Posts

Showing posts from February, 2022

ഓർമ്മകളിൽ നീ (ഗസൽ)

ഓർമ്മകളിൽ നീ (ഗസൽ) ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ  പറഞ്ഞൊന്നും തീർക്കാതെ ഒരുപാട് കാര്യങ്ങൾ  പറയാതെ പോയല്ലോ പെണ്ണേ  പലവുരു ചുണ്ടോളമെത്തിയതെല്ലാം  പുഞ്ചിരിയായന്നുമാറിയില്ലേ   മാനത്ത് വിരിയുന്ന മഴവില്ല് പോലെ നീ  മേഘം കണ്ടാടും മയിൽപേട പോൽ  മാൻ തളിരുണ്ണും കുയിൽ പാട്ട് പോലെന്നും  മതിവരാതെന്നിൽ നീ കുളിരോർമ്മയായ്  കണ്ടു ഞാനന്നു നിൻ കണ്ണിൻ തിളക്കങ്ങൾ  കനവിലും നിനവിലും അന്നും ഇന്നും  കടലാസിൽ പടരുന്നു പ്രിയമാം നിന്നോർമ്മകൾ  കവിതയായ് മാറുന്നുവെൻ വരികൾ  ഒരുനോക്കു നിന്നെ കണ്ടിടുവാനായി  ഉള്ളിലെ മോഹത്തിൻ മുള പൊട്ടവേ  നിൻ നിഴൽ പോലും കാണാതെ നീറുന്ന  മനസ്സുമായ് ഞാനിന്നും കേണിടുന്നു  ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ  ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ ജീ ആർ കവിയൂർ 27 02 2022

വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത

വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത  ആഴം അറിയുമെങ്കിൽ മുങ്ങിയോടുങ്ങുകയില്ലല്ലോ . കിട്ടും ഈ ജീവിതത്തിൽ നിന്നും മടുപ്പുളവാക്കുന്നില്ലല്ലോ . വരുന്നു ഓരോ തിരകളെയും  അതിജീവിക്കാം . വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  എന്നാൽ ചിലതുണ്ട് നീ പഠിച്ചിട്ടില്ലാത്തവ  ഉപരിതലത്തിലെ ലവണ രസം രുചിച്ച് നോക്കാം  ഉള്ളിലുള്ളത് ഒന്നും കണ്ടിട്ടില്ലല്ലോ ?! ജീവിത സാഗരത്തിൽ പുതിയ രോമാഞ്ച മാർന്നത് ലയിച്ചിരിക്കുന്നു  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  കാൽപനികതയിൽ ഉന്മാദം ഉണ്ടാവട്ടെ  കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാവട്ടെ അങ്ങനെയുള്ള കാര്യങ്ങളിൽ നല്ല സ്വാദ് ഉള്ളൂ  ചിലത് പുതിയതും ചിലത് പഴയതും ചിലപ്പോൾ സംഭാഷണങ്ങളിൽ കുരുങ്ങുകയും  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  ചില ഭാഗങ്ങൾ സ്പർശിക്കാതെ ഉണ്ടാവാം പലവട്ടം കണ്ടിട്ട് കാണാതെ പോയിട്ടുണ്ട് ചിലത് ഒരുപക്ഷേ കിട്ടും മുത്തുകളിൽ നിന്നും നിമിഷങ്ങൾ  തുറക്കാതെ കിടക്കും ചിപ്പികൾ തിരയാം  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം .. വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം .. ജീ ആർ...

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ ആളുകൾ പറയുന്നു നീ അപരിചിതനാണയെന്നു എൻ ജീവിതം  അപരിചിതത്വമാർന്നതു നീ അല്ലയോ ഹൃദയം മറ്റാരുടെ തായിമാറിയില്ല ആഗ്രഹം എന്റെ ഇപ്പോഴും നീയല്ലോ ഇങ്ങനെ ഏകാന്ത ദുഃഖത്തിൽ നീ ആണല്ലോ എന്നെ നിന്റെ പങ്കാളി ആക്കുക ഇപ്പോഴും സുഹൃത്തിനോട് വിശ്വാസ വാഗ്ദാനം പാലിക്കുവാനുള്ള പ്രതീക്ഷ പുലർത്തുന്നു ഏതു ജന്മത്തിലെ മനുഷ്യനാണ് നീ രചന ബഷീർ ബദർ പരിഭാഷ ജീ ആർ കവിയൂർ 27 02 2022

അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ

അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് (2) നിന്നെ പോലെ ലക്ഷങ്ങൾ വന്നു ലക്ഷങ്ങളീ മണ്ണിൽ അലിഞ്ഞു(2) നിന്റെ പേരും പെരുമയും മില്ലാതെ ആയി അരുത് നീ അഭിമാനിക്കുന്നതെന്തിന് അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് തെറ്റായ മായ , തെറ്റായ ദേഹ ബോധം പാടുക നീ നിന്റെ ഹരിയുടെ നാമം എപ്പോൾ നീ ഹരി നാമം പാടുമ്പോൾ നീ നിന്റെ അഭിമാനം മറക്കുക അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് മായയുടെ അന്ധകാരം വിചിത്രമാണ് പ്രകാശം വെളിയിലും ഉള്ളിലോ അന്ധകാരം(2) ഇതിനെ നീ തിരിച്ചറിയുക ഇതിനാൽ സ്വയം അഭിമാനിക്കുക നീ അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് നിന്റെ കൈവശം ഉണ്ടല്ലോ പവിഴം എന്റെ മനമന്ദിരത്തിൽ ഉണ്ടല്ലോ ജ്യോതി (2) ആരാണ് ധനികൻ , അരുത് നീ അഭിമാനിക്കുന്നതെന്തിന് അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് (3) അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ...

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ(आँख से दूर ना हो दिल से उतर जायेगा )

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ ( आँख से दूर ना हो दिल से उतर जायेगा ) നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ (2) സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ഇത്രയും നിരപരാധിയല്ലല്ലോ ദുഃഖത്തിന്റെ സ്വകാര്യതയാൽ സ്വയമൊതുങ്ങുകയോ ( 2) നീ സ്വയം ചിലപ്പോൾ നിന്നെ കാണുമ്പോൾ ഭയന്നീടും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ നീ വിശ്വാസത്തിന്റെ വഴികളിലൂടെ നോക്കിക്കൊണ്ടെ ഇരിക്കുമല്ലോ ( 2) സ്വയം അവർ നിഷ്ഠയും സത്യസന്ധതയിൽ ഇറങ്ങിയിരിക്കും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ജീവിതമേ നിന്റെ നോട്ടമുണ്ടെങ്കിലോ ഇതു കടന്നങ്ങു പോകുമല്ലോ നിന്റെ ഉദാരമായ ദാനത്താൽ നിന്റെ ഉമ്മറപ്പടിയിൽ ഇറങ്ങിപോകുമല്ലോ സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ രചന അഹമദ് ഫറാസ് പരിഭാഷ  ജീ ആർ കവിയൂർ 26 02 2022

സംഘർഷം

സംഘര്‍ഷം ഒരു ക്ഷണത്തിൻ പരാജയത്താൽ ജീവിതമവസാനമാകണമെന്നില്ല ചെയ്യാനാവാത്ത ഒന്നുമേയില്ലല്ലോ ഈ സംസാരത്തിലാകവേ  മനസ്സ് വിചിലിതമാകുമെങ്കിൽ അല്പം കാത്തിരിക്കുകയെല്ലാം ശാന്തമാകും വഴി തെറ്റിയ ചിന്തകൾക്കു തിരികെ വഴികാട്ടി കൊടുക്കും വിഫലമാകുന്നു ശ്രമങ്ങളൊക്കെ എന്നാൽ മനുഷ്യൻ തോൽക്കുകയില്ല പ്രയത്നത്താൽ മാറ്റിയെടുക്കാമല്ലാതെ ഒന്നുമില്ലല്ലോ ലോകത്ത് ഈ ഭൂവിൽ മൊത്തം ശത്രുവായിയിരുന്നാലും സ്വയം ഉള്ളിലേക്ക് നോക്കുക മിത്രത്തെ ദർശിക്കാം നീയൊരു ഭീരുവല്ല സംഘർഷങ്ങളിൽ നിന്നും ഭയന്ന് അകലിൻ വരിക മിച്ചമുള്ള ദിനങ്ങൾ വീണ്ടും ജീവിപ്പിച്ച് എടുക്കാം വിഗഹവും വിശാലവുമായ സമൂഹത്തിനെ ആശ്രയിക്കേണ്ടതില്ല ഒറ്റയ്ക്ക് തന്നെ പറക്കുക എന്തിനു മറ്റുള്ളതിനെ അയക്കണം ബന്ധങ്ങൾ ചിന്നിച്ചിതറി മാറിയാലും വിടേണ്ട സംഘർഷം ഒരിക്കലും ഇങ്ങനെ ഉണ്ടാവുമോ ഈ സംസാരസാഗരത്തിൽ ഭേദിക്കാനാവാത്തതൊന്നും നിന്നാൽ കഴിയാത്തത് ഒന്നുമില്ല നേരിടുക എല്ലാം സംഘർഷത്തിലുടെ  ജീ ആർ കവിയൂർ 26 02 2022

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ(बात करनी मुझे मुश्किल कभी ऐसी तो न )

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ ( बात करनी मुझे मुश्किल कभी ऐसी तो न थी ) നിന്നോട് മിണ്ടാനിത്ര  പ്രയാസമൊരിക്കലുമിതു പോലില്ലായിരുന്നു ഇപ്പോഴാണ് ഇങ്ങനെ നിന്റെ രംഗവേദി ഒരുക്കലും മുൻപിതുപോലെ ആയിരുന്നില്ല പിടിച്ചു വലിച്ചു നീ കൊണ്ടു പോയില്ലേ ഇന്ന് നിന്റെ ആശ്വാസമെല്ലാം ഒരിക്കലുമില്ലായിരുന്നു ഇതുപോലെ മനസ്സിന്നു അസ്വസ്ഥ അറിയില്ല അവളുടെ മിഴികളിലെന്തു മന്ത്രികതയാണുചെയ്യ്തതെന്നു ദൈവത്തിനെയറിയുകയുള്ളൂ എന്റെ മനസ്സിനെ വല്ലാതെ മദിച്ചു ഒരിക്കലുമിങ്ങിനെ ആയിട്ടില്ല കവിളുകളടെ പ്രതിശ്ചായ നിന്നെ ഇങ്ങിനെ മാറ്റി മറിച്ചുവല്ലോ അപ്പോൾ നിന്നിലെ സുഗന്ധമൊരിക്കലും ഇതുപോലെ ഉണ്ടായിരുന്നില്ല ഇപ്പോളീ പ്രണയത്തിൻ കാത്തിരിപ്പു ഏറെ സഹിക്കേണ്ടി വന്നല്ലോ ഇതുവരേക്കും ഹോ, ലക്ഷ്യമിത്ര കഠിനമായിരുന്നില്ലല്ലോ കാമുക ഹൃദയത്തിൽ ഇതു അത്ര പുതുമയല്ലല്ലോ മധുരമാം മൊഴി ഒരിക്കലുമിതുപോലെ ആയിട്ടില്ലല്ലോ നയങ്ങളുടെ നോട്ടമേറ്റു ഹൃദയമെന്തേ പിറക്കുന്നു ഇപ്പോൾ നിന്റെ ഈ അവസ്ഥ കണ്ടു മയങ്ങി പോയല്ലോ ഇങ്ങിനെ ഒരിക്കലും ആയിട്ടില്ലല്ലോ പ്രിയപ്പെട്ടതെ നീ എനിക്കെപ്പോഴും പ്രിയമുള്ളതായിരുന്നു ശത്രുത തോന്നിച്ചാലും എങ്ങിനെ ഇപ്...

മഴയെന്തു പറയുന്നു

മഴയെന്തു പറയുന്നു കാതോർക്കുക മഴയെന്തോ  പറയുവാനുള്ളത് ചന്നം പിന്നമീ മഴ മൗനമായ് എവിടെയാണോ പെയ്യുന്നത് ഇവയുടെ മാനസികാവസ്ഥ മാറുന്നു ദേഷ്യമെറെ കാട്ടുന്നു പിണങ്ങുന്നു ഇണങ്ങാൻ കൂട്ടാക്കുന്നില്ല  കാത്തിരുന്നെന്നാലിവൾ വരുന്നില്ല പെയ്യാൻ തുടങ്ങിയാലോ  നാശം വിതക്കുന്നു  പ്രളയക്കെടുതികൾ വിതക്കുമ്പോൾ മറ്റിടങ്ങളിൽ ദാഹം കൊണ്ടു തൊണ്ട വരട്ടുന്നു എന്നാൽ എല്ലായിപ്പോഴും ഇങ്ങനെ പെയ്യാറില്ലായിരുന്നു , എന്നാൽ ചിലപ്പോൾ താമസം കാട്ടാറുണ്ട് പെയ്യുവാനായിട്ട് വരുമ്പോൾ കൊലുസ്സു കിലുക്കി ഒരു നവോഡയെ പോലെയും സുഗന്ധം  മണ്ണിന്റെ പൊഴിയിച്ചും വരുന്നു വെങ്കിലും ഒരു ഉത്സവം പോലെ വന്നു പോകുമ്പോൾ ഇന്ന് കരഞ്ഞുയെങ്ങലടിച്ചു നിൽക്കുന്നു വേദനയാൽ പുളയുമ്പോൾ കേൾക്കുക എന്താണ് മഴ പറയുന്നത് ധരയെന്തൊക്കെ സഹിച്ചപ്പോൾ മേഘങ്ങൾക്കു അതു സാധിക്കുമോ?! വൃക്ഷ വൃന്ദങ്ങൾ കൊടാലിക്കു ഇരയാകുമ്പോൾ മനുഷ്യൻ സ്വർത്ഥനാകയാൽ  ഒഴിവാക്കപ്പെട്ടു വ്യക്തമായില്ലേങ്കിലെന്താ  ചുവന്നില്ലായിരുന്നു നിറം രക്തമില്ലായിരുന്നെങ്കിലെന്താ രക്തമായിരുന്നു ധരയുടെ ശിരോവസ്ത്രം മേഘങ്ങൾക്കു സന്തോഷമില്ലാത്തപോൽ മൊട്ടുകൾ ഉദാസീനരാകുമ്പോൾ മനുഷ്യ നീ അറിയുന...

നീ ജീവിച്ചേ പറ്റൂ

നീ ജീവിച്ചേ പറ്റൂ ഈ നിമിഷങ്ങൾ കടന്നു പോവട്ടെ പ്രളയം വന്നു  സ്വയമങ്ങു ശമിക്കട്ടെ ഇവിടെ ഒന്നും ശ്വാശ്വതമല്ലല്ലോ പിന്നെ എന്തിനു അസ്വസ്ഥപ്പെടണം ഈ പരിതസ്ഥിതിയിയും തരണം ചെയ്യണം ഈ പ്രതേക കൊളുത്തുകളെ സഹിച്ചേ പറ്റു അതേ നിനക്കു ജീവിച്ചേ മതിയാകു മനസ്സു അന്ധകാരത്തിൽ ആഴ്ന്നുപോകിൽ വൃഥാ പ്രയത്നിക്കുന്നു ജീവിതം കരകേറ്റാൻ ഹൃദയം വേദനക്കൊണ്ടുയില്ലാതെ ആവും പോലെ , ഈ സംസാര പാഷണത്താൽ  വേദനിക്കുന്ന വാക്കുകൾ ക്രൂര അമ്പു ഹൃദയത്തിൽ കൊള്ളും പോലെ  ഈ അശാന്തി ആർന്ന സമയത്തിനും മുടിവ് ഉണ്ടാകും , സഹിച്ചേ പറ്റൂ  കാത്തിരിക്കുക മൗനത്താൽ നേരിടുക. അതേ നിനക്കു ജീവിച്ചേ മതിയാകു ക്ഷീണിതമായ കാലുകൾ തളർന്നു നിൽക്കുമ്പോൾ മറ്റുള്ളവരുടെ കാര്യമെന്തിന് വീണ്ടെടുക്കാൻ ശ്രമിക്കണം.   ലക്ഷ്യം നേരിടുകവരേക്കും ജീവൻ നിലനിർത്തുകയെന്നതാണാവിശ്യം താമസമേന്തിനേയും നേരിടുന്നെങ്കിൽ  സ്വയമറിഞ്ഞു ധൈര്യം സംഭരിച്ചു മുന്നേറുക ലോകത്തിന്റെ തിളക്കങ്ങളും മങ്ങലുകളും കാര്യമാക്കാതെ സ്വയം ഉള്ളിലുള്ള പ്രകാശത്തെ  അറിഞ്ഞു ഈ കഠിന തിമിരത്തിൽ നിന്നും, കിരണങ്ങൾ പൊട്ടി മുളച്ചു തന്നെ ആവണം. ആ മഹത്തരമായ ശുഭ നിമിഷങ്ങൾക്കായി, ക്ഷമയോടെ കാ...

മാറ്റം വേണം

മാറ്റം വേണം  മാറ്റം വരുത്തണം നിരന്തരം  അതിൽ കുറച്ചു മാറ്റം വരുത്തണം  മാറ്റം വേണം ജീവിതം സരളമാവണം എറുന്നതിനു വിരളമാക്കണം  മാറ്റം വേണം അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിലേക്ക് മൂഢതയിൽ നിന്നും വിദ്യാവാനായ് മാറണം  മാറ്റണം പരാധീനതയിൽ നിന്നും സ്വാധീനത യിലേക്ക്  ജാതിയിൽ നിന്നും മതത്തിൽ നിന്നും  മാറ്റം വേണം ഭിന്നതയിൽ നിന്ന് ഏകത്വത്തിലേക്ക് മാറ്റത്തിൽ നിന്നും പരാജയമല്ല യുദ്ധം ചെയ്യുവാൻ പഠിക്കണം  മരണമല്ല ജീവിക്കാൻ പഠിക്കണം മാറ്റം വേണം സംസ്കാരങ്ങളെ ഉണർത്തണം  നിന്നിൽ ഉള്ള രാമനെയറിയുക മാറ്റത്താൽ മാറ്റം അനിവാര്യം നരൻെറയും നാരിയുടെയും സമഭാവനകളിലൂടെ  അതിലൂടെ ഉണർത്തണം ഉയരണം മാനുഷികമൂല്യങ്ങൾ  മാറണം എങ്ങനെയോ ക്രൂരവും നിന്ദ്യവുമായ രീതികളെ ചിതയെരിക്കുക  വരും ഭൂമിയിലേക്ക് ഒരു സമാജം സൃഷ്ടിക്കപ്പെട്ട  മാറ്റം ധരയ്ക്ക് പാരിസ്ഥിതികയുടെ പച്ചപ്പു- ണ്ടാവട്ടെ  പ്രകൃതിക്ക് പ്രഗതിയുണ്ടാവട്ടെ  മാറ്റം സ്വാർത്ഥതയിൽ നിന്നും നിസ്വാർത്ഥമാവട്ടെ പുരുഷാർത്ഥത്തിൽ നിന്നും പരമാർത്ഥം വരെ മാറ്റങ്ങൾ സ്വച്ഛവും സുന്ദരവുമായിട്ട്   കണ്ണാടി നോക്കുക മാറ്റമറിയുക...

മനസിന് കോണിലായ്

മനസിന് കോണിലായ് നീലനിലാവിലെന്നോർമ്മതൻ മുറ്റത്തു നിഴലായി വന്നവളെ നീർമിഴി നിറഞ്ഞ വേളകളിൽ മാനവുമിരുണ്ടു മനം പെയ്യ്തു വിണ്ണിൻ മനസ്സാലെ മണ്ണിൻ മണം കണ്ണിൽ കത്തിയ കനൽ തീയാൽ മിന്നലിൻ വെട്ടത്തു  അമ്പിളി മുഖം വയൽ വരമ്പത്തു പാടി മണ്ഡുകം  ഉറക്കമില്ലാ രാവിൻ മൗനമുടച്ചു ശ്രുതി മീട്ടിയ ചീവിടിൻ കണ്ഠമിടറിയോ വന്നൊരു വേനലിൻ ചൂടേറ്റ് തപിച്ചപ്പോൾ വിരഹത്തിൻ വീടിൻ മച്ചിനു ചോർച്ച ജീ ആർ കവിയൂർ 25 02 2022     

ജീവിതം

ജീവിതം  ജീവിതമേ നിന്നെ ജീവിക്കാനൊരു പാട്  ശ്രമം നടത്തിയെന്നാൽ സമയമില്ലാതെയായി ആവശ്യങ്ങളുടെ മുന്നിലൊരു തലപ്പു പിടിച്ചപ്പോൾ മറുതല കൈവിട്ടു  ഇതിനിടെ സമയം പോയതറിഞ്ഞില്ല തിരിഞ്ഞുനോക്കിയപ്പോൾ നിന്നെ ഒരു വളവിലും കണ്ടില്ല  ചുണ്ടുകൾക്ക് ഉത്തരമില്ലാതെ  പോയെന്ന് അറിഞ്ഞു  കൈകൾ ഒഴിഞ്ഞു തന്നെയിരുന്നു  സാവകാശം ആവശ്യപ്പെട്ടപ്പോൾ നീ  പിണങ്ങി കൊണ്ടേയിരുന്നു  അങ്ങിനെ നിന്റെ ചരട്  എന്റെ കൈകളിൽ നിന്നും  വിട്ടുപോയ് കൊണ്ടേയിരുന്നു  ആർക്കുവേണ്ടി നിന്നെ മറന്നുവോ അവർക്കു മുന്നിൽ ഞാൻ വെറും ചാരം . എതിർക്കുക എങ്ങിനെ ഇനിയും  ഇതുവരേക്കും നിന്നെ അറിഞ്ഞില്ലല്ലോ ?!! നീ എന്നിൽ നിന്നും അകലുകയും അറിയാതെ ആയിരിക്കുന്നുവല്ലോ  വിചാരിച്ചു എന്നാൽ ആവുമായിരുന്നെന്ന്  ജീവിതമേ വീണ്ടും ജീവിച്ചേനെ പഴയതൊക്കെ മായ്ച്ചുകളഞ്ഞ്  താളുകളെഴുതാത്തതായി മാറിയേനെ  ജീ ആർ കവിയൂർ  24 02 2022

ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ

ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ എത്രയോ പ്രണയ നിധികളുടെ കവർച്ച നടത്തി വന്നു ഞാൻ (2) ആരുടെയോ ഇഷ്ടത്തിനു മുന്നിൽ കണ്ണുനീർ ഒഴുകി വന്നിരിക്കുന്നു (2) അവൾ ആഗ്രഹിച്ചിരുന്നു ഞാൻ ഒരു ദാസനായി കഴിയണമെന്ന് (2) ഞാൻ അവരുടെ മഹലുകൾ വിട്ടു വന്നിരിക്കുന്നു (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഹൃദയത്തിൽ മുറിവു നൽകി നീയും (2)  ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2)  ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് എന്റെ ഹൃദയത്തിൻ കുടിലുകൾ നശിപ്പിച്ച (2) അനൃന്റെ വീട് ഒരുക്കിയില്ലേ നീ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഇന്നുവരേക്കും നിന്നെ ഞാൻ മറന്നില്ല (2) ഒരുനിമിഷം കൊണ്ട് നീ മറന്നില്ലേ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് നിന്റെ ഉപകാരമാണോ ഈ മുറിവേറ്റവൻറെ (2) അവനെ ആരാധകനാക്കിയില്ലേ നീ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഹൃദയത്തിൽ മുറിവു നൽകി നീയും(2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്   എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2) ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2) ഇതാണോ വിശ്വാസത്തിൽ പ്...

അഭിലാഷങ്ങൾ

അഭിലാഷങ്ങൾ അഭിലാഷങ്ങളുടെ സീമ വേണം ഓരോ കാര്യവും മനസ്സിന്റെ താക്കണം ഇതു് എന്തേ ആവിശ്യമാണോ?  ജീവിതമേ ജയ പരാജയങ്ങൾ വേണമോ? ചിറക് ഉണ്ടെങ്കിൽ പറക്കുവാൻ ആഗ്രഹിക്കും ചക്രവാള : സീമകളും താണ്ടി ഉയരത്തിലെത്താൻ സംശയമില്ല.. ചില പക്ഷികൾ പിന്നിലാക്കപ്പെട്ടിട്ടുണ്ട് അവരേയും ... നോക്കുകയും വേണം എല്ലാ പ്രാവശ്യവും നിനക്കായി കാത്തിരിക്കണമെന്നതു അത്യാവശ്യമാണോ? എവിടെയാണു നീ ? ഏതു ഉത്സവ തിമിർപ്പിലാണ് ? ജയത്തിന്റെ കൂടെയാണു നീ ലഹരി ആസ്വദിച്ച് . എന്നെ അറിയുക ഇത്രയ്ക്ക് വേണ്ട കുറച്ചു .. വെളിച്ചവും തെളിച്ചവും ആവിശ്യമാണ് വിറച്ചു വേച്ചു പോകുന്ന ചുവടുകൾ ആവിശ്യമുണ്ടോ ? ജീവിതമൊന്നേ ഉള്ളെന്നു കരുതുക. ഒന്നും കിട്ടിയതല്ല നേടിയെടുത്തതാണ് .. കൈകളുടെ രേഖകൾ നാം ചോദിച്ചിട്ടല്ല വിയർപ്പും ... രക്തവും കൊണ്ട് സ്വയം ശ്രമിച്ചുണ്ടാക്കിയതാണ്.. ആകാശത്തോളം നീ എത്തി ചേർന്നാലും കാൽ ചുവട്ടിൽ . ഭൂമിദേവിതൻ മണ്ണുണ്ടെന്നറിയുക. അഭിലാഷങ്ങളുടെ സീമ തന്നെ വേണം മർത്ത്യ നിൽ.. ഓരോ പ്രാവശ്യവും മനസ്സ് പറഞ്ഞ നന്മ  കേൾക്കേണ്ടാ യോ ? ജീ ആർ കവിയൂർ  23 02 2022

നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ

നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ കല്ലായി മാറ്റിയെന്നേ കരയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ  കരയാൻ അനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ  കരയാൻ അനുവദിച്ചില്ല ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു! ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു ! ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു ! എല്ലായിടത്തും നിന്റെ ഓർമ്മകൾ ഉറങ്ങാനനുവദിച്ചില്ല എല്ലായിടത്തും നിന്റെ ഓർമ്മകൾ ഉറങ്ങാനനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്പോളകളിൽ കിനവ് നൂൽക്കാനനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ കരയാൻ അനുവദിച്ചില്ല ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ലോകത്തിലെ വേദനക...

കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ

കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ ഹൃദയത്തിന്റെ ചിരി നിമിഷങ്ങളുടെ  അവസരങ്ങൾ ഒന്നു നോക്കുകിൽ എന്നെ കുറിച്ചു അപഖ്യാതി  പടച്ചുവിടുന്നുവല്ലോ ജീവിതത്തെക്കാൾ വലിയ ശിക്ഷയില്ല പിന്നെ എന്ത് തെറ്റുകുറ്റങ്ങളെന്നു അറിയില്ല പല ഭാഗങ്ങളായി ഞാൻ പങ്കുവെക്കപ്പെട്ടിരിക്കുന്നു  എന്നാൽ എനിക്കുള്ള ഭാഗം കിട്ടിയതുമില്ല ജീവിതമേ നിന്റെ ലക്ഷ്യസ്ഥാനം മരണമല്ലോ വേറെ മാർഗ്ഗങ്ങളൊന്നുമേ ഇല്ലല്ലോ അതിനു കാരണം ഉപദ്രവമോ കലാപമോ ആവാം അതിനെ കുറിച്ചു ഏറെ അറിവുമില്ല എങ്ങിനെ ഉള്ള അവതാരമോ എങ്ങിനെ ഉള്ള സന്ദേശമോ ഇങ്ങനെ തോന്നുന്നു ഇപ്പോൾ സ്വയമില്ലാതെ ആയതു പോലെ ജീവിതത്തിന്റെ വഞ്ചനകൾ ഇനി ഏതു നിലകളിലാണ് ഇതിനെ കുറിച്ചു ഉഹിക്കുകിൽ വിഷത്തിനു വിലകൂടിയത് പോലെയല്ലോ ഇനി പറയുക ജീവിതം എവിടെ പോകും വിഷം വാങ്ങാൻ കിട്ടിയില്ല എവിടെയും സത്യം കുറയുകയോ കൂട്ടുകയോ ചെയ്യുകിൽ സത്യം തന്നെ ഇല്ലാതെ ആയിരിക്കുന്നു കളവിനു ഒരു തരത്തിലുമിവിടെ കാണാനില്ല പണത്തിന്റെ കൈകളാൽ എല്ലാ  നിയമങ്ങളും വിൽക്കപ്പെട്ടിരിക്കുന്നു ഇനി  ഒരു കുറ്റകൃത്യങ്ങൾക്ക്  ശിക്ഷയില്ലാതെ ആയിരിക്കുന്നു വേണമെങ്കിൽ സ്വര്ണത്തിനൊടുള്ള  പ്രേമത്തിനു മുളക്കട്ടെ വേരുകൾ നിലക...

നാസർ ഖാജമിയുടെ ഗസൽ പരിഭാഷ

നാസർ ഖാജമിയുടെ ഗസൽ പരിഭാഷ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ ,എന്റെ ജീവിതമല്ലോ നീ ദുരന്ത സമയങ്ങളിൽ.. ശാന്തതയുടെ സമയമാണ് നീ, എന്റെ ജീവിതമാണ് നീ എന്റെ രാത്രിയിലെ ചിരത് .. എന്റെ നിദ്രയും നീ, എന്റെ ജീവിതമാണ് നീ ഞാൻ സായന്താനങ്ങളുടെ കുളിർകാറ്റല്ലോ.. ഋതുവസന്ത സുഗന്ധമല്ലോ നീ, എന്റെ ജീവിതമാണ് നീ സൗഹൃദ വലയങ്ങളിൽ വിലമദിക്കാനാവാത്ത സൗഹാർദമാണ് നീ, എന്റെ ജീവിതമാണ് നീ എന്റെ ജീവിതകാലത്തിൽ മൊത്തത്തിൽ ആകെ ഒരു കുറവാണ് നീ, എന്റെ ജീവിതമാണ് നീ, ഇപ്പോൾ ഞാൻഅങ്ങിനെ അല്ല  എന്നാൽ നീ അങ്ങിനെ മാറ്റമില്ലാതെ തുടരുന്നു, എന്റെ ജീവിതമാണ് നീ ജീവിത ബന്ധങ്ങളുടെ ലഹരിയും , നീ എത്ര അപരിചിതയല്ലോ, എന്റെ ജീവിതമാണ് നീ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ രചന നാസിർ ഖാജ്മി പരിഭാഷ ജീ ആർ കവിയൂർ 23  02 2022

അമ്മേ പറയുകയിനി

അമ്മേ പറയുകയിനി അമ്മേ പറയുകയിനി  തേടും ഞാൻ എവിടെ നിന്നെ നീ മണ്ണിനോടു ചേർന്നോ അതോ പുകയായി മാറിയോ  ഭൂമിയുടെ പ്രതലത്തിൽ നിന്നും ആകാശത്തോളം തിരഞ്ഞു  എവിടെ നീ പോയി  എന്തേയിപ്പോളിങ്ങനെ  പെട്ടെന്ന് എന്റെ ചിന്ത  വലുതായതും, നിന്നെ തിരയുന്നു .. തീയതി സമയം തരുകിൽ  ചില കാര്യങ്ങൾ പറയാതെയും മിണ്ടാത്തതും നിന്നോട് പറയട്ടെയോ?! നീ എന്റെ അമ്മയാണ്  എവിടെ എന്റെ മനമൊളിപ്പിക്കാനാവും നിന്നോടായി പറയാതെ തന്നെ നീ എന്നെ മനസ്സിലാക്കുന്ന ഉണ്ടാവുമല്ലോ  നീയൊന്നു ദൂരെ ഇരുന്ന്  എന്നെ കാണുന്ന ഉണ്ടാവുമല്ലോ  നീയൊന്നു വന്നിരുന്നെങ്കിലൊന്ന്  കെട്ടിപ്പിടിച്ച് സ്നേഹമറിയിക്കാമായിരുന്നു  നിന്റെ അംശം എന്നിലുണ്ട് എന്റെ അകാരത്തിൽ നീയുണ്ട്  ഇത് അറിഞ്ഞുകൊണ്ടും  നിന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലും തിരയുന്നു എപ്പോഴും ഇപ്പോഴും  എവിടെ ഞാൻ വെക്കും  നിന്നെ ജീവനോടെ  അമ്മയും അച്ഛനും ഉള്ളപ്പോൾ നമ്മൾ കുട്ടികൾ തന്നെ ഉള്ളപ്പോൾ അവരെ അറിഞ്ഞു ഉൾക്കൊണ്ടു ജീവിക്കുക പിന്നെ പറഞ്ഞിട്ട് കരഞ്ഞിട്ടുമില്ല കാര്യം  ജി ആർ കവിയൂർ  22 02 2022

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നുബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു ബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു നീയൊന്നിങ്ങു വരുമല്ലോ ഉള്ളകത്തിൽ നിന്നും മൊത്തമായി ഒളിപ്പിച്ചു വെക്കാം ഒന്നിങ്‌ വരിക ഒരു വാഗ്ദാനം തരിക ഞങ്ങളിൽ നിന്നും ഒരിക്കലും വിട്ടു പിരിയുകയില്ല എന്നു അഹംഭാവമെല്ലാമേ ഞങ്ങളേറ്റെടുക്കുന്നു ഒന്നിങ്‌ പോരുക ഞങ്ങളോടൊപ്പം അവിശ്വസ്തനായിട്ടും ,വേട്ടയാടുന്നവനായും ഉപദ്രവിയായും മാറ്റുന്നുവല്ലോ ലോകം എല്ലാമെമാറ്റിയെടുക്കാമിനിയും ദൈവമായി കരുതി വരികയിങ് വഴി അന്ധകാരം നിറഞ്ഞതും ദൂരത്തു എത്തി ചേരണമല്ലോ വേദനയുടെ കുത്തുവിളക്കുകൾ കത്തിച്ചു തരാം വരികയിങ് രചന ബെഗം മുംതാസ് മിർജ പരിഭാഷ ജീ ആർ കവിയൂർ 22 02 2022     

ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ

ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ ഇത് എന്താണ് അറിയുന്നത് ഞാൻ അറിഞത് , എന്തേ പോകുന്നത് ദേഷ്യത്തോടെ   ഞാനിപ്പോളറിയുന്നു എന്റെ ഹൃദയത്തിൽ നിന്നും തന്നെ വേർപിരിഞ്ഞു തന്നെ പോകു വിധി വിദാനം അവസാനിക്കും വരെ ഉയർന്നു ഹൃദയത്തിൽ നിന്നും ഉണർന്നു ചാരമായി കണ്ണുകളിൽ നിറയട്ടെയീ വഴി പോയിട്ടുണ്ട് ചിരികളുടെ വാഹനവ്യൂഹം പോലെയാവട്ടെ നീയിപ്പോൾ വേദനയുടെ ഹൃദയത്തിൻ  നാമത്താൽ ഭയപ്പാടോടെ പോകുന്നോ നീ രണ്ടു ഹൃദയങ്ങളിലെ വേദന  ഒരു പക്ഷെ പരിചയപ്പെട്ടു വരുന്നുവോ ഒരു വേള നമ്മൾ തമ്മിലേറെ സമയം കണ്ടു മുട്ടിയെങ്കിൽ ഏറെ നന്നായിരുന്നെനേം ഇങ്ങനെ രണ്ടു വേളകളിലും തമ്മിൽ കാണുന്നുവല്ലോ വേർ പിരിഞ്ഞിട്ടും രചന സിമാഭ് അക്ബറാബാദി പരിഭാഷ ജീ ആർ കവിയൂർ 22 02 2022

നാസിർ അസ്മിയുടെ ഗസൽ പരിഭാഷ

നാസിർ അസ്മിയുടെ ഗസൽ പരിഭാഷ ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത്  ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത് അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു സൂര്യകാന്തി തണലത്തിരുന്നു നാസിർ സൂര്യകാന്തി തണലത്തിരുന്നു നാസിർ സ...

മുകദിയാദ് ഹസൻ നിദാ ഫാസിൽ രചിച്ച ഗസലിന്റെ പരിഭാഷ ജീ ആർ കവിയൂർ

ഗസൽ പരിഭാഷ ഹും ഹും ഹം ..ഹ ഹ ഹ   മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2) ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2) ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ തെളിയും നയന ശോഭ  ഹും ഹും ഹും ..ഹ ഹ ഹ   ല ല ല ലാ ല ലാ ല ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ തെളിയും നയന ശോഭ  ഇന്ന് ഞാനറിയുന്നു പ്രണയത്തെ കുറിച്ചു ഏറെ പഠിച്ചു അതിൻ മാന്ത്രികത ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു അഴിഞ്ഞുലഞ്ഞ അലകങ്ങൾക്കു പരിഭവം കവിതയുടെ കാലാവസ്ഥയോട് കൂമ്പിത്താഴും നയനങ്ങലറിയിച്ചു ലഹരിയുടെ അനുഭൂതി എന്തെന്ന് ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു എനിക്കവളോട് പറയാനീ ചുണ്ടുകൾക്കാവുന്നില്ല ഹൃദയത്തിൽ തിങ്ങും വികാരങ്ങൾ ഹും ഹും ഹും .. ല ല ല ലാ ല ലാ ല ഹും ഹും ഹും .. എനിക്കവളോട് പറയാനീ ചുണ്ടുകൾക്കാവുന്നില്ല ഹൃദയത്തിൽ തിങ്ങും വികാരങ്ങൾ അവള...

എൻ പ്രിയനേ (ഗസൽ)

എൻ പ്രിയനേ (ഗസൽ) നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം ചന്ദ്രകാന്തം ചന്ദ്രകാന്തം നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം നീ വൃഷമെങ്കിൽ ഞാനത്തിൻ ശിഖരം നീ മേഘമെങ്കിൽ ഞാൻ മിന്നൽ- (2) നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക് നീ മേഘമെങ്കിൽ ഞാൻ മിന്നൽ - (2) നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക് നീ മേഘമെങ്കിൽ ഞാൻ മിന്നൽ  നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം സരോവരമല്ല അതിൻ തടവുമല്ല ഇല്ലൊരു ആശകളും നിരാശകളും കുയിലുമല്ല പപിഹര പാടും പക്ഷിയുമല്ല പാടുക എനിക്കായി നീ എങ്ങിനെ എവിടെ കെടുത്തുമീ അഗ്നിയുടെ ചൂട് ശരീരത്തിൽ നിന്നും ( 2) ഓ പ്രിയനേ എന്റെ പ്രിയനേ ചന്ദ്ര കിരണങ്ങളെ വിട്ട് (2) ചകോരം എവിടെ പോകും ഉറക്കമുണർന്നു പകൽ (2) എന്റെ കൗമാര ദാഹമേ കനൽ കട്ട പോലെ  തോന്നിതുടങ്ങി സഖേ കനൽ കട്ട പോലെ  ഇന്ന് എനിക്ക് വസന്തം പോലെ വസന്തം പോലെ പ്രിയനേ നിന്നെ ഞാൻ എന്റെ കൊന്തലക്കൽ വെക്കാം ഓ പ്രിയനേ (2) കനവുകളൊക്കെ കണ്ടു ഉണർന്നു കറുത്ത അളകങ്ങളെ മാടിയൊതുക്കി നീ എന്നിൽ നിന്നുമകലല്ലേ സഖേ കൈകളിൽ മൈലാഞ്ചിയാൽ ചിത്രം വരച്ചു  എന്റെ കണ്മഷിയിട്ട നയങ്ങൾ ഓരോ നിമിഷങ്ങൾ നിന്നെ തേടി വിളിക്കുന്നേരം സഖേ നിന്നെ വിളിക്കുമ്പോൾ ആഹാകാരം മുഴക്കി വിവശനാകു...

മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ

മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ ഓരോ പ്രവർത്തികളും അനായാസം  വേഗതയിലാക്കാൻ അൽപ്പം കഠിനമാണല്ലോ മനുഷ്യൻ മനുഷ്യനാവാൻ  പ്രയത്നം മേറെ നടത്തേണ്ടിയതുണ്ട് എന്റെ കൊലപാതകത്തിനു ശേഷം അവൻറെ പ്രവർത്തികളെ കുറിച്ചോർത്തു നന്മയുടെ പാതയിലേക്ക് നീങ്ങാനൊരുങ്ങുന്നു പശ്ചാത്തപത്താൽ വെന്തുരുകുന്നു , ഗാലിബ് കേവലം ഒരു ഉടുപ്പിന്റെ കഴുത്തിന്റെ  തുണിയെങ്കിലും നൽകാൻ കാമുകനു ഭാഗമാവാൻ കഴിഞ്ഞെങ്കിൽ  രചന മിർജ ജാലിബ് പരിഭാഷ ജീ ആർ കവിയൂർ 21 02 2022 -मिर्ज़ा ग़ालिब

ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ

ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ  നീയില്ലയെങ്കിലീ ജീവിതത്തിലെന്തു അവശേഷിക്കുക ദൂരങ്ങളോളം ഏകാന്തത മാത്രം കുടെ ഉണ്ടാവുക എല്ലാ വേദനകളുടെയും അടിത്തട്ടിലുള്ള കഴിഞ്ഞു പോയ പ്രശ്നങ്ങളും എല്ലാമൊരു പ്രാർത്ഥനയിൽ മാത്രമൊതുങ്ങും മറവിയുടെ പുസ്തകത്തിലെ നിറം മങ്ങും അക്ഷരങ്ങൾ കണക്കെ നീ എന്നെ ഓർക്കാതെയാകുമല്ലോ അവസാനം നീ നിന്നിൽ തന്നെ  ഒറ്റപ്പെടുമല്ലോ ചുറ്റുപാടുകളും സമ്മർദങ്ങളിൽ വേണ്ടത്തതിൻ പട്ടികയിലിടം കണ്ടെത്തുമല്ലോ ഇവയൊക്കെ എപ്പോളോടുങ്ങുമോ മോചനത്തിൻ ദൂരം കുറയുമല്ലോ അടുപ്പങ്ങളുടെ രചന ഇഫ്തിഖാർ ഇമാം സിദ്ദിക്കി സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

നേട്ടമെന്ത് ഗസൽ പരിഭാഷ

നേട്ടമെന്ത് ഇതുപോൽ വേർപിരിയലുകളുടെ  കാലം എപ്പോഴൊക്കെ ആണ് വരിക നിന്നെയല്ലാതെ മറ്റുള്ളവയൊക്കെ എന്നോർമ്മയിൽ തെളിയുന്നുവല്ലോ ഉണർന്നിരിക്കും കണ്ണുകളിൽ  കാണുന്നുണ്ട് ലോകം മൊത്തം  കിനാവുകൾ എന്താണോ അവ എല്ലാ രാവുകളിലും വരുന്നുണ്ട് ഇപ്പോൾ ശക്തി ക്ഷയിച്ചു ഇല്ലായെങ്കിൽ എന്നെ വിളിക്കുമായിരുന്നോ കാട്ടിൽ നിന്നും കടലാസു വഞ്ചിയാൽ പുഴ കടന്നു നോക്കുക എനിക്ക് എന്തെന്തു  നേട്ടം വരുവാനുള്ളത്  രചന ശഹർയാർ ( പാകിസ്ഥാനി) പരിഭാഷ ജീ ആർ കവിയൂർ 20 02 2022

സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ

സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ  ജീവിതമേ നിന്നെ ജീവിച്ചു തീർക്കുന്ന കാര്യത്തിനു ഒരു ഖേദമില്ല വിഷം ഞാൻ സ്വയം പാനം ചെയ്തതാണ് ഒരു ഖേദവുമില്ല  ഞാൻ കുറ്റവാളികളെ കുറ്റവാളിയെന്നു ലോകത്തോട് പറഞ്ഞിട്ടില്ല ഒരിക്കലും ഈയൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ ഒരു ഖേദവുമില്ല  എന്റെ ഭാഗ്യത്തിൽ എഴുതിയിരിക്കുന്നത്  അതേ മുള്ളുകൾ കൊണ്ടായിരുന്നു ഹൃദയത്തിലെ മുറിവുകൾ തുന്നിയിട്ടുണ്ട് ഒരു ഖേദവും തോന്നിയിട്ടില്ല ഇപ്പോഴിതാ വിഴുന്നൊരുമിച്ചു കല്ലും ചില്ലു മഴകളെന്നു ഫക്കീർ  ഇതാ ശവകച്ചയണിഞ്ഞിട്ടും ഒരു ഖേദവുമില്ല രചന സുദർശൻ ഫക്കീർ പരിഭാഷ ജീ ആർ കവിയൂർ 19 02 2022

ലക്ഷ്യം വിജയം

ലക്ഷ്യം വിജയം കനവുകണ്ടു കിടക്കും വഞ്ചിയെ തടങ്കലിൽ നിന്നും മോചിതനാക്കി  ഇറക്കുക നീറ്റിലേക്ക്  മദിച്ച് സവാരി ചെയ്യട്ടെ  ഇത് കനവുകളുടെ പന്തയമാണ്  വാത് വെക്കുക അതിനെ  അതിന്റെ വഴിക്ക് വിടുക, പ്രോത്സാഹിപ്പിക്കുക പന്തയതുക കൊടുക്കാനായി കൊണ്ടുവന്നിട്ടുണ്ട്  ചന്ദ്രനും താരങ്ങളും പിന്നെ  എന്തിന് പിന്നോക്കം പോകണം  ജയം തന്നെ ലക്ഷ്യം  ജീ ആർ കവിയൂർ  19 02 2022

പയാം സൈദിയുടെ ഗസൽ പരിഭാഷ

ഇന്ന് പ്രണയത്തിൻ പരീക്ഷ നടത്തി നിന്റെ പേരിൽ ജീവിതം എഴുതി വച്ചു  അന്ധകാരത്തിലായിരുന്നു അനാഥാലയം നീ വന്നു പ്രകാശമാക്കി പടച്ചവൻ അവൾക്കു സൗന്ദര്യം നൽകി എനിക്കോ ദാനമായ്‌ പ്രണയം നൽകി അളകങ്ങളിൽ നീ പുഷ്പ വൃഷ്ടി നടത്തി സായന്തനത്തെ വർണ്ണാഭമാക്കിയല്ലോ രചന പയാം സൈദി പരിഭാഷ ജീ ആർ കവിയൂർ

മനം

*മനം*  ##### മഞ്ഞിൻ മുത്തു കണത്തിലൂടെ സൂര്യകിരണങ്ങളേറ്റു തപിച്ച് സ്വർണം പോലെയാവട്ടെ പവിത്രം ! ഈ മനം ! നിന്റെയും  എന്റെയും ! ഇത് സ്വച്ഛവും നിർമ്മലവുമായ ആകാശത്തുനിന്നു പതിയ്ക്കും മേഘം  ! മധുരവും ചവർപ്പും കൈപ്പുമാർന്ന ഈ മനം നിന്റെയും എന്റെയും !  പക്ഷികളുടെ ലാഘവതയും ! ഗഗനം പോലെ വിശാലവും ! സഹനശീലയാം  ധരയെപ്പോലെ ! ഈ മനം നിന്റെയും  എന്റെയും ! പാപ പുണ്യങ്ങളുടെ പ്രശ്നങ്ങളിലുഴറാതെ സംഘർഷമാവാതെയിരിയ്ക്കട്ടെ മനസ്സിനുള്ളിൽ പാകമാവട്ടെ ! സുപ്രഭാതം പോലെ !  ഈ മനം നിന്റെയും  എന്റെയും ! വരിക ഇതിനെ മഥനം ചെയ്യാം ! ഇതിൻ  വിഷമിറക്കി പരിപാവനമാക്കാം ! അമൃതകലശ സമാനമാക്കാം ! ഈ മനം നിന്റെയും  എന്റെയും ! ഇല്ല ! ഇതിനു പരിചയം സത്യത്തോട്  ഇല്ല ! കളവിനോടേറെ യടുപ്പം ! ഒന്നും നഷ്ടപ്പെടേണ്ടതായില്ല  ! വ്യാകുലം ഇല്ല ! വീണ്ടേടുക്കുവാനുള്ള ത്വരയും ! വേണ്ട ! സങ്കോചവും ഭയപ്പാടും ! ഈ മനം നിന്റെയും  എന്റെയും ! ഈ മനസ്സിന്റെ നിമഞ്ജനം നടത്താം !  നടത്താം ഒരു പുതിയ മനസ്സിൻ പുനർജീവനം ! ആവട്ടെ  ! അത് എഴുതാത്ത കടലാസ് പോലെ !  ഈ മനം നിന്റെയും  എന്റെയും ! ജീ...

ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷബഷീർ

ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ തോന്നുന്നുവല്ലോ നീ എൻ ജീവിതമെന്ന് അപരിചിതൻ നീ തന്നെയല്ലോ  അല്ലെ നീ ഇനിയൊരു ആഗ്രങ്ങളുമില്ല മിച്ചം നീയല്ലാതെ വേറെയില്ല അവസാനവാക്ക് ഞാൻ ഭൂമിയിൽ ഘോര അന്ധകാരമാണ് നീയാണ് എൻ കണ്ണുനീരീൻ തിളക്കമാർന്ന നിലാചന്ദ്രനെന്നാകാശത്ത് സൗഹൃദങ്ങളോട് സത്യസന്ധതയുടെ പ്രതീക്ഷകൾക്കായികാക്കുന്നു നീ ഏതു ലോകത്തിൽ ജീവിക്കുന്നു ?! മൂല രചന ബഷീർ ബദർ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 18 02 2022

കിരണങ്ങൾ

കിരണങ്ങൾ ഇത്ര അന്ധകാരമായ് തോന്നി  ഇനി രാവ് മായുകയില്ലയോ  എന്നൊരു സന്ദേഹം ,  പകലോൻ വരുമെന്ന് തോന്നിയില്ല മാലോകരെല്ലാം നിദ്രയിലാണ്ടിരുന്നു  നിമിഷങ്ങളോളമെന്നെ  മിഥ്യയിലാഴ്ത്തിയല്ലോ തിമിരങ്ങളുടെ പാട മാറ്റി കൊണ്ട് ചക്രവാളം ചുവന്നു തുടിത്തു ഉഷാകിരണങ്ങൾമെല്ലെ  പ്രകാശം ചൊരിഞ്ഞു അന്ധകാരത്തിൻ മേലെ വിജയ കിരണങ്ങൾ ജയിച്ചു ദിവാകരനുദിച്ചുയർന്നു  ജീവന്റെ കാര്യങ്ങൾ വളരെ ലളിതം വീണ്ടും പുതിയ പ്രഭാതം  എത്ര ഇരുളാർന്നരാവിന്റെ അവസാനമായി കണ്മഷിയെക്കാളും കറുത്ത രാവെങ്കിലും പാൽപുഞ്ചിരി തൂക്കി വന്നെത്തി പകൽ നിരാശ അതിൻ ചരണസീമകൾക്കും അപ്പുറത്താണെങ്കിലും  ഉടഞ്ഞു  തകരുംമുന്പേ ഒന്നു ഉള്ളിലേക്ക് നോക്കുക ഒരു കിരണം ഉണ്ടാവും ഒന്നു ശ്രമിച്ചു നോക്കുക കണ്ടെത്താനുള്ള ശ്രമം നടത്തുമല്ലോ വിജയിച്ചില്ലയെങ്കിലും സാരമില്ല വീഴ്ചയിൽ നിന്നും എഴുന്നേൽക്കാമല്ലോ നിശ്ചദൃടത ഉണ്ടെങ്കിൽ എല്ലാം തരണം ചെയ്യാം പുതിയ കിരണങ്ങൾ ഉണ്ടാവും ഉണരുക ഉയരുക വിജയകിരണങ്ങൾ വരും  ജീ ആർ കവിയൂർ 18 02 2022

"ദിൽമേ എക് ലഹർസി" നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ

നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ മനസ്സിലൊരു തിരമാല ആർത്തലച്ചിയിപ്പോൾ ഉഷ്മളമായൊരു കാട്ടുവീശിയിപ്പോൾ ആരാവമുണർന്നത് വിരഹത്തിൻ മൊഴിയോടൊപ്പം ഇടിഞ്ഞു വീണ ശബ്ദത്തോടെയെതോ ഭിത്തി തരാളിതമായൊരു മാനസിക അവസ്ഥയിൽ പരിക്കുകളൊന്നും പറ്റാതെയപ്പോൾ നിങ്ങളൊക്കെ സുഹൃത്തുക്കളെ എന്തേ എഴുനെറ്റോറിക്കുന്നുവല്ലോ നഗരമാകെ ഉണർന്നിരിക്കുന്ന രാവിതിലിപ്പോൾ ഉറങ്ങിയിരിക്കുന്നു ആ മണിമാളികയിലുള്ളവർ എന്നാലൊരു ജാലകം തുറന്നിരിക്കുന്നുവല്ലോ ഇപ്പോൾ തുറന്നൊരി ലോകത്തോട് മനസ്സുമടുത്തുവല്ലോ എന്തിന്റെ കുറവാണിപ്പോൾ നീ  പങ്കാളിയില്ലെങ്കിലെന്തു ഈ മൗനമാർന്ന അന്തരീക്ഷമുണ്ടല്ലോയിപ്പോൾ ഓർമ്മകളുടെ ചിമിഴിൽ നിന്നും പാടുകൾ മറഞ്ഞല്ലോയിപ്പോൾ നിൻ മൊഴിയടയാളങ്ങൾക്കായി കാതോർക്കവേയപ്പോൾ ഇനിയുമുണ്ടല്ലോ കാത്തിരിക്കാൻ വേദനിക്കേണ്ട ഇനി വരുമൊരു  നല്ല ജീവിത ദിനങ്ങളിനിയുമുണ്ടല്ലോ  മൂല രചന നസീർ കാസിം സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ

തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ തൃക്കൺ പാർത്തനുഗ്രഹിക്കേണമേ  തൃപ്പാദങ്ങളിൽ ദശപുഷ്പങ്ങളർപ്പിക്കുന്നേൻ ത്രിദോഷങ്ങളകറ്റി കാത്തുകൊള്ളേണമേ   പാർവണ ദ്യുതി പകരും ശങ്കര  പാർവതി സമേതനായി വാഴും  പതിത പാവന പാർത്തുകൊള്ളണേ ഈശ്വരാ  പാവ ദോഷങ്ങളകറ്റുവോനെ ശിവശങ്കരാ  തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ തൃക്കൺ പാർത്തനുഗ്രഹിക്കേണമേ (2) ത്രേതായുഗ കാലേ ശ്രീരാമസ്വാമിയാൽ പ്രതിഷ്ഠിച്ചു പൂജിച്ചിതു ശിവശങ്കരനെ ധരയൂണരും ധനുമാസത്തിലല്ലോ  ധരനുത്സവകാല മതു ഭഗവാനേ  തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ തൃക്കൺ പാർത്തനുഗ്രഹിക്കേണമേ  (2) ജീ ആർ കവിയൂർ 17 02 2022

ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ

ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ  ഒരു പരാതിയുമില്ല എനിക്ക് പറയുവാൻ ജീവിച്ചിരിപ്പുണ്ടെന്ന സത്യമറിയുന്നിതാ ഒന്നു തൊട്ടുനോക്കി പറയുമല്ലോ മടിക്കാതെ എന്നിൽ നിന്നുമീ ശ്വാസംനിലക്കുമല്ലോയപ്പോൾ അകലം കൂട്ടുക എന്നിൽ നിന്നുമിപ്പോൾ ഞാൻ ജീവിക്കട്ടെയോ അല്പം ലഹരിയുള്ളിലാക്കുന്ന സ്വഭാവമുണ്ട്  തരിക അല്പമെനിക്ക് ഈ ചഷകം നിറച്ചു  ജീവൻ നിലനിർത്തട്ടെ കഴിഞ്ഞു പോകട്ടെ ഇങ്ങിനെ കണ്ണടച്ചു പോകും വരെയീ ഫഖീർ എന്ന ഞാൻ ആൾക്കൂട്ടത്തെ അകറ്റുക  ഞാനൊന്നു ജീവിച്ചു പോകട്ടെ  മൂല രചന  സുദർശൻ ഫക്കീർ മലയാള സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

പ്രണയത്തിനാഴം (ഗസൽ) പരിഭാഷ

പ്രണയത്തിനാഴം (ഗസൽ) പരിഭാഷ ഏതു വഴിതിരിവിലാണ്  നിന്നോട് വർഷങ്ങൾക്കു മുൻപേ കരാറിലായത് കെട്ടിപ്പുണർന്നു വാവിട്ടു കരഞ്ഞു ആസഹിനീയമായ്  നീ വസന്താവനികയിൽ നിന്നും  വന്നു പ്രണയ സുഗന്ധ മധുരിമയുമായി ഞാനത് കണ്ടു മറന്നു നിന്നു വികാരദീനനായ് ഒഴിയാതെ പെയ്തു  കൊണ്ടിരുന്നു കണ്ണുനീർ മഴ ഉയർന്നു കൊണ്ടിരുന്നു ഹൃദയത്തിൽ ഇടിമിന്നൽ വർഷങ്ങളായ് വർഷങ്ങളായി കത്തിരിപ്പിനവസാനം അത് ഹൃദയംഗമമായ  അപരിചിതന്റെ  സ്ഥിരതയാർന്ന  സ്നേഹ കടാക്ഷം പോലെ മനസ്സിൻ ആഴങ്ങളിൽ മുളയിട്ടു പ്രണയം മൂല രചന  സുദർശൻ ഫക്കീർ സ്വതന്ത്ര പരിഭാഷ  ജീ ആർ കവിയൂർ

കരതലത്തേ കാക്കുവോളെ

കരതലത്തേ കാക്കുവോളെ കരുതാമിനിയൊരു  കാവലാളായി പ്രിയതേ കിഴക്കുദിക്കും വെണ്ണിലാവേ കണ്ടുവോ നീ കദനം നിറഞ്ഞ കണ്ണാഴങ്ങളിൽ വിരിയും കനവിന്റെ കവിതകളേ കലർപ്പില്ലാ കരളടുപ്പം കാരുണ്യത്തിൻ മികവേ കൂട്ടായിരിക്കണേ നിത്യം കൈവിടരുതെ കൈവല്യമേ കമലത്തിൽ അമരുവോൾ കനിഞ്ഞു നല്കുമൊരു അനുഗ്രഹമേ ജീ ആർ കവിയൂർ 17 02 2022     

ഞാനെന്തിനു മാറണം

ഞാനെന്തിനു മാറണം ഞാൻ ഞാനാണ് ഞാനായി തന്നെ തുടരും ഞാനെന്തിനു മാറണം എന്റെ ചിന്ത എന്റെ മാത്രം ആലോചിക്കുമ്പോൾ അറിയുന്നാ സത്യം ഹൃദയത്തിൻ വിലയറിയുന്നു സ്നേഹമാണ് അഥവാ പ്രണയമാണ് അതിന് വില ഇതിനു ധനമോഹങ്ങളൊന്നുമില്ല ഇല്ല ജീവിത സുഖങ്ങൾക്ക് പിന്നാലെ ഇവക്കു വേണ്ടത് വൈഭവങ്ങൾ മാത്രം ഇല്ല മറ്റുള്ളവരുടെ അർത്ഥങ്ങളുടെ മേലുള്ള ആഗ്രഹം. കേവലം രണ്ടു നേരത്തെ ആഹാരം സുഖമായി കഴിയുവാനുള്ള ജീവിതം അവർ മാറട്ടെ ആവരുടെ ഹൃദയം  പാഷണ സമാനമാർന്നതല്ലോ ?! ഇവർ കാഴ്ചയിൽ ജീവിച്ചിരിക്കുന്നപോലെ എന്നാൽ ഇങ്ങിനെ ഉള്ളവർ മൃത സമാനരല്ലോ അവർ മാറട്ടെ ജീവിത നർമ്മ മർമ്മങ്ങളെ കണ്ടതായി നടിക്കാതെ കഴിയുന്നയിവർ. നാശോന്മുഖമായ ദേഹത്തെ മാത്രമറിഞ്ഞു ദേഹിയെറിയാതെ ജീവിതം ജീവിച്ചു തീർക്കുന്നു കേവലം മൂഷിക ഒട്ടമത്സരം നടത്തുന്നയിവർ മാറ്റത്തിനു വിധേരാവണം , ആത്മീയതെ കേവലം പണ സംമ്പാതനത്തിനായി മാറ്റി നിർത്തുന്നു . ഞാൻ സന്തുഷ്ടനാണെപ്പോഴും  എന്തെന്നാലൊരു മത്സരത്തിന്റെയും  ഭാഗമല്ലാത്തതു കൊണ്ട് മാത്രം ഞാൻ ആനന്ദാനുഭൂതിയിലാണ് എന്തെന്നാൽ യോഗ്യതയുടെ പ്രമാണ പത്രങ്ങളെനിക്കുവേണ്ട സ്വപ്നങ്ങളെനിക്കുണ്ട് ഉണ്ടെന്നു കരുതി വ്യാമോഹങ്ങളില്ല എന്നാൽ ആവിശ്യങ്ങളുടെ പട...

ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ

ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ  ഓരോ സ്വരവുമേനിക്ക്  ജല വർഷം പോലെ തോന്നുന്നു എന്തെല്ലാമോ കാഴ്ചകൾ കാട്ടുന്നു എൻ ഭാവനയാൽ  വിവേകമില്ലാത്തത് പോലെ എന്നെ തിരിച്ചു വിട്ടുന്നല്ലോ തെറ്റായ വഴികളിൽ കണ്ണുകൾ ഉണ്ടായിട്ടും കാണുവാൻ കഴിയുന്നില്ലല്ലോ ഹൃദയം കവർന്നിട്ടു എന്നെ ഓർമ്മയില്ലാതെ ആക്കിയില്ലേ അതെനിക്ക് മരണത്തോളം മറക്കുവാനാവുന്നില്ലല്ലോ ഏന്നാലീ രഹസ്യം അറിയാതെ പോയല്ലോ ഇപ്പോൾ നിങ്ങളുടെ സാമീപ്യം ഞാനെന്നെ മറക്കുന്നുവല്ലോ മൂല രചന ജിഗർ മുറാദാബാദി സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

ഞാനൊരു പക്ഷിയായിരുന്നുയെങ്കിൽ

ഞാനൊരു പക്ഷിയായിരുന്നുയെങ്കിൽ ഒരുവേള ഞാനൊരു പറവ യായിരുന്നുവെങ്കിൽ ! എത്രസരളമായിരുന്നേനെ എന്റെ ജീവിതം ! ഞാൻ തന്നെ  കൊത്തിപ്പെറുക്കി  വിശപ്പടക്കാമായിരുന്നു ! ദാഹം തീർക്കാൻ കുറച്ചു തുള്ളി വെള്ളം മതിയായിരുന്നു ! ഞാനൊരു പക്ഷിയായിരുന്നുവെങ്കിൽ!  പുൽക്കൊടി ത്തുമ്പും ചുള്ളി ക്കമ്പും  കൊണ്ട് വീടു പണി തീർക്കാമായിരുന്നു ! മണിമാളികകളെക്കുറിച്ച് എന്തിനു ചിന്ത  !  കൈരേഖ കൊണ്ട് എന്ത് കാര്യം ! സന്തോഷങ്ങൾ നേടിയെടുക്കാൻ ഭാഗ്യങ്ങളൊടു യുദ്ധം ചെയ്യാതെ കഴിയുമായിരുന്നല്ലോ !? ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ !  കടലാസ് പൂവ് കൊണ്ട് എന്തിനാനന്ദിക്കുന്നു ! അനന്തവിഹായസ്സിലേക്ക് പറന്നു പാറാം ! ആരുടേയും അനുവാദത്തിനായി കാത്തു നിൽക്കേണ്ട !  ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ !  ഇല്ലെനിയ്ക്ക്,  മതത്തിന്റെയും  മതിലുകളുടെയും വിലക്കുകൾ !  ആരുമാരാലും മാറ്റിനിർത്തപ്പെടേണ്ടതില്ല ! ഞാനെല്ലാവരുടെയും!  അവരൊക്കെ എന്റെയും ! എല്ലാമെന്റെ ചിറകിൻ കീഴിൽ എന്നപോലെ  ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ ! മഹലുകളും കുടിലുകളും തമ്മിൽ വിത്യാസമില്ലാതെ എല്ലാമെന്റെ വീട് പോലെ ആയിരുന്നുവെങ്...

അമ്മയെന്ന നന്മ

അമ്മയെന്ന നന്മ അമ്മയാണ് എന്റെ കെടാവിളക്ക്  അമ്മിഞ്ഞപ്പാലിനൊപ്പമാദ്യാക്ഷരം  'അ' യെന്നു ചൊല്ലി തന്നിതുയമ്മ  ആദ്യകാൽ വെക്കാൻ കൂട്ടായിയമ്മ അറിയാത്തതൊക്കെ പറഞ്ഞു തന്ന അദ്ധ്യാപികയാണ് എന്റെ അമ്മ  ഇച്ഛകളെല്ലാം നടത്തി തന്നിരുന്നച്ഛനെ  ഇമ്പമായി കൂട്ടി കാണിച്ചുതന്നതുമമ്മ ഇല്ലായ്മയിലും ഉള്ളു തുറക്കാതെ ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തന്നതമ്മ  ഇമ്പമാർന്ന താരാട്ടു പാടി ഇമയടക്കാതെ ഉറക്കിയമ്മ  ഇക്കണ്ട ലോകത്തിലെ  കൺകണ്ട ദൈവമാണെന്നമ്മ ഇനിയൊരു ജന്മമുണ്ടെങ്കിലീയമ്മ തൻ മകനായി പിറക്കാൻ മോഹമായി  ഇല്ല ഞാൻ ഇല്ല തള്ളിപറയുകയില്ലയമ്മയേ ഇല്ല നട  തളളില്ല ഒരു നടയിലും  കടലോളം അല്ലോ മാതൃസ്നേഹം  കണ്ടറിയുക അതിനാൽ നന്മയെ  ജീ ആർ കവിയൂർ  13 02 2022

നീ ഇല്ലെങ്കിൽ

നീ ഇല്ലയെങ്കിൽ നയനങ്ങൾ തമ്മിലിടഞ്ഞപ്പോളായി  ഏഴാം സ്വർഗത്തിൽ എത്തിയപോൽ അധരങ്ങളെ അധരങ്ങളോട് ചേർന്നപ്പോൾ ആകാശത്തുനിന്നും വഴിഞ്ഞു  അനുഗ്രഹ കിരണങ്ങൾ  നമ്മുടെ പ്രണയത്തിനായി   എവിടെയാണോ മനമിനിയും  നിൻ തണലിൽ നിന്നും  ലഭിച്ചു ഓരോ സന്തോഷങ്ങൾ  നിന്റെ ഇഷ്ടം പോലെ ആവട്ടെ  എന്റെ ജീവനും ജീവിതവും  കൊണ്ടുപോവുക എന്നെ സ്വർഗരാജ്യത്തിലേക്ക് നിൻ മിഴികളിലല്ലോ  എൻ കാഴ്ചകൾ നീയില്ലെങ്കിൽ ഇല്ല  പിന്നെ ഞാനും  ജീ ആർ കവിയൂർ 11 02 2022

