ജീവിത ഗാനം
ജീവിത ഗാനം
ഒരു പ്രണയത്തിൻ ഗീതകമല്ലോ
പ്രാണനിൽ വിടരും മലരല്ലോ
ജീവിതത്തിന്റെ വനികയിൽ
പരിലസിക്കും സുഗന്ധമല്ലോ
കഥകളിൽ കഥയായും
കവിതകൾ കവിതയായും
ഞാനും നീയുമടങ്ങുന്ന മുഴുനീളൻ
ചലച്ചിത്രമല്ലോ, അതെ
ലഭിച്ചിട്ടു നഷ്ടമാകും
നഷ്ടമായി ലഭിച്ചിടും
ജനിമൃതികളുടെ വരവും പോക്കുമെല്ലാം
സത്യമായ ജീവിതം തന്നെയല്ലോ
രണ്ടു നിമിഷങ്ങൾ താൻ ദൈർഘ്യത്താൽ
ഒരു ജീവിതം തന്നെ ചോരണം നടക്കുന്നു
മൃതിയാകുംവരെ അമൃതതുല്യം
ജീവിതം അതുതന്നെയല്ലോ ജീവിതം
ഒരു പ്രണയത്തിൻ ഗീതകമല്ലോ
പ്രാണനിൽ വിടരും മലരല്ലോ
നീ കലോലിനിയും ഞാൻ നദിയും
നീ എന്റെ ആശ്രയവും
ഞാൻ നിന്റെ ആശ്രയവും
കണ്ണുകളിൽ സാഗരമുണ്ടല്ലോ
കണ്ണുനീരിന്റെ പ്രളയമല്ലോ
ജീവിതമെന്നത് വേറൊന്നുമല്ല
നിന്റെയും എന്റെയും കഥയല്ലോ
ഒരു പ്രണയത്തിൻ ഗീതകമല്ലോ
കൊടുങ്കാറ്റുവന്നു പോകുമല്ലോ
വന്നു പോകുവാനുള്ളതല്ലോ
കാർമേഘ ശകലങ്ങൾ മഴയായ് പോഴിയുമല്ലോ
നിഴലുകൾ വന്നീടുകിലും
നിറങ്ങൾ വിട്ടകന്നീടുകിലും
മറക്കാനാവാത്ത നോവായ്
മരണത്തോളം വഴിവെച്ചീടും
ജീവിതമൊരു പ്രഹേളികയല്ലോ
ജനിമൃതികളുടെ സമ്മോഹനമല്ലോ
ഒരു പ്രണയത്തിൻ ഗീതകമല്ലോ
പ്രാണനിൽ വിടരും മലരല്ലോ
ജീ ആർ കവിയൂർ
02 01 2022
Comments