ഇനി ആവില്ല
ഇനി ആവില്ല
നീ ഈവിധമെന് ജീവിതത്തിൽ വന്നുചേർന്നല്ലോ ജീവൻ പോലുമിപ്പോൾ
നഷ്ടമാകും പോലെ തോന്നുന്നുവല്ലോ
നീ പാടുമി വേദികയിൽ വന്നു നിൽക്കുമ്പോൾ
ഈ ആകാശവും മേഘവും കാറ്റും വഴികാഴ്ചകളുമില്ല പരാതിയില്ല കുറെ നാളുകളായി പിന്നെയോ ഉള്ളതോയീ
യാത്രകൾ കേവലം ദിശയറിയാ സഞ്ചാരങ്ങൾ
ഓരോ പുഷ്പങ്ങൾ കാണുമ്പോൾ നിന്നോർമ
പ്രണയാ തുരമാക്കുന്നുവല്ലോ നീ അടുത്തില്ലാ നിമിഷങ്ങളിൽ എന്നെ വിരഹം കാർന്നു തിന്നുന്നുവല്ലോ ഓരോ നിഴലും നിന്നെക്കുറിച്ചുള്ള വരവിന്റെ തിളക്കം നൽകുന്നുവല്ലോ കണ്ണിൽ പ്രിയനേ
ഈ യാത്രയിൽ സഹയാത്രികരിൽ
നിന്റെ സാമീപ്യം എത്ര ധന്യമെന്നോ
യൗവനത്തിൽ ഏതു ഇരുട്ടിലും
കടന്നുപോകാം നിന്നെ കുറിച്ചുള്ള
ഓർമ്മകളാൽ എന്നാൽ ഇപ്പോൾ
ഉള്ള അവസ്ഥയിൽ നീ ഇല്ലാതെ
നടക്കുവാനാവില്ല പ്രാണനെ പ്രിയനേ
ജീ ആർ കവിയൂർ
15 01 2022
Comments