എന്തിനു നടിക്കുന്നു പ്രിയതേ

എന്തിനു നടിക്കുന്നു പ്രിയതേ കയ്യെത്താ ദൂരത്ത് കണ്ണെത്താ ദൂരത്തു നിന്ന്  നീ എന്നെ വിളിച്ചു  സ്നേഹത്താലറിഞ്ഞില്ല നീയും കൊടുക്കുകിൽ കിട്ടും തിരികെയെന്ന് കരുതിയിരുന്നു ഞാനും  ജീവിതത്തെ ജീവിതാമൃതമേ ജപിക്കുന്നു നിൻ നാമം നിത്യവും  ജരാ നരന വന്നു ചുക്കിചുളിയുമെങ്കിലും സൂക്ഷിക്കുന്ന ഹൃദയത്തിലല്പം  ഇടം നിനക്കായ് നിനക്കായ് മാത്രമായി ഇതൊക്കെ അറിഞ്ഞിട്ടുമെന്തേ നീ  അറിയാത്ത പോലെ നടക്കുന്നു പ്രിയതേ  ജീ ആർ കവിയൂർ 12 02 2022

ഗാനം

ഗാനം  ഇരുളിൻ മറവിൽ ഇമപൂട്ടാതെ കാത്തിരിക്കുന്നു  ഇന്നും തേടുന്നു വഴികളിൽ ഇഴയടുപ്പമുള്ള ജീവിതമേ  ഇന്നലെ രാവിൽ ഈശൽ വന്നു  ഇമ്പമായ് കാതിൽ മൂളിയപ്പോൾ ഇഷ്ടം തോന്നി നിന്നോട് ഇലയും മുള്ളും ഈറൻ നിലാവും  ഇണചേരും നിഴലും  ഇതുതന്നെയല്ലോ പ്രണയം  പ്രണയം പ്രണയം പ്രണയം ജീ ആർ കവിയൂർ 12 02 2022

വിജയം അവരുടേതല്ലോ

വിജയം അവരുടേതല്ലോ  എല്ലാ തോൽവികളുടെയുമടിത്തറയല്ലോ വിജയത്തിൻ ചവിട്ടുപടികൾ തോറ്റിട്ട് ആണെങ്കിലും ജയിക്കുമ്പോഴേ ആ കെട്ടിടസമുച്ചയം തലയെടുത്ത് നിൽക്കും കല്ലുകൾ വെട്ടി നീക്കി ഉണ്ടാകുന്ന വഴികളും കൊടുങ്കാറ്റിനെ അതിജീവിക്കും പായ് വഞ്ചിയും   അതെ ഇതുപോലുള്ള പരാക്രമങ്ങളല്ലോ ജീവിതത്തിൽ ഉടനീളം കടക്കേണ്ടത്  എരിയുന്നുണ്ട് ദീപങ്ങൾഅമ്പലങ്ങളിൽ  മിന്നി മിന്നി കത്തുന്നുണ്ട് ഭവനങ്ങളിലും എന്നാൽ കെടാതെ കത്തിനിൽക്കുന്നു വെളിച്ചം നൽകി മറ്റുള്ളവർക്കായി കാറ്റത്തും ഭാഗ്യം കടാക്ഷിക്കുമ്പോലെയല്ലോ  വെണ്ണക്കല്ലുകൾ ചിലത് ശവകുടീരങ്ങളും ചിലവ് മണിമന്തിരങ്ങളുടെ നിർമ്മിതിക്കും. എന്തായാലും സുന്ദരം തന്നെ എങ്കിലും ജീവിതവഴികളിൽ ചില കാര്യങ്ങൾ നാം അറിയാതെ നടക്കുന്നുണ്ടല്ലോ  അതിനാൽ ക്ഷീണിതരാവാതെ  ഗാണ്ഡീവം  താഴെ വയ്ക്കാതെയിരിക്കുക ധൈര്യമായി മുന്നേറുന്നവരുടെ വിജയമാണ് അവസാനം   ജീ ആർ കവിയൂർ 12 02 2022

നീലനിലാവിൻ (ഗസൽ)

നീലനിലാവിൻ (ഗസൽ) നീലനിലാവിൻ ചോട്ടിൽ നിൽക്കുമ്പോൾ നീർമിഴി തുളുമ്പി നിന്നോർമകളാൽ  അന്നു നമ്മൾ പറഞ്ഞ കഥകൾ കണ്ണുംകണ്ണും തമ്മിലല്ലോ മൗനാനുരാഗങ്ങളോക്കെ മനസ്സിന്റെ ചിമിഴിൽ നിറഞ്ഞുനിന്നു  നീലനിലാവിൻ ചോട്ടിൽ നിൽക്കുമ്പോൾ നീർമിഴി തുളുമ്പി നിന്നോർമകളാൽ  ഇന്ന് അതൊക്കെ  എൻ വിരൽതുമ്പിലൂടെ  നെഞ്ചേറ്റും കവിതകളായല്ലോ  എല്ലാം നിന്നെക്കുറിച്ചു മാത്രമായി  നീലനിലാവിൻ ചോട്ടിൽ നിൽക്കുമ്പോൾ നീർമിഴി തുളുമ്പി നിന്നോർമകളാൽ  ജീ ആർ കവിയൂർ 11 02 2022

അമ്മേ ശരണം ദേവി ശരണം

അമ്മേ ശരണം ദേവി ശരണം അന്നപൂർണേശ്വരി ആനന്ദദായിനി  ശരണം ശരണം  കരമനയാറും കിള്ളിയാറും  സംഗമിക്കുന്നയിടത്തല്ലോ ആദിപരാശക്തി  ആറ്റുകാൽ വാഴുമമ്മ കുടിയിരിക്കുന്നത്   അമ്മേ ശരണം ദേവീ ശരണം 2 അന്നപൂർണേശ്വരി ആനന്ദദായിനി  ശരണം ശരണം  മുല്ലവീട്ടിലെ കാരണവർക്കു നീ കാട്ടിയില്ലേ ബാലികാ രൂപത്തിൽ തവദർശന പുണ്യ ഭാഗ്യം അമ്മേ  താങ്ങും തണലുമായി നിന്ന് ഇന്നും എണ്ണിയാലൊടുങ്ങാത്തവർക്കു ആശിർവാദം നൽകുന്നുവല്ലോ അമ്മേ  അമ്മേ ശരണം ദേവീ ശരണം 2 അന്നപൂർണേശ്വരി ആനന്ദദായിനി  ശരണം ശരണം  ശൂലവും അസിയും ഫലകവും കങ്കാളം  എന്നിവ ധരിച്ച് ചതുർബാഹുവായ് വടക്കോട്ട് ദർശനമായിരുന്നു  അനുഗ്രഹിക്കുന്നു ശ്രീഭദ്രകാളി അമ്മേ  അമ്മേ ശരണം ദേവീ ശരണം 2 അന്നപൂർണേശ്വരി ആനന്ദദായിനി  ശരണം ശരണം  ആറ്റിക്കുറുക്കുന്നു ആത്മദുഃഖങ്ങളെ കുംഭമാസത്തിലെ കാർത്തികനാളിൽ  ആഗ്രഹ സഫലത്തിനായി  അവിടുത്തേക്കായി സമർപ്പിക്കുന്നു അമ്മയുടെ നാമത്തിൽ പൊങ്കാല  അമ്മേ ശരണം ദേവീ ശരണം 2 അന്നപൂർണേശ്വരി ആനന്ദദായിനി  ശരണം ശരണം  ജീ ആർ കവിയൂർ 11 02 2022

പ്രിയനേ

ലോകം മുഴുവനും നേടിയപോൽ നിന്നെ  കിട്ടിയതല്ലയോ എൻ പ്രിയനേ  വിടർന്നൊരു ഹൃദയത്തിൻ വാതിലിൽ മുട്ടി നീ  വിരിയുന്ന വാടിയായ് ഞാൻ മാറിടാം ( ലോകം )  നീയെന്റെ സൂര്യനും മനസ്സിൻ പ്രകാശവും  സൂര്യകാന്തിപ്പൂവായ് മാറിടാം ഞാൻ (2)  പ്രണയത്തിൻ നൂലിനാൽ ബന്ധിതരായിനാം  പറന്നുയരാൻനീ അണയുകില്ലേ (2)( ലോകം)  നീ ദീപനാളവും കരളിൻ വെളിച്ചവും  എണ്ണത്തിരിയായ് തെളിഞ്ഞി ടാം ഞാൻ (2) അന്ധകാരത്തിൽ പ്രകാശിതമായെന്നും പിരിയാതെ നമ്മളിന്നൊ ന്നായിടാം (2)( ലോകം ) ജീ ആർ കവിയൂർ 10 02 2022             

ലളിതഗാനം

ലളിതഗാനം വെള്ളിക്കൊലുസിട്ടു മേഘം ചിരിതൂകി മഴ മുത്തു ചിതറി നിലാവിനൊപ്പം താരകൾ ചിരിതൂകിനിൽക്കേ എൻ മനതാരിൽ അറിയാതെ നിൻ രൂപം തെളിഞ്ഞു വന്നു (വെള്ളി ) മഴനൂല്കൊണ്ടൊരു സ്വപ്‌നങ്ങൾ നെയ്‌തെന്റെ മനമൊരു വസന്തത്തിലാറാടവേ (2) കുളിർകാറ്റിലാടുന്ന നിൻ അളകങ്ങളാൽ ഓലപീലികൾ ഇളകിയാടി (2)(വെള്ളി ) എൻ തൂലികത്തുമ്പിൽ നറുതിരിവെട്ടമായ് അക്ഷരത്തുമ്പികൾ നൃത്തമാടി (2) മിഴികളിൽ നിറഞ്ഞതും മൊഴികളിൽ വിരിഞ്ഞതും കോർത്തു ഞാനൊരു  അനുരാഗകവിതയാക്കി (2)(വെള്ളി ) ജീ ആർ കവിയൂർ 10 02 2022

ബലഹീനരെ എന്ന് കരുതരുത്

ബലഹീനരെ എന്ന് കരുതരുത്  ബലഹീനരെ എന്ന് കരുതരുതേ അവരുടെ ശബ്ദം മൂകമാണ് . ശാന്തമായ കാറ്റ് ഒരു കൊടുങ്കാറ്റു പേറുന്നുണ്ട് ഉള്ളിൽ  സഹിക്കുക എന്നത് ഉത്തമരായവർ  ചെറു കനലിൻ ഉള്ളിൽ അഗ്നി ഉണ്ട്  ആരുടെയും ഉന്നതിയിൽ അസൂയ പെടാതെ ഇരിക്കുക  ഓരോ ജീവിതവും യാത്രകളാണ്  ഓരോ ജീവിതത്തിനും ഉണ്ട് കഥ പറയാൻ  പ്രശംസനീയമാണ് പ്രവർത്തിളൊക്കെ  ഒന്നും തിരസ്കരിക്കാൻ ആവാത്തതാണ് പഴയ ഒഴിഞ്ഞ ലക്കോട്ടിലുണ്ട് പലതും പറഞ്ഞു വെച്ചതിൻ പൊരുൾ  മൂകരെന്നും ബധിതരെന്നും  മുദ്രകുത്താതിരിക്കുക  അവരെ അടിച്ചമർത്താതിരിക്കുക  ഉറയിൽ കിടക്കുന്ന വാളിനും മൂർച്ചയുണ്ടെന്നറിയുക  ജി ആർ കവിയൂർ  10 02 2022

ഉന്നതത്തിൽ വസിച്ചീടും

ഉന്നതത്തിൽ വസിച്ചീടും  ഉന്നതനാം ദൈവമേ ഊനങ്ങളെല്ലാമകറ്റിയീഞങ്ങളേ ഊഴിയിൽ മേവാൻ കനിയു (ഉന്നതത്തിൽ ) ഊഴമറിയാതെ ഉഴറിനടക്കുന്നെൻ  ഉള്ളിൽ പ്രകാശമായ് നിറയുവോനെ (2) ഉള്ളറിയുന്നോനെ കാരുണ്യവാരിധേ ഉണ്ണിയേശുവേ കൃപ ചൊരിയു (2)(ഉന്നതത്തിൽ ) ഉദയത്തിന്നപ്പുറത്തുള്ളവനെ ഉണർത്തുന്നു ഞങ്ങളേ നീയെന്നുമേ (2) ഉണ്മയാം നന്മകൾഎപ്പോഴും എന്നെന്നും  ഉലകത്തിനായെന്നും നൽകിയോനെ(2) ഓശാന  ഓശാന ഓശാന (ഉന്നതത്തിൽ ) ജീ ആർ കവിയൂർ.          09 02 2022

കനലെരിയും മനസ്സിൽ

കനലെരിയും മനസ്സിൻ അഴലാരു കെടുത്തും കർക്കിടമഴയുടെ കുളിരോ  തനമാകെ ചൂട് പരത്താൻ നിൻ ചിന്തമാത്രം പോരേ ആരു കെടുത്തും മഴയുടെ തണുവിനെ കടലലയുടെ കരുത്തിനെ കരുതും കരയോ തിരയുടെ മടക്കം ഒടുക്കം വിരഹിണിയായ് തീരം നെഞ്ചിലെ ഞെരിപ്പോട്ടിൽ അവളുടെ ഓർമ്മകൾ ഋതു വസന്തത്തിന്റെ തിളക്കം വിരിഞ്ഞു മലർ വാടിയിൽ തേൻ സുഗന്ധം തേടി മധുപൻ വർണ്ണ ചിറകടി കണ്ടു  നാണത്താൽ കുണുങ്ങി പൂ കുലുങ്ങി ചിരിച്ചു  കാറ്റിൻ തലോടലാൽ സ്വനം അവളുടെ കേട്ടു ഉണർന്നു സ്വപ്നത്തിൽ നിന്നും പരിസരം മറന്നു മനം പാടി രാഗം ആനന്ദഭൈരവി ജീ ആർ കവിയൂർ 07 02 2022     

