आ चाँदनी भी मेरी तरह जाग रही हैपलकों पे सितारों को लिये रात खड़ी हैബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ
आ चाँदनी भी मेरी तरह जाग रही है
पलकों पे सितारों को लिये रात खड़ी है
ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ
ഇന്നു ചന്ദ്രികയുമെന്നെ പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു (2)
കണ്പോളകളിലായ് നക്ഷത്രമേന്തി
രാവു നിൽക്കുന്നുവല്ലോ
ഇന്നു ചന്ദ്രികയുമെന്നെ പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു
മസ്തിഷ്കത്തിൽ മിടിക്കുന്നതും
ചുണ്ടിൽ കൽക്കണ്ട മധുരം നൽകുന്ന
ബാല്യത്തിൽ കേട്ട ഗസലുകൾ എനിക്കേറ്റവും
പ്രിയകരംമല്ലോ
കണ്പോളകളിലായ് നക്ഷത്രമേന്തി
രാവു നിൽക്കുന്നുവല്ലോ
ഇന്നു ചന്ദ്രികയുമെന്നെ പോൽ നിദ്രാവിഹീനനായ് നിൽക്കുന്നുവല്ലോ
ഗസലുകളാൽ കാർകുന്തൽ കെട്ടഴിച്ചു ഉലഞ്ഞുചുറ്റിയ നിഴൽ
വഴികളിൽ സൂര്യന്റെ തിളക്കങ്ങൾ
ഇന്നു ചന്ദ്രികയുമെന്നെ പോൽ നിദ്രാവിഹീനനായ് നിൽക്കുന്നു (2)
ദില്ലിയും ചുറ്റിത്തിരിഞ്ഞു വന്നു ഒപ്പം
ലാഹോറും കണ്ടുമടങ്ങി
എന്നിരുന്നാലും സുഹൃത്തേ നിന്റെ
ഇടവഴികൾ നിന്റെ തന്നെയല്ലെ
കണ്പോളകളിലായ് നക്ഷത്രമേന്തി
രാവു നിൽക്കുന്നുവല്ലോ
ഇന്നു ചന്ദ്രികയുമെന്നെ പോൽ നിദ്രാവിഹീനനായ് നിൽക്കുന്നുവല്ലോ (2)
രചന ബഷീർ ബദർ
പരിഭാഷ ജീ ആർ കവിയൂർ
19 03 2022
Comments