സ്വാമി ശരണം
സ്വാമി ശരണം
കാനന ഭംഗിയിൽ
ചുറ്റും കോടമഞ്ഞും
ആഴിയിൽ കത്തും
നെയ്യ് തേങ്ങയും
കർപ്പൂര സുഗന്ധവും
അങ്ങകലെ കണ്ണും നട്ട്
നിൽപ്പവർ ഭക്തിയോടെ
പെട്ടെന്നതാ
പൊന്നമ്പലമേട്ടിൽ തെളിയുമാ
പൊൻവിളക്കെ നിന്നെ
കണ്ടമാത്രയിലതാ
കണ്ഠങ്ങളായിരം വിളിപ്പു
ശരണമന്ത്രം
സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ
എത്ര തൊഴുതാലും തീരില്ല
മോഹമേ തിരുവാഭരണം
ചാർത്തിയ എൻ അയ്യനെ
അയ്യപ്പനെ കളിയുഗവരദനാവും
ശ്രീ ധർമ്മ ശാസ്താവിനെ
സ്വാമി , ശരണമയ്യപ്പ
ജീ ആർ കവിയൂർ
14 01 2022
Comments