ഗസൽ നിലാവിൽ

ഗസൽ നിലാവിൽ

കണ്ണുകൾ വേണമീ
യൗവനത്തിന്റെ പടികൾ
കയറുവാനായ്

ആരു ജയച്ചീടുമീ
കാർകുന്തലിന്റെ
പാറിപറക്കും ഗന്ധം

പ്രണയത്തിന്റെ
അഗാഥതയിൽ മുങ്ങി
നിവരാനാകും നിലാവേ

നിറമണിഞ്ഞ മെഹഫിലുകളിൽ
ഗസലീണത്തിലൊഴുകും
വരികളിൽ നീ മാത്രമായിരുന്നു

"സമയും" ക്ഷമയുമണയാറായ്
ശരപ്പൊളി മാലയുടെ തിളക്കവും
നിൻ അംഗോപാഗങ്ങളും മറക്കാനാവുന്നില്ല

കണ്ണുകൾ വേണമീ
യൗവനത്തിന്റെ പടികൾ
കയറുവാനായ്

ജീ ആർ കവിയൂർ
10 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “