പിൻ തിരിവിനൊരുക്കം
പിൻ തിരിവിനൊരുക്കം
ഇല്ലയിനിയൊരു വാക്കുപോലും
പറയാനൊരുങ്ങിയില്ല ഞാൻ
പഴയ കാലമൊക്കെ മായ്ക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് പറയാതെ
പോയത് ഒക്കെ വെറും പേകിനാവായി
കണ്ടുമറക്കുവാനൊരുങ്ങുന്നു
പ്രണയമെന്നൊരു കളി വാക്കല്ലേ
പ്രാണനെ നോവിക്കും ചിന്തകളല്ലോ
പ്രതി കൂട്ടുനിൽക്കുന്നിന്നു ഞാനും
പ്രാപ്യമല്ലാതെയായിരിക്കുന്നോർമ്മകളും
പിടിയിലൊതുങ്ങാത്ത പ്രഹേളികയായ്
പിരിമുറുക്കങ്ങളിനിയാവില്ലയൊരിക്കലും
പരിപാവനമാക്കി മനസ്സിനെ വീണ്ടും
പരിശുദ്ധമാക്കിയൊരുങ്ങുന്നു പെരുക്കം
ഇല്ലയിനിയൊരു വാക്കുപോലും
പറയാനൊരുങ്ങിയില്ല ഞാൻ
ജീ ആർ കവിയൂർ
21 01 2022
Comments