ഗാനം

ഗാനം  ഈ കൽപ്പടവിൽ ഇരിക്കും നേരത്ത് തെന്നൽ വന്നു കവിളിൽ  തൊട്ട് അകലുമ്പോളായി  കഴിഞ്ഞു കൊഴിഞ്ഞ കാലത്തിന്നോർമ്മകൾ  വല്ലാതെയങ്ങ് എന്നെ  വഴി നടത്തുന്നു പിന്നിലേക്ക് നീ തന്ന ഒരു പുഞ്ചിരി പൂമണം  നെഞ്ചിലിന്നും കുളിരേകുന്നു  ഞെട്ടറുത്തു നീ നൽകിയ  ഒരോ സമ്മാനവുമിന്നും  മനസ്സിൻെറ ഉള്ളറകളിൽ  സൂക്ഷിക്കുന്നുവല്ലോ പ്രിയനേ കാലത്തിൻ ക്രൂരതയല്ലോ നമ്മളെയകറ്റിയിങ്ങനെ  കനവിൽ നിന്നോ  നിലവിൽ നിന്നോ  കണ്ടുമുട്ടി നാം  തമ്മിൽ കാണാമറയത്ത് നിന്ന് ഇനിയെന്നാണാവോ കാണുക  നാം തമ്മിൽ വിരഹത്തിൻ  തീച്ചൂളയിൽ വെന്തുരുന്നു മഴയാകും വേഴാമ്പലായി  മനം തേടി ചിത്രശലഭത്തിൻ  ചാരുതയാർന്ന പോലെ  ചിറകടിച്ചുയർന്നു ചക്രവാളത്തോളം ഈ കൽപ്പടവിൽ  ഇരിക്കും നേരത്ത്  തെന്നൽ വന്ന് കവിളിൽ  തൊട്ട് അകലുന്നു  നിന്നോർമ്മകളുണർത്തി പ്രിയനേ .. ജി ആർ കവിയൂർ  07 02 2022

മരിച്ചതാര് (ഗദ്യ കവിത )

മരിച്ചതാര്  (ഗദ്യ കവിത ) ആൾക്കൂട്ടം കണ്ട് ഞാനും  എത്തിനോക്കി എന്താണ്  അതേ പലരും പൊറുത്തു  ഒന്നും വ്യക്തമല്ല ?!! ചിലർ വീഡിയോയെടുക്കുന്നു  ചില ആരെയോ മൊബൈലി വിളിക്കുന്നു  ചിന്നിച്ചിതറി കിടക്കുന്ന  ശവമാണ് , ആണോ പെണ്ണോ ?!! എന്ന് അറിയില്ല ? ഇനി ആരാവുമോ ? അന്വേഷണമായി മതവും ജാതിയും !! കടന്നുപോകുന്നവർ നോക്കാതെയായി  കിടന്നു കിടന്ന് ഈച്ചകൾ വന്നിരിക്കുന്നു  ഈച്ചകൾ അവരുടെ ധർമ്മം ചെയ്യുന്നു  അവർക്ക് ഒന്നും അറിയില്ലല്ലോ ?!! അതെ ആരോ പറയുന്നത് കേട്ടു  മരിച്ചത് മറ്റാരുമല്ല ആ കിടക്കുന്ന ജഡം മനുഷ്യത്വത്തിൻെറതാണ്  അതെ മനുഷ്യത്വം മരിച്ചിരിക്കുന്നു .. ജീ ആർ കവിയൂർ  07 02 2022

ഒരുവട്ടം കൂടി പറന്നുയരുക

ഒരുവട്ടം കൂടി പറന്നുയരുക ഓരോ തവണയും അവസരം നൽകുക ജീവിതത്തിന് സ്വയം നിരാശരാകരുത് സന്തോഷങ്ങൾ പലപ്പോഴും നിങ്ങൾക്കായി കാത്തിരിക്കുന്നു ചിറകുകൾക്ക് ശക്തി നൽകുക ഒരു പറക്കലുകൾക്കായി തീരത്ത് നിൽക്കുകിൽ സമുദ്രം തരണം ചെയ്യുവാനാവില്ല ആകാശത്തേക്ക് നോക്കിയിരുന്നിട്ട് ചന്ദ്രനും താരങ്ങളും ലഭിക്കില്ല സീമകൾ തകർക്കുക സ്വയംപര്യാപ്തരാക്കൂ ശക്തി സംഭരിക്കുക ചിറകുകൾക്ക് പറന്നുയരാനായിട്ട് എന്തിനെയാണ് ഭയക്കുന്നത് എന്തിനു പിന്നോട്ടു മാറുന്നത് ലോകത്ത് ആരും പരാജിതരായിട്ടില്ലേ കേവലം നിങ്ങൾക്കു മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ നിങ്ങളുടെ കരങ്ങൾക്ക് ശക്തി ഉണ്ട് വീണ്ടും ശ്രമം തുടരുക ശക്തി നൽകുക ചിറകുകൾക്ക് ഒരുവട്ടം പറന്നുയരാൻ ശ്രമിക്കുക ശരി , സമ്മതിക്കാം പ്രയാസങ്ങൾക്ക് ഭാഗ്യം കൂടെനിന്നില്ലെങ്കിലും നീ ഓരോ കണ്ണികളും ചേർത്തു കൊണ്ടേയിരിക്കുന്നു എങ്കിൽ പോലും നിർദയമായ കാറ്റ് നിഷ്പ്രഭമാക്കിയില്ലേ പറക്കലുകൾ പക്ഷേ നോക്കുക ഇരുളടഞ്ഞ ഇടങ്ങളെ ജയിച്ചില്ലേ സൂര്യകിരണങ്ങൾ നിൻറെ കൊക്കിന് ജീവൻ അൽപമെങ്കിലും ശേഷിക്കുന്നുവെങ്കിൽ ഉയരാം ഇനിയും അനന്തവിഹായസ്സിലേക്ക് ഒരു ശ്രമം കൂടി നൽകുക ചിറകുകൾ വിടർത്തി പറന്നു...

ഗാനം

ഗാനം അകതാരിൽ ആർത്തു ചിരിക്കും അടക്കാനാവാത്ത രോമാഞ്ചമേ ആഴങ്ങളിൽ പകരുമാനുഭൂതിയോ അലയടിക്കും കടലിനു കരയോട്  അകലെ മലയോട് മുട്ടിയുരുമ്മും മേഘങ്ങളുടെ രാഗ തരംഗമോ അകലാനാവാത്ത മൗനാനുരാഗമോ മിഴികളിൽ മൊഴികളിൽ തിളങ്ങും  മഴവിൽ ചന്തമായ് മനസ്സിൽ തെളിയും  ദിവ്യാനുരാഗമേ നീ എവിടെ  ചിറകടിച്ചു പറന്നങ്ങു നീലക്കുറിഞ്ഞി പൂക്കും   താഴ്‌വാരങ്ങളിലോ മഞ്ഞുപെയ്യുമാ മരച്ചില്ലകളിൽ  കൊക്കുരുമ്മിയിരിക്കും  കിളികളുടെ മനസ്സിലോ ഒളിച്ചിരിപ്പു അനുരാഗമേ പ്രണയമേ  ജീ ആർ കവിയൂർ  06 02 2022

കുരുക്ഷേത്രത്തിൽ

കുരുക്ഷേത്രത്തിൽ ഞാനിന്ന് കുരുക്ഷേത്രത്തിൽ ആണ് ജീവിതത്തിലെ വഴിത്തിരിവിൽ അതെ നിങ്ങളുടെ ഒക്കെ മുന്നിൽ ഞാൻ ഇന്ന് ക്ഷേത്രത്തിലാണ്  വിശ്വാസം ആകുന്ന സാരഥിയാണെന്റെ  സത്യത്തിന് തമ്പിൽ ആണെങ്കിലും  എന്നിട്ടും ബന്ധസ്വന്തങ്ങളിൽ നിന്നുമകലെ ജീവിതത്തിന്റെ വഴിത്തിരിവിലാണ്  ഞാനിന്നും ക്ഷേത്രത്തിലാണ്  ധർമ്മമാണ് എന്റെ കവചം  ബ്രഹ്മാസ്ത്രത്താൽ പരിപൂർണ്ണനും ദേവൻ സ്വയം കൈ പിടിച്ചിരിക്കുന്നു  എന്നിട്ടും സ്വന്തക്കാരുടെ  മുന്നിലാണെങ്കിലും ഞാൻ കുരുക്ഷേത്രത്തിലാണ്  എല്ലായിടത്തുമറിയാവുന്നവരുടെ മുഖങ്ങൾ  ശരിക്കും ഇവരൊക്കെ എന്റെ തായവരോ  എന്നിട്ടും നിരായുധനായ പോലെ ബന്ധങ്ങളുടെ കെട്ടുപാടുകളുടെ നടുവിൽ ജീവിതത്തിന്റെ വഴിതിരിവിലാണു  ഞാൻ കുരുക്ഷേത്രത്തിൽ ആണ്  മനസ്സ് വിചാരങ്ങളുടെ കൂടാരമാണ് പലപ്രശ്നങ്ങളുമെന്നെ വലംവച്ചിരിക്കുന്നു എങ്ങനെ മറക്കും ദ്രോണരെ എന്റെ ഗുരുവല്ലോ എന്ന സത്യം  ഇവരുടെ തണലില്ലല്ലോ ഞാൻ വളർന്നു വലുതായത്  രേഖയുടെ മറുപുറത്ത് നിൽക്കുന്നത് ഭീഷ്മപിതാമഹനല്ലയോ  എന്തേ എന്റെതല്ലയോ  എങ്ങിനെ ഇവരോട് യുദ്ധം ചെയ്യും എങ്ങിനെ ഇത്ര കഠിന ഹൃദയൻ ആകു...

പിടിവാശി

പിടിവാശി  പലപ്പോഴായി കുട്ടികളോട് പറയാറുണ്ട് വേണ്ട പിടിവാശി വേണ്ടയെന്ന് പിടിവാശി പിടിക്കുന്നത് പിടിപ്പുകേടെന്ന് കരുതരുത്  മുതിരുക ഇവർക്കായിത് ഒരു ഗുണമാണ് ഇതിന്റെ ദിശകൾ  നല്ലവഴിക്ക് ആവണം  വാശിപിടിക്കുക ലോകം തന്നെ  മാറ്റിമറിക്കാനാവട്ടെ തെറ്റുകളെ ശരിയിലേക്ക് നയിക്കട്ടെ താഴ്‌വാരങ്ങളിലൂടെ പുഴ ഒഴുകട്ടെ  മരുഭൂമിയും തളിർക്കട്ടെ  വാശി ഉണ്ടാവട്ടെ  വിശക്കുന്നവർക്ക്  അന്നം ലഭിക്കട്ടെ  വികാരങ്ങൾ വഴിമുട്ടി  പോകാതെയിരിക്കട്ടെ  വാശി പിടിക്കുക  വിഷമിച്ചിരിക്കുന്നവന്റെ  മുഖത്ത് ചിരി പടരട്ടെ  ചിലർക്ക് കൊടുക്കുക ഉത്സാഹം  മനസ്സിന് ധൈര്യം കിട്ടട്ടെ കൈപിടിച്ചുയർത്തുക  ലക്ഷ്യത്തോടെ അടിക്കട്ടെ  വാശി വേണം  അന്ധകാരമകറ്റാൻ  വെളിച്ചം തെളിയിക്കുക  കാറ്റിനെ വകവയ്ക്കാതെ  പലവട്ടം തലകുലുക്കി  അംഗീകരിക്കുന്നത്  ഭീരുത്തമാണെന്നാൽ  ചിലപ്പോൾ വാശിപിടിക്കുക  അനിവാര്യം തന്നെ  വാശി വേണം സത്യം സത്യമായ് തെളിയുവാനായി  സത്യാഗ്രഹങ്ങൾ  തടയപ്പെടാതെയിരിക്കട്ടെ  പരാജയങ്ങളൊക്കെ  വിജയത്ത...

ഋതു ഭാവങ്ങൾ

ഋതു ഭാവങ്ങൾ ഋതു പഞ്ചമിനാളിലായി  തളിർത്തു തുടങ്ങി ചില്ലകൾ മനസ്സു വിരിഞ്ഞു ചിന്തകളാൽ ഞാനെന്നഭാവത്തെ കുറിച്ച്  അല്പം തിരിച്ചറിവിന്റെ പാതകൾ തെളിയുന്ന പോലെ  സംസാരത്തിലെ സുഖദുഃഖങ്ങൾ അതിജീവനം തേടുമ്പോൾ  പ്രകൃതിയുടെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാൻ തുടങ്ങുമ്പോൾ അറിയുന്നു ബിന്ദുവിൽ നിന്ന്  ബിന്ദുവിലേക്ക് ആത്മപരമാത്മ  ലയനത്തിൻ വഴികൾ തെളിയുന്നു ഞാനെന്ന  അഹം ബോധം ഇല്ലാതെ  ഞാനെന്ന ഭാവത്തിലേക്ക് തിരിയുന്നു ജീ ആർ കവിയൂർ 05 02 2022

ചേർത്തല ഭഗവതി കാർത്ത്യായിനി

ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ  ചേർത്ത് ഇരുകൈകളാൽ കീർത്തിച്ചീടുന്നവർക്ക് കീർത്തിയും  സദ്ഗതിയും നൽകുവോളേ പണ്ടു തിരുവനന്തപുരം മാർഗമധ്യേ വില്യമംഗലം സ്വാമിയാർ വിധിപോലെ അമ്മയെ കുടിയിരുത്തി  കന്യകയായ അമ്മയ്ക്ക് പുഷ്പാഞ്ജലി നടത്തി മുഴുക്കാപ്പു ചാർത്തിയ രൂപം കണ്ടു തൊഴുന്നവർക്കു മനസുഖം നൽകി അമ്മ അനുഗ്രഹിക്കുന്നു  ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ  ചേർത്ത് ഇരുകൈകളാൽ കീർത്തിച്ചീടുന്നവർക്ക് കീർത്തിയും  സദ്ഗതിയും നൽകുവോളേ പഞ്ചഭൂതങ്ങളുടെ തൃപ്തിക്കായി  അമ്മയ്ക്ക് ഇരുട്ടിയും തടിയും  വഴിപാടു നടത്തുന്നു ഭക്തർ  താലപ്പൊലിയുടെ പെരുമയാൽ താലമേന്തിയ കന്യകമാർക്കു  മംഗല്യഭാഗ്യം നൽകുന്നു അമ്മ   ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ  ചേർത്ത് ഇരുകൈകളാൽ കീർത്തിച്ചീടുന്നവർക്ക് കീർത്തിയും  സദ്ഗതിയും നൽകുവോളേ എഴുകുളത്തിൽ നീരാടി വന്ന് 'അമ്മ ഏഴകൾക്കാശ്വാസം നൽകിടുന്നമ്മ മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി ഉത്രം നാളിലെ ആറാട്ടോടുകൂടി കൊടിയിറങ്ങുന്നു അമ്മയുടെ തിരുവുത്സവം പൂരം പെരുമഴയായി മാറ്റുമ്പോൾ  ഭക്തരെ അനുഗ്രഹിക്കുന്നു ...

