തൊഴുതു വണങ്ങുന്നേൻ

ശ്രീരാം ജയറാം ജയജയ റാം
ശ്രീരാം ജയറാം ജയ ജയറാം 
ശ്രീ രാമജയം ശ്രീരാമജയം 
ഹനുമതേ അനുഗ്രഹിക്കേണമേ 

ഹനുമൽ ജയന്തി നാളിൽ 
പുഷ്പരഥമേറി വന്ന 
അഞ്ജനാ തനയനെ
അശ്രു പുഷ്പങ്ങളാൽ 
തൊഴുതു വണങ്ങുന്നേൻ 

ശ്രീരാം ജയറാം ജയജയ റാം
ശ്രീരാം ജയറാം ജയ ജയറാം 
ശ്രീ രാമജയം ശ്രീരാമജയം 
ഹനുമതേ അനുഗ്രഹിക്കേണമേ 

ധനുമാസ കാറ്റേറ്റു വന്ന് 
താളമേളങ്ങളൊടൊപ്പം 
പടിപൂജ കഴിഞ്ഞ് വന്ന 
പാവന പുത്രനെ പരിചോടെ  
വണങ്ങുന്നേൻ എൻ സ്വാമി 
ഹനുമൽ സ്വാമിയേ ശരണം 

ശ്രീരാം ജയറാം ജയജയ റാം
ശ്രീരാം ജയറാം ജയ ജയറാം 
ശ്രീ രാമജയം ശ്രീരാമജയം 
ഹനുമതേ അനുഗ്രഹിക്കേണമേ 

അറിഞ്ഞു നീ ഭക്തർ 
തൻ മാനസത്തിൽ 
ശാന്തിതൻ അമൃതം 
നൽകുവാനേ  
അവിടുത്തെ മുന്നിൽ നിന്ന്
ശ്രീ രാമനാമം പാടി ഭജിച്ചിടുന്നേ 
ശ്രീരാമ ദൂതനെ തുണയേകിടേണേ

ശ്രീരാം ജയറാം ജയജയ റാം
ശ്രീരാം ജയറാം ജയ ജയറാം 
ശ്രീ രാമജയം ശ്രീരാമജയം 
അനുമതി കാത്തുരക്ഷിക്കേണമേ 

ജി ആർ കവിയൂർ 
03 012022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “