അറിയില്ലല്ലോ
അറിയില്ലല്ലോ
കുളത്തിലെ ജലം നദിയിൽ ചേർന്നുവല്ലോ
നദി കടലിൽ പോയിച്ചേർന്നല്ലോ
കടലിലെ ജലം എവിടെ പോയി ചേരും
അറിയില്ലല്ലോ അറിയില്ലല്ലോ
സൂര്യനായി കൊതിച്ചു ഭൂമി
ഭൂമിയോ ചന്ദ്രനായി കൊതിച്ചു
വെള്ളത്തിലെ ആമ്പലോ ചിരിച്ചു
ചിരിച്ചത് എന്തിനോ അറിയില്ലല്ലോ
ഓരോ തുള്ളി ജലത്തിനായി ദാഹിച്ചു
ഓരോ ആത്മാവും നൊന്തു കേണു
ജലമൊക്കെ ഏതു മേഘങ്ങളിൽ
അറിയില്ല അറിയില്ലല്ലോ
പരസ്പരം കണ്ടു മുട്ടിയപ്പോൾ
കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു
അംഗുരിച്ചു പ്രണയം എപ്പോഴോ
തമ്മിൽ ചേരുവതെപ്പോളറിയില്ലല്ലോ
ഈ വരികൾ ഗീതകമായി
രാഗ താള ലയസ്വരങ്ങൾ ചേർന്നു
പാട്ടുവതാരെന്നും എപ്പോഴെന്നും
അറിയില്ല അറിയില്ലല്ലോ
ജീ ആർ കവിയൂർ
08 01 2022
ജീ ആർ കവിയൂർ
08 01 2022
Comments