നമ്പരുതെ

നമ്പരുതേ മിഴികളെ നമ്പാനാവില്ല  പറയുന്നത് കേൾക്കരുതെ അവകൾ വഞ്ചിക്കുമെന്നറിയുക വിഷലിപ്തമാർന്ന ലഹരി നിറഞ്ഞ വഴിയേ പോകും വയ്യവേലി വലിച്ചു വെക്കുമീ കാഴ്ചകളെ വിശ്വസിക്കാനാവില്ല നിലാവിൻ നീലിമകണ്ടു കണ്ണുകളടച്ചു തുറക്കുമ്പോഴേക്കും സ്വപ്ന ലോകത്തിലേക്ക്‌ കൊണ്ട് പോകും മായ കാഴ്ചകളാൽ മനം മായക്കുമീ നേത്രങ്ങളെ അൽപ്പം പോലും  കണ്ടതായി കരുതരുതെ  എഴുതി വായിക്കുന്നതൊക്കെ  നിറമാർന്നവ എഴുവർണ്ണങ്ങൾകാട്ടി കളിപ്പിക്കുമെന്നറിക വഞ്ചിതരാകല്ലേ മിഴികളെ നമ്പാനാവില്ല  പറയുന്നത് കേൾക്കരുതെ മിഴികൾ മിഴികൾ മിഴികൾ ജീ ആർ കവിയൂർ 04 02 2022

നിഴലായി

നിഴലായി നീയെവിടെ പോകുന്നുവോ അവിടെക്കുപോകുന്നുവല്ലോ എൻ നിഴലും കൂടെവരുമല്ലോ നീ എവിടെ പോകുകിലും എൻ നിഴലും കൂടെവരുമല്ലോ കൂടെവരുമല്ലോ ഞാനും വരുമല്ലോ കൂടെ ചിലപ്പോളെന്നെ ഓർക്കും നേരം ഒഴുകുമല്ലോ കണ്ണുനീർ കണങ്ങൾ ഓർക്കുമ്പോളെന്നെ നിറയുമല്ലോ മിഴികൾ തടഞ്ഞു നിർത്തുക അതിനെ മെല്ലെ നിഴലായി ഞാനുണ്ട് കൂടെ സഖിയേ നീ എവിടെ പോകിലും ഉണ്ട് ഞാനും നിഴലായി നിൻ ചാരെ നിൻ ചാരെ നീ ദുഃഖിയായിരിക്കുമ്പോൾ ഉണ്ട് ഞാനയും ദുഃഖത്തോടെ നിൻകൂടെ കണ്ടില്ലെങ്കിലും കാണാമറയത്ത് ഉണ്ടുഞാൻ നിൻ കൂടെ നിഴലായ് ഞാൻ ഒരിക്കലകന്നാലും ഓർത്തു നീ ഖിന്നയാവരുതെ പൊന്നേ എന്റെ സ്നേഹമൊരിക്കലും മറക്കാതിരിക്കുക കണ്ണു നിറയാതെയിരിക്കട്ടെ നിഴലായി ഞാനുണ്ട് കൂടെ സഖിയേ നീ എവിടെ പോകിലും ഉണ്ട് ഞാനും നിഴലായി നിൻ ചാരെ നിൻ ചാരെ നിൻ സഖദുഃഖത്തിൽ ഉണ്ട് പങ്കാളിയായ് ഞാനുണ്ട്‌ ജന്മ ജനങ്ങൾ കഴിയുകിലും നിലായി ഞാനുണ്ട് കൂടെ സഖിയേ നീ എവിടെ പോകിലും ഉണ്ട് ഞാനും നിഴലായി നിൻ ചാരെ നിൻ ചാരെ ജീ ആർ കവിയൂർ 03 02 2022

നീയാണ് എൻ ആശ്വാസം

നീയാണ് എൻ ആശ്വാസം തിരകൾ ആർത്തുചിരിച്ചു  ഉടഞ്ഞു കരയെ തൊട്ട നേരം  നെടുവീർപ്പിട്ടു മെല്ലെ കുമിളകൾ പൊട്ടി വിരിഞ്ഞതു കണ്ടു മനം വിരഹത്തിന്റെ നോവറിഞ്ഞു വിരാമമിട്ടു മനസ്സിൻ വേവലാതി വാചാലമാകാനൊരുങ്ങി തൂലിക വെറുതെ വേണ്ടയെന്നു നാവ്‌ വരികൾക്കു കുറിക്കുവാനാവാതെ വാരി വിതറുവാൻ വാക്കുകൾ വെമ്പൽ പൂണ്ട നേരമതാ വിരലുകൾക്കു അസ്വസ്ഥത  വെറുപ്പികൾ നാലു പക്കവും വീണ്ടു വീണ്ടും വന്നു നിൽക്കുമ്പോൾ വിട്ടു പിരിയാതെ അവൾ കുടെ നിന്നു വിട്ടു പോകാത്ത നീയാണെൻ  വർഷാവർഷങ്ങളായി സ്മിതം പൊഴിക്കും വിശ്വസ്ത ആശ്വാസം പകരും കവിത ജീ ആർ കവിയൂർ 03 02 2022

അവൾ വന്നുവോ

അവൾ വന്നുവോ ഒരു ചെറിയ ചലനങ്ങൾ  കേൾക്കുമ്പോളോർക്കും മനസ്സിൽ ഒരുവേള അവളാകുമോ നെഞ്ചകത്തോട് ചേർത്തുവെക്കാൻ സായം സന്ധ്യയോടുക്കുമ്പോൾ ചക്രവാളം തുടുക്കുമ്പോൾ ഉള്ളിലെ ചിരാത് തെളിയിച്ചു കാത്തിരിപ്പിന്റെ കണ്ണുകഴച്ചു കേൾവിയുടെ കാതടഞ്ഞു ഒരു വേള കണ്ണുകളിലെ തിളക്കം ചുണ്ടുകളുടെ അനക്കം  സിരകളിൽ പടരുന്ന പെരുക്കം കാറ്റു കൊണ്ടുവരും സുഗന്ധം അവൾ തന്നെയാവുമോ സുന്ദരം എന്തൊരു വേറിട്ട പുതുക്കം ഏകാന്തതയിൽ വിരഹത്തിൻ ഒടുക്കം എന്നിലെ എന്നെ ഉണർത്തും എറിവരും തിരമാലകളുടെ  തുടക്കം എങ്ങിനെ പറയാതിരിക്കുമീ പ്രണയം ഒരു ചെറിയ ചലനങ്ങൾ  കേൾക്കുമ്പോളോർക്കും മനസ്സിൽ ഒരുവേള അവളാകുമോ നെഞ്ചകത്തോട് ചേർത്തുവെക്കാൻ ജീ ആർ കവിയൂർ 03 02 2021

കർത്താവേ

കാണുന്ന കണ്ണിനും കേൾക്കുന്ന കാതിനും വീണ്ണിലും മണ്ണിലും നിറഞ്ഞവനേ ഏഴകളാകുന്ന ഞങ്ങൾക്ക്നീയേകും സ്നേഹത്തിന്നാഴം ഞാനറിഞ്ഞിടുന്നു (കാണുന്ന ) പാപികൾ ഞങ്ങൾക്കായ് നീയേറ്റുവാങ്ങിയ ദുരിതങ്ങളേറെ എന്നറിയുന്നുഞാൻ (2) നീയെനിക്കേകിയകാരുണ്യമോർക്കുകിൽ പാടാതിരിക്കുവാനാവില്ല നാഥാ (2)(കാണുന്ന ) കരുണനിറഞ്ഞൊരു സൽപിതാവേ നീ കാൽവരിക്കുന്നിലെ യാഗമായി (2) കർത്താവേ പാപിയാം സുതരിവർ ചെയ്തൊരു കുറ്റങ്ങളൊക്കെ പൊറുക്കണമേ (2)(കാണുന്ന)

മിഴിരണ്ടിലും

മിഴിരണ്ടിലും മിഴിരണ്ടിലും നീർകണങ്ങൾ നിറഞ്ഞു നിദ്രയെങ്ങിനെ വന്നുചേരും അറിയില്ലല്ലോ തുളുമ്പിയൊഴുകും കണ്ണുകളിൽ സ്വപ്നങ്ങളെങ്ങിനെ കൂടുകുട്ടും രാവത്‌ സ്വന്തമെങ്കിലും പകലന്യമല്ലോ എങ്ങിനെ കണ്ണുകളടക്കും ഉറങ്ങാനായി വര്ഷങ്ങളെത്ര കടന്നു നീ തന്ന വാക്കുകൾ മനസ്സിൽ നീറ്റി കൊണ്ടു നടന്നു പറയാതെ ജീവിതമോ കടന്നകന്നുവല്ലോ  പിന്നെ ഉറക്കം വരാതെ ഇരിക്കുമോ നീ തന്ന വാക്കുകളോർത്തു ഇന്നും വഴികണ്ണുമായ് കാത്തിരിക്കുന്നു  മിഴിരണ്ടിലും നീർകണങ്ങൾ നിറഞ്ഞു നിദ്രയെങ്ങിനെ വന്നുചേരും അറിയില്ലല്ലോ തുളുമ്പിയൊഴുകും കണ്ണുകളിൽ സ്വപ്നങ്ങളെങ്ങിനെ കൂടുകുട്ടും ജീ ആർ കവിയൂർ 01 02 2022

പ്രണയം പൂത്തുലഞ്ഞു

പ്രണയം പൂത്തുലഞ്ഞു  ഇശൽ രാവുകളിൽ  ഗസലീണങ്ങളാൽ  കടക്കണ്ണുകളിൽ  പ്രണയം പൂത്തുലഞ്ഞു  ഇടനെഞ്ചിൻെറ  തമ്പേർ  മുഴക്കങ്ങൾ  തായമ്പകയോളമെത്തുന്നു കണ്മുനയാലെ  പാതി രാവിന്റെ  നിഴലനക്കങ്ങളിൽ രാക്കുയിലുകളുടെ  നോവ് പാട്ടുകളിൽ  വീണ്ടും പാടുവാൻ  പാട്ടൊന്നുമെന്തേ  ഓർമകളിൽ വരുന്നില്ല വിരഹമെറുന്നുവല്ലോ ഈശൽ രാവുകളിൽ  ഗസലീണങ്ങളാൽ  കടക്കണ്ണുകളിൽ  പ്രണയം പൂത്തുലഞ്ഞു  ജീ ആർ കവിയൂർ 01 02 2022

കൂടെയുണ്ടല്ലോ

കൂടെയുണ്ടല്ലോ വിചിത്രമായിരുന്നു ആ സായന്തനം  ഈ സായാഹ്നവും വേറിട്ടതായിരുന്നു ആ നാളെകളും അടുത്തടുത്തായിരുന്നു അവളിന്നുമെൻ  കൂടെയുണ്ടല്ലോ കുനിഞ്ഞമിഴികളിലാകവേ നിറഞ്ഞിരുന്നു ഓർമ്മകളെന്നുടെ പതിഞ്ഞ പുഞ്ചിരികളിൽ നിറഞ്ഞിരുന്നു പനിനീർ പൂവുകൾ ഞാൻ നിനച്ചു  എന്റെ നാമം ചുണ്ടുകളിൽ മൂളുന്നുണ്ടായിരുന്നുവോ അറിയില്ല ഞാൻ  കരുതി  എന്നോടാവുമാ സ്നേഹമെന്ന് എന്റെ വിചാരങ്ങളിലവളിപ്പോൾ തലകുമ്പിട്ടു കണ്ണുകളിൽ നാണം പൂത്ത് ചുണ്ടിൽ ആഗ്രഹങ്ങൾ മനസ്സിൽ കൂടുകുട്ടി എനിക്കറിയാം എന്റെ നാമം  മൂളികൊണ്ടേയിരിക്കുന്നു എന്നോർമ്മകളിലെപ്പോഴും നീ മാത്രമായിരുന്നു സഖി വിചിത്രമായിരുന്നു ആ സായന്തനം  ഈ സായാഹ്നവും വേറിട്ടതായിരുന്നു ആ നാളെകളും അടുത്തടുത്തായിരുന്നു അവളിന്നുമെൻ  കൂടെയുണ്ടല്ലോ ജീ ആർ കവിയൂർ 01 02 2022