അരാരും കാണാതെ
അരാരും കാണാതെ
നിന്നടുത്തെത്താൻ
ഉള്ളൊന്നു തുടിച്ചു
ആരും തൊടാത്തൊരു പൂവിനെ ചുണ്ടോടാണക്കുവൻ കൊതിച്ചു
ഇഷ്ടങ്ങളൊക്കെ കാതിലോന്നു
പറയുവാൻ നാവൊന്നു മോഹിച്ചു
അതു കേട്ടു നിൻ മുഖത്തു വിരിയും
പുഞ്ചിരി നിലാവൊന്നു കാണാൻ
അറിയാതെ മനം പിടച്ചു
നിമിഷങ്ങൾ ഏറെ വളർന്നു
വർഷങ്ങളായി ചിറകുവച്ചു
നിൻ ചുണ്ടിലെ മധുരം നുകരുവാൻ ശലഭമാവാൻ തപസ്സിരുന്നു
ചിറകൊന്നു മുളച്ചു
പാറി പറക്കാൻ ഒരുങ്ങികയിരുന്നു
ജീ ആർ കവിയൂർ
16 01 2022
Comments