വസന്തത്തിൻ നിറപ്പൊലിമ
നിറവും നിറവും ചേർന്നു കാറ്റൊലിയിൽ
പറന്നുവല്ലോ വാസ്‌ത്രാഞ്ചലം!
നീ നിൻ പ്രതിജ്ഞയെ മറന്നീടുക
ഞാനെന്റെയും മറന്നീടാമല്ലോ
നീ ഒന്നു ഞാനൊന്നു ചേർന്നു രണ്ടല്ലയോ?
രണ്ടു ചേർത്ത് ചക്രം തിരിക്കുകിൽ
വരിക കൈകളിൽ മൈലാഞ്ചിയുടെ
നിറം പുരട്ടിയ കൈകൾ ചേർത്തു പിടിച്ച്
ജീവിതാന്ത്യം വരെ ചേർന്നുപോകാം.
നീ നിൻ പ്രതിജ്ഞയെ മറന്നീടുക
ഞാനെന്റേയും മറന്നീടാമല്ലോ.!
എല്ലാ ഋതുക്കളും നാം കൊണ്ടാടീടാo
ചേർന്നൊരു പീലികളിനിയും വേറിട്ടു പോകില്ലൊരിക്കലും
ഞാനെത്ര കണ്ടു അത്രയും നിനക്കെഴുതട്ടെയോ ഇനി
എഴുത്തു പുറം മടക്കട്ടയോ?.
നീ നിൻ പ്രതിജ്ഞയെ മറന്നിട്ടുക
ഞാൻ എന്റെയും മറന്നീടാമല്ലോ.
നിലാവുള്ള രാവിൽ
മൈലാഞ്ചി വർണ്ണം തീർത്ത്
വന്നവളെ നീയെൻ ജീവിതത്തിനു
പുതിയ വഴിതിരുവുകൾ കൊണ്ടുവരിക
നീ നിൻ പ്രതിജ്ഞയെ മറന്നിട്ടുക
ഞാൻ എന്റെയും മറന്നീടാമല്ലോ.
ജീ ആർ കവിയൂർ
26 03 2022
